Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Administrative Sanction For A New Bridge.

Kannur

പു​തി​യ പാ​ല​ത്തി​നു​ള്ള ഭ​ര​ണാ​നു​മ​തി കാ​ത്ത് വ​ണ്ണാ​യി​ക്ക​ട​വും നാ​ട്ടു​കാ​രും

പൈ​സ​ക്ക​രി: ത​ക​ർ​ന്നു​കി​ട​ക്കു​ന്ന പ​ഴ​ക്ക​മു​ള്ള പാ​ല​ത്തി​ന് പ​ക​രം പു​തി​യ പാ​ല​മെ​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന തു​ട​രു​ന്നു. കാ​ല​പ്പ​ഴ​ക്കം കാ​ര​ണ​മു​ള്ള അ​പ​ക​ടാ​വ​സ്ഥ​യ്ക്കൊ​പ്പം ഇ​ക്ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ കൈ​വ​രി​ക​ളും അ​ടി​ത്ത​റ​യു​ടെ ക​ൽ​ക്കെ​ട്ടും ഇ​ടി​ഞ്ഞ​തോ​ടെ ഏ​തു സ​മ​യ​വും പാ​ലം ത​ക​ർ​ന്നു വീ​ണേ​ക്കാ​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. പ​യ്യാ​വൂ​ർ-​ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന മാ​ർ​ഗ​മാ​ണ് വ​ണ്ണാ​യി​ക്ക​ട​വ് പാ​ലം. വ​ഞ്ചി​യം, ച​ന്ദ​ന​ക്കാം​പാ​റ ചീ​ത്ത​പ്പാ​റ, പൈ​സ​ക്ക​രി, കു​ന്ന​ത്തൂ​ർ, കാ​ഞ്ഞി​ര​ക്കൊ​ല്ലി ഭാ​ഗ​ത്തു​ള​ള​വ​ർ​ക്ക് നെ​ല്ലി​ക്കു​റ്റി, ചെ​മ്പേ​രി, ആ​ല​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന​തി​നു​ള്ള എ​ളു​പ്പ​വ​ഴി​യും കൂ​ടി​യാ​ണി​ത്. ഇ​വി​ടെ പു​തി​യ പാ​ലം നി​ർ​മി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ല.

കു​ടി​യേ​റ്റ ജ​ന​ത​യു​ടെ ഒ​റ്റ​ക്കെ​ട്ടാ​യ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 1982ലാ​ണ് വ​ണ്ണാ​യി​ക​ട​വി​ൽ ഒ​ന്ന​ര​ല​ക്ഷ​ത്തി​ല​ധി​കം രൂ​പാ ചെ​ല​വി​ൽ ക്രോ​സ് വേ ​പാ​ലം പ​ണി​ത​ത്. 2006ലും 2018​ലും 2019ലും ​ഉ​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ ഉ​രു​ൾ​പൊ​ട്ടി വ​രു​ന്ന മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ മ​ര​ത്ത​ടി​ക​ൾ പാ​ല​ത്തി​ൽ ഇ​ടി​ച്ച് കൈ​വ​രി​ക​ൾ ത​ക​രു​ക​യാ​യി​രു​ന്നു. അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ളും ന​ട​പ്പാ​യി​ല്ല. ഒ​ടു​വി​ൽ പാ​ലം ക​ട​ക്കേ​ണ്ട നാ​ട്ടു​കാ​ർ ത​ന്നെ മു​ള കൊ​ണ്ട് കൈ​വ​രി തീ​ർ​ത്ത് താ​ത്കാ​ലി​ക സു​ര​ക്ഷ​യൊ​രു​ക്കു​ക​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ​ത്തെ പ്ര​ള​യ​ത്തി​ൽ പാ​ലം ത​ക​രു​ക​യും ചെ​യ്തു. ഈ ​പു​ഴ​യു​ടെ ഭാ​ഗ​മാ​യ കാ​ലി​ക്ക​ണ്ടി​യി​ലും ക​രി​മ്പ​ക്ക​ണ്ടി​യി​ലും പു​തി​യ​പാ​ലം വ​ന്നി​ട്ടും ഇ​വി​ടെ പു​തി​യ പാ​ലം പ​ദ്ധ​തി ആ​രം​ഭി​ക്കാ​ത്ത​തെ​ന്താ​ണെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ചോ​ദി​ക്കു​ന്ന​ത്.

പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലെ​യും ക​ൽ​കെ​ട്ടു​ക​ൽ ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. നി​ല​വി​ൽ അ​പ​ക​ട​ഭീ​ഷ​ണി നേ​രി​ടു​ന്പോ​ഴും മ​റ്റു വ​ഴി​ക​ളി​ല്ലാ​ത്ത​തി​നാ​ൽ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ഇ​തി​ലൂ​ടെ ത​ന്നെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ഭാ​രം ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ൾ പാ​ല​ത്തി​ൽ പ്ര​വേ​ശി​ച്ചാ​ൽ അ​പ​ക​ടം ഉ​റ​പ്പാ​ണെ​ന്ന​തി​നാ​ൽ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം ന​ബാ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ പാ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

Latest News

Corehub Up