Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Additional Services

Thiruvananthapuram

കർക്കടക വാവുബലി തർപ്പണംഅ​ധി​ക സർവീസുകൾ നടത്തുമെന്നു മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ക​ർ​ക്ക​ട​ക വാ​വു​ബ​ലി​യോ​ട​നു​ബ​ന്ധി​ച്ച് വി​പു​ല​മാ​യ യാ​ത്രാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യ​താ​യി മ​ന്ത്രി സി.​പി ജോ​ൺ.

നാ​ളെ പു​ല​ർ​ച്ചെ ര​ണ്ടു മു​ത​ൽ 13 പ്ര​ധാ​ന ബ​ലി​ത​ർ​പ്പ​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കും. ഇ​തി​നു പു​റ​മെ യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​ക​ത പ​രി​ഗ​ണി​ച്ച് വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽനി​ന്നു കൂ​ടു​ത​ൽ ബ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ​യും ദേ​വ​സ്വം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ങ്ങ​ളി​ലെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് കെ​എ​സ്ആ​ർ​ടി​സി മു​ന്നൊ​രു​ക്ക​ങ്ങ​ൾ ത​ന്നെ ആ​രം​ഭി​ച്ച​ത്. മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​ത്ത​വ​ണ സ​ർ​വീ​സി​നാ​യി സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം അ​ധി​ക സ​ർ​വീ​സു​ക​ൾ​ക്കാ​യി 62 ബ​സു​ക​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​തെ​ങ്കി​ൽ, ഇ​ത്ത​വ​ണ ഏ​ക​ദേ​ശം 100 ബ​സു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ബ​ലി​ത​ർ​പ്പ​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ യാ​ത്രാ​ത്തി​ര​ക്ക് കൃ​ത്യ​മാ​യി നി​രീ​ക്ഷി​ച്ച് യ​ഥാ​സ​മ​യം വാ​ഹ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ഓ​രോ കേ​ന്ദ്ര​ത്തി​ലും പ്ര​ത്യേ​ക സം​ഘ​ത്തെ​യും ഓ​ഫി​സ​ർ​മാ​രെ​യും കെ​എ​സ്ആ​ർ​ടി​സി മു​ൻ​കൂ​ട്ടി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ല്ലം, വ​ർ​ക്ക​ല, ശം​ഖു​മു​ഖം, വേ​ളി, അ​രു​വി​ക്ക​ര, അ​രു​വി​പ്പു​റം, ക​ഠി​നം​കു​ളം, ചേ​റ്റ​മം​ഗ​ലം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രം, കൊ​ല്ല​ത്തെ തി​രു​മു​ല്ല​വാ​രം, ആ​ലു​വ, തി​രു​നാ​വാ​യ, തി​രു​നെ​ല്ലി ക്ഷേ​ത്രം തു​ട​ങ്ങി​യ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​ണ് കൂ​ടു​ത​ൽ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ക. തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​ത​നു​സ​രി​ച്ച് സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​നും ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ബ​സു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ച് അ​യ​ക്കാ​നു​ള്ള സം​വി​ധാ​നമുണ്ടെന്നും സി. പി. ജോൺ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up