Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Adithya Dhar

ധു​ര​ന്ധ​റി​ലെ സ​ഞ്ജ​യ് ദ​ത്തി​ന്‍റെ പോ​ലീ​സ് ക​ഥാ​പാ​ത്രം യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ൽ താ​ര​ത്തി​ന്‍റെ ആ​രാ​ധ​ക​നാ​യി​രു​ന്നു  

ധു​ര​ന്ധ​റി​ലെ സ​ഞ്ജ​യ് ദ​ത്തി​ന്‍റെ പോ​ലീ​സ് ക​ഥാ​പാ​ത്രം യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ൽ താ​ര​ത്തി​ന്‍റെ ആ​രാ​ധ​ക​നാ​യി​രു​ന്നു. ആ​ദി​ത്യ ധ​റി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ ധു​ര​ന്ധ​ർ എ​ന്ന ബ്ലോ​ക്ക്ബ​സ്റ്റ​ർ ചി​ത്ര​ത്തി​ൽ സ​ഞ്ജ​യ് ദ​ത്ത് അ​വ​ത​രി​പ്പി​ച്ച ചൗ​ധ​രി അ​സ്‌​ലം എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള ര​സ​ക​ര​മാ​യ വി​വ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

സി​നി​മ​യി​ൽ പാ​ക്കി​സ്ഥാ​നി പോ​ലീ​സ് ഓ​ഫീ​സ​റാ​യി സ​ഞ്ജ​യ് ദ​ത്ത് ത​ക​ർ​ത്താ​ടു​മ്പോ​ൾ, യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ൽ ആ ​പോ​ലീ​സ് ഓ​ഫീ​സ​ർ സ​ഞ്ജ​യ് ദ​ത്തി​ന്‍റെ വ​ലി​യൊ​രു ആ​രാ​ധ​ക​നാ​യി​രു​ന്നു എ​ന്ന​താ​ണ് കൗ​തു​ക​ക​ര​മാ​യ വ​സ്തു​ത.

യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ലെ സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കി​യ സ്പൈ ​ത്രി​ല്ല​റി​ൽ ക​റാ​ച്ചി പോ​ലീ​സ് സൂ​പ്ര​ണ്ട് ആ​യി​രു​ന്ന ചൗ​ധ​രി അ​സ്‌​ലം ഖാ​നെ​യാ​ണ് സ​ഞ്ജ​യ് ദ​ത്ത് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഖ​ൽ​നാ​യ​ക്- എ​ന്ന സി​നി​മ ക​ണ്ട​തു​മു​ത​ൽ സ​ഞ്ജ​യ് ദ​ത്തി​ന്‍റെ ക​ടു​ത്ത ആ​രാ​ധ​ക​നാ​യി​രു​ന്ന അ​സ്‌​ല​മി​നെ സു​ഹൃ​ത്തു​ക്ക​ൾ സ്നേ​ഹ​ത്തോ​ടെ ബാ​ബ കോ​പ്പ്- എ​ന്നാ​ണ് വി​ളി​ച്ചി​രു​ന്ന​ത്.

1960ക​ളി​ൽ സി​ന്ധ് പോ​ലീ​സി​ൽ എ​എ​സ്ഐ ആ​യി ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച ചൗ​ധ​രി അ​സ്‌​ലം, ക​റാ​ച്ചി​യി​ലെ ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. ലി​യാ​രി ടാ​സ്ക് ഫോ​ഴ്സി​ന്‍റെ ത​ല​വ​നാ​യി​രു​ന്ന അ​ദ്ദേ​ഹം നി​ര​വ​ധി ഗു​ണ്ടാ​സം​ഘ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കി​യി​ട്ടു​ണ്ട്.

എ​ൻ‌​കൗ​ണ്ട​ർ സ്പെ​ഷ​ലി​സ്റ്റ് എ​ന്നാ​ണ് അ​സ്‌​ലം അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. താ​ലി​ബാ​ന്‍റെ വ​ധ​ശ്ര​മ​ങ്ങ​ളി​ൽ​നി​ന്ന് ഒ​രി​ക്ക​ൽ ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും 2014-ൽ ​ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ അ​സ്‌​ലം കൊ​ല്ല​പ്പെ​ട്ടു.

ഇ​ന്ത്യ​യു​ടെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ഭീ​ക​ര​വാ​ദ ശൃം​ഖ​ല​ക​ൾ ത​ക​ർ​ക്കു​ന്ന​തും ലി​യാ​രി ഓ​പ്പ​റേ​ഷ​നു​മാ​ണ് ധു​ര​ന്ധ​ർ സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. ര​ൺ​വീ​ർ സിം​ഗ് നാ​യ​ക​നാ​യെ​ത്തി​യ ചി​ത്രം ഇ​ന്ത്യ​ൻ സി​നി​മാ ച​രി​ത്ര​ത്തി​ലെ ത​ന്നെ വ​ലി​യ വി​ജ​യ​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി. 19ന് ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം ആ​ഗോ​ള​ത​ല​ത്തി​ൽ 850 കോ​ടി​യി​ല​ധി​കം രൂ​പ ക​ള​ക്ട് ചെ​യ്ത​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

 

Latest News

Corehub Up