Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Admitted

എ​ൽ​പി​എ​സ്ടി സ​മ​രസമിതി നേതാവ്‌ വ​ള​ർ​മ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ലോ​വ​ർ പ്രൈ​മ​റി സ്കൂ​ൾ ടീ​ച്ച​ർ റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​ൽ​പി​എ​സ്ടി) സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ ന​ട​ത്തു​ന്ന സ​മ​ര​ത്തി​നി​ടെ ഉ​ദ്യോ​ഗാ​ര്‍‌​ഥി വ​ള​ർ​മ​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്നാ​ണ് വ​ള​ർ​മ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പൊ​ലീ​സ് ഇ​ട​പെ​ട്ട​ല്ല ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

അ​തി​നി​ടെ എ​ൽ​പി​എ​സ്ടി സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ഒ​രു കേ​സ് കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തു. പോ​ലീ​സ് പൊ​ളി​ച്ചു​നീ​ക്കി​യ സ​മ​ര​പ്പ​ന്ത​ലു​ക​ൾ പു​നഃ​സ്ഥാ​പി​ച്ച​തി​ന് ഡി​വൈ​എ​ഫ്ഐ​ക്കും എ​ൽ​പി​എ​സ്ടി സ​മ​ര​സ​മി​തി​ക്കും എ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പോ​ലീ​സ് സ​മ​ര​പ്പ​ന്ത​ൽ അ​ഴി​ച്ചു​മാ​റ്റി​യി​രു​ന്നു​വെ​ങ്കി​ലും മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ഡി​വൈ​എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ത് വീ​ണ്ടും കെ​ട്ടു​ക​യാ​യി​രു​ന്നു. പോ​ലീ​സി​നെ ത​ട​ഞ്ഞ​തി​ന് യു​വ​മോ​ർ​ച്ച​ക്കാ​ർ​ക്കെ​തി​രെ​യും മ​റ്റൊ​രു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

Latest News

Corehub Up