Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Adobepremierpro

ഇ​നി സ്മാ​ർ​ട്ട്‌​ഫോ​ണി​ലും പ്രീ​മി​യ​ർ പ്രോ ​ഇ​ഫ​ക്ട്: അ​ഡോ​ബി പ്രീ​മി​യ​ർ മൊ​ബൈ​ൽ ആ​പ്പ് ആ​ൻ​ഡ്രോ​യി​ഡി​ലെ​ത്തി!

ന്യൂ​ഡ​ൽ​ഹി: ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ​മാ​ർ​ക്ക് ആ​ശ്വാ​സ​വു​മാ​യി പ്ര​മു​ഖ സോ​ഫ്റ്റ്‌​വെ​യ​ർ ക​മ്പ​നി​യാ​യ അ​ഡോ​ബി (Adobe). ത​ങ്ങ​ളു​ടെ വീ​ഡി​യോ എ​ഡി​റ്റിം​ഗ് ആ​പ്പാ​യ 'അ​ഡോ​ബി പ്രീ​മി​യ​ർ മൊ​ബൈ​ൽ' ഇ​പ്പോ​ൾ ആ​ൻ​ഡ്രോ​യി​ഡ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു​മാ​യി ഇ​ന്ത്യ​യി​ൽ ല​ഭ്യ​മാ​ക്കി​ത്തു​ട​ങ്ങി.

മു​ൻ​പ് ഐ​ഫോ​ണി​ൽ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന ഈ ​ആ​പ്പ് ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ നി​ന്ന് പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

എ​ഡി​റ്റ് ചെ​യ്ത വീ​ഡി​യോ​ക​ൾ സൗ​ജ​ന്യ​മാ​യി 4K ക്വാ​ളി​റ്റി​യി​ൽ എ​ക്‌​സ്‌​പോ​ർ​ട്ട് ചെ​യ്യാ​ൻ സാ​ധി​ക്കും. ക​മ്പ്യൂ​ട്ട​റി​ലേ​തി​ന് സ​മാ​ന​മാ​യി വീ​ഡി​യോ, ഓ​ഡി​യോ, വോ​യ്‌​സ് ഓ​വ​ർ, ടെ​ക്സ്റ്റ്, ഇ​ഫ​ക്റ്റു​ക​ൾ എ​ന്നി​വ വ്യ​ത്യ​സ്ത ലെ​യ​റു​ക​ളാ​യി ഉ​ൾ​പ്പെ​ടു​ത്തി എ​ഡി​റ്റ് ചെ​യ്യാം.

പ​ശ്ചാ​ത്ത​ല ശ​ബ്ദ​ങ്ങ​ൾ മാ​റ്റി വോ​യ്‌​സി​ന് വ്യ​ക്ത​ത ന​ൽ​കാ​ൻ ശേ​ഷി​യു​ള്ള എ​ഐ ഫീ​ച്ച​ർ. ഇ​ൻ്റ​ർ​വ്യൂ​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ വീ​ഡി​യോ​ക​ളും എ​ടു​ക്കു​ന്ന​വ​ർ​ക്ക് ഇ​ത് ഏ​റെ ഉ​പ​കാ​ര​പ്പെ​ടും. അ​ഡോ​ബി​യു​ടെ ഫ​യ​ർ​ഫ്ലൈ അ​ധി​ഷ്ഠി​ത ജ​ന​റേ​റ്റീ​വ് ഫി​ൽ , ജ​ന​റേ​റ്റ് സൗ​ണ്ട് ഇ​ഫ​ക്ട്സ് എ​ന്നി​വ​യും ആ​പ്പി​ലു​ണ്ട്.

ഡെ​സ്‌​ക്‌​ടോ​പ്പ് പ്രീ​മി​യ​ർ പ്രോ​യു​ടെ വെ​റു​മൊ​രു "ചെ​റി​യ പ​തി​പ്പ്" അ​ല്ല, പ​ക​രം, സ്മാ​ർ​ട്ട്‌​ഫോ​ണി​ലൂ​ടെ വേ​ഗ​ത്തി​ലും എ​ളു​പ്പ​ത്തി​ലും എ​ഡി​റ്റ് ചെ​യ്ത് വീ​ഡി​യോ​ക​ൾ പു​റ​ത്തി​റ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഇ​തി​ന്‍റെ ഇ​ന്‍റ​ർ​ഫേ​സ് ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്.

ആ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന എ​ഡി​റ്റിം​ഗ് ടൂ​ളു​ക​ളും 4K എ​ക്‌​സ്‌​പോ​ർ​ട്ടും പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. എ​ന്നാ​ൽ ചി​ല മു​ൻ​നി​ര ജ​ന​റേ​റ്റീ​വ് എ​ഐ ഫീ​ച്ച​റു​ക​ൾ​ക്കും അ​ധി​ക ക്ലൗ​ഡ് സ്റ്റോ​റേ​ജി​നും പ​ണം ന​ൽ​കേ​ണ്ടി വ​രും. ലോ​ഗി​ൻ ചെ​യ്യാ​നോ നി​ർ​ബ​ന്ധി​ത​മാ​യി പ​ണം അ​ട​യ്ക്കാ​നോ ഉ​ള്ള പോ​പ്പ്-​അ​പ്പു​ക​ൾ ആ​പ്പി​ൽ ഉ​ണ്ടാ​കി​ല്ല.

 

Latest News

Corehub Up