Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Administrator

Thrissur

ശി​ഖ സു​രേ​ന്ദ്ര​ൻ അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ചു​മ​ത​ലയേറ്റു

ഗു​രു​വാ​യൂ​ർ: ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ചു​മ​ത​ല തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ ഏ​റ്റെ​ടു​ത്തു. ഇ​ന്ന​ലെ വൈ​കീട്ട് ആ​റോ​ടെ ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഓ​ഫീ​സി​ലെ​ത്തി​യ ക​ള​ക്ട​ർ ഫ​യ​ലു​ക​ൾ ഒ​പ്പി​ട്ട​ശേ​ഷം സ്ഥാ​ന​മൊ​ഴി​യു​ന്ന അ​ഡ്‌​മി​നി​സ്‌​ട്രേ​റ്റ​ർ ഒ.​ബി. അ​രു​ൺ​കു​മാ​റി​ൽ​നി​ന്ന് രേ​ഖ​ക​ൾ ഏ​റ്റു​വാ​ങ്ങി​യാ​ണ് ചു​മ​ത​ല​യേ​റ്റ​ത്. സ​ർ​ക്കാ​ർ പു​തി​യ അ​ഡ്‌​മി​നി​സ്‌​ട്രേ​റ്റ​റെ നി​യ​മി​ക്കു​ന്ന​തു​വ​രെ ശി​ഖ സു​രേ​ന്ദ്ര​ൻ അ​ഡ്‌​മി​നി​സ്‌​ട്രേ​റ്റ​റു​ടെ ചു​മ​ത​ല വ​ഹി​ക്കും.

പൊ​തു​ഭ​ര​ണ​വ​കു​പ്പി​ൽ അ​ണ്ട​ർ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഒ.​ബി. അ​രു​ൺ​കു​മാ​ർ 2025 മെ​യ് 31നാ​ണ് അ​സ്‌​മി​നി​സ്ട്രേ​റ്റ​റാ​യി ചു​മ​ത​ല​യേ​റ്റ​ത്. ഒ​രു​വ​ർ​ഷം ഡെ​പ്യൂ​ട്ടേ​ഷ​ൻ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്ന് ഒ.​ബി. അ​രു​ൺ ൃകു​മാ​റി​നെ സ​ർ​ക്കാ​ർ മാ​തൃ​വ​കു​പ്പി​ലേ​ക്ക് തി​രി​ച്ചു​വി​ളി​ക്കു​ക​യാ​യി​രു​ന്നു.ദേ​വ​സ്വം ചെ​യ​ർ​മാ​ൻ എ.​വി. ഗോ​പി​നാ​ഥ്, ഭ​ര​ണ​സ​മി​തി അം​ഗം സി. ​മ​നോ​ജ്, ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Latest News

Corehub Up