Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Adoorbhavani

അ​ടൂ​ർ ഭ​വാ​നി എ​ന്ന അ​തു​ല്യ അ​ഭി​നേ​ത്രി    

“എ​ന്തെ​ങ്കി​ലും ഉ​ണ്ടോ, തി​ന്നാ​നോ കു​ടി​ക്കാ​നോ ആ​യി​ട്ട്.”​മു​ടി​യ​നാ​യ പു​ത്ര​ന്‍ എ​ന്ന ചി​ത്ര​ത്തി​ലെ രാ​ജ​ന്‍ എ​ന്ന സ​ത്യ​ന്‍റെ ക​ഥാ​പാ​ത്രം അ​മ്മ​യോ​ടു ചോ​ദി​ക്കു​ന്ന ചോ​ദ്യ​മാ​ണ്.

“കു​റ​ച്ച് അ​രി അ​ടു​പ്പേ​ല് കി​ട​ക്കു​ന്നു​ണ്ട്.”​എ​ന്ന് നി​ല​ത്ത് രാ​ജ​ന്‍​ത​ന്നെ ത​ട്ടി​ത്തെ​റി​പ്പി​ച്ച സാ​ധ​ന​ങ്ങ​ള്‍ പെ​റു​ക്കി​ക്കൂ​ട്ടു​ന്ന അ​മ്മ അ​ടൂ​ര്‍ ഭ​വാ​നി. “കി​ട​ക്കു​ന്ന​തേ ഉ​ള്ളോ? നേ​ര​ത്തേ എ​വി​ടെ​യൊ​ക്കെ ആ​യി​രു​ന്നു.”​എ​ന്ന് ത​ല​യി​ല്‍ തോ​ര്‍​ത്ത് മു​ണ്ട് ചു​റ്റി​ക്കെ​ട്ടി​യ ‘മു​ടി​യ​നാ​യ പു​ത്ര​ന്‍’ സ​ത്യ​ന്‍.

‘നേ​ര​ത്തേ അ​റ​യു​ടെ താ​ക്കോ​ല്‍ ക​ണ്ടി​ല്ല. ’എ​ന്ന് പ​റ​യും​നേ​രം അ​മ്മ​യു​ടെ ഒ​രു മു​ഖ​ഭാ​വ​മു​ണ്ട്. അ​ടൂ​ര്‍ ഭ​വാ​നി എ​ന്ന അ​മ്മ​യ്ക്കു മാ​ത്രം കൊ​ണ്ടു​വ​രാ​ന്‍ ക​ഴി​യു​ന്ന പ്ര​ത്യേ​ക ഭാ​വം! പ​ഴ​യ​കാ​ല​ത്തെ അ​മ്മ​മാ​ര്‍, പ്ര​ത്യേ​കി​ച്ചും സാ​ധാ​ര​ണ​ക്കാ​രാ​യ അ​മ്മ​മാ​രു​ടെ ഒ​രു സം​ഭാ​ഷ​ണ​രീ​തി​യാ​ണ​ത്. ബീ​ഡി വ​ലി​ച്ചും, ക​ള്ളു​കു​ടി​ച്ചും ത​ല്ല് കൂ​ടി​യും ന​ട​ക്കു​ന്ന പോ​രാ​ളി​യാ​യ മ​ക​നെ​ക്കു​റി​ച്ചോ​ര്‍​ത്തു​ള്ള വി​ഷ​മം, കു​ടും​ബം അ​നു​ഭ​വി​ക്കു​ന്ന ദാ​രി​ദ്ര്യാ​വ​സ്ഥ​യി​ലു​ള്ള നി​രാ​ശ അ​ങ്ങ​നെ​യെ​ല്ലാം ആ ​ശ​ബ്‌​ദ​ത്തി​ലു​ണ്ട്.

1961ല്‍ ​പു​റ​ത്തി​റ​ങ്ങി​യ രാ​മു കാ​ര്യാ​ട്ടി​ന്‍റെ മു​ടി​യ​നാ​യ പു​ത്ര​ന്‍ എ​ന്ന സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ അ​ടൂ​ര്‍ ഭ​വാ​നി​യു​ടെ പ്രാ​യം മു​പ്പ​ത്തി​നാ​ല്. സ​ത്യ​ന് അ​ന്ന് 49 വ​യ​സു​ണ്ട്. മു​ടി​യ​നാ​യ പു​ത്ര​ന്‍ സി​നി​മ ക​ണ്ട പ്രേ​ക്ഷ​ക​ര്‍​ക്കു പ​ക്ഷേ, ഭ​വാ​നി സ​ത്യ​ന്‍റെ അ​മ്മ ത​ന്നെ​യാ​യി​രു​ന്നു. മ​ക​നെ ഗു​ണ​ദോ​ഷി​ച്ചും, ക​ര​ഞ്ഞും ത​ള​ര്‍​ന്ന പ​ട്ടി​ണി​ക്കാ​രി​യാ​യ അ​മ്മ.

2009 ഒ​ക്‌​ടോ​ബ​ര്‍ 25നാ​ണ് അ​ടൂ​ര്‍ ഭ​വാ​നി വി​ട​വാ​ങ്ങി​യ​ത്. അ​വ​സാ​ന കാ​ല​യ​ള​വി​ല്‍ ഒ​രു പ്ര​മു​ഖ ടെ​ലി​വി​ഷ​ന്‍ ചാ​ന​ലി​നു ഭ​വാ​നി ന​ല്കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞ ക​ഥ കേ​ട്ടാ​ല്‍ സ​ത്യ​ത്തി​ല്‍ അ​മ്പ​ര​ന്നു​പോ​കും.​അ​ടൂ​ര്‍ പൊ​ലി​സ് സ്റ്റേ​ഷ​നി​ല്‍ സ​ത്യ​നേ​ശ​ന്‍ നാ​ടാ​ര്‍ എ​ന്ന സ​ത്യ​ൻ സ​ബ് ഇ​ന്‍​സ്പെ​ക്്‌​ട​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന കാ​ല​ത്ത് അ​യ​ല്‍​വീ​ട്ടി​ലെ കു​ട്ടി​യാ​യി​രു​ന്നു ഭ​വാ​നി. സ്റ്റേ​ഷ​നു സ​മീ​പ​ത്തു​ള്ള മാ​വി​ല്‍​നി​ന്നു പൊ​ഴി​യു​ന്ന ക​ണ്ണി​മാ​ങ്ങ പെ​റു​ക്കാ​ന്‍ ഭ​വാ​നി​യും കൂ​ട്ടു​കാ​രും പോ​കു​ന്ന സ​മ​യ​ത്ത് സ​ത്യ​നേ​ശ​ന്‍ എ​സ്ഐ പ്ര​തി​ക​ളെ ത​ല്ലു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ട്.

ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ള്‍ കാ​ര​ണം പി​ന്നീ​ട് ഭ​വാ​നി സി​നി​മ​യി​ലെ​ത്തി. 1961ല്‍ ​തോ​പ്പി​ല്‍ ഭാ​സി തി​ര​ക്ക​ഥ ര​ചി​ച്ച് രാ​മു കാ​ര്യാ​ട്ട് സം​വി​ധാ​നം ചെ​യ്ത മു​ടി​യ​നാ​യ പു​ത്ര​ന്‍ എ​ന്ന സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ എ​ത്തു​മ്പോ​ള്‍ പ​ഴ​യ പ​രു​ക്ക​നാ​യ എ​സ്ഐ സ​ത്യ​നേ​ശ​ന്‍ നാ​ടാ​ര്‍, സ​ത്യ​ന്‍ എ​ന്ന പ്ര​ശ​സ്ത ന​ട​നാ​യി മു​ന്നി​ലു​ണ്ട്. ‘ഈ ​കു​ട്ടി എ​ന്ത് റോ​ളി​ലാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്’ എ​ന്ന് സ​ത്യ​ന്‍.

സ​ത്യ​ന്‍റെ അ​മ്മ വേ​ഷ​മാ​ണെ​ന്ന് അ​റി​ഞ്ഞ ഉ​ട​നെ ‘എ​ന്‍റെ അ​മ്മ​യോ? ഈ ​പീ​റ​പ്പെ​ണ്ണോ?’ എ​ന്ന് ത​ന്‍റെ തോ​ള​റ്റം പോ​ലും പൊ​ക്ക​മി​ല്ലാ​ത്ത അ​മ്മ ന​ടി​യെ​ക്കു​റി​ച്ച് സ​ത്യ​ന്‍റെ പ്ര​തി​ക​ര​ണം!
സി​നി​മ​യി​ല്‍ പ്ര​വേ​ശി​ച്ചി​ട്ടേ​യു​ള്ളൂ​വെ​ങ്കി​ലും ആ ​പീ​റ​പെ​ണ്ണ് പ്ര​യോ​ഗം ഭ​വാ​നി​ക്ക് അ​ത്ര ര​സി​ച്ചി​ല്ല. ഷൂ​ട്ടിം​ഗ് തു​ട​ങ്ങി. സി​നി​മ​യി​ല്‍ ജ​ന്മി​വ്യ​വ​സ്ഥി​തി​യെ​യും അ​ധി​കാ​ര ഘ​ട​ന​യെ​യും എ​തി​ര്‍​ക്കു​ന്ന ത​ന്‍റേ​ടി​യാ​യ രാ​ജ​നാ​ണ് സ​ത്യ​ന്‍. രാ​ജ​നും ക​ര​പ്ര​മാ​ണി​യാ​യ മൂ​ത്ത സ​ഹോ​ദ​ര​നും ത​മ്മി​ല്‍ ത​ല്ലു​കൂ​ടു​ന്ന രം​ഗ​മു​ണ്ട്. ഈ ​സീ​നി​ല്‍ മ​ക​ന്‍ രാ​ജ​ന്‍റെ മു​ഖ​ത്ത് അ​മ്മ അ​ടി​ക്കു​ന്ന രം​ഗ​മാ​ണ് ആ​ദ്യം ചി​ത്രീ​ക​രി​ച്ച​ത്.

സം​വി​ധാ​യ​ക​ന്‍ ആ​ക്‌​ഷ​ന്‍ പ​റ​ഞ്ഞ​തും അ​മ്മ​ന​ടി സ​ത്യ​ന്‍റെ ക​വി​ള​ത്ത് ഒ​ന്നാ​ന്ത​രം ഒ​രു ത​ല്ലു കൊ​ടു​ത്തു. അ​ഭി​ന​യ​ത്ത​ല്ല​ല്ല, ന​ല്ല ഒ​റി​ജി​ന​ല്‍ ത​ല്ല്. മു​ഖ​മ​ട​ച്ച് അ​ടി കി​ട്ടി​യ​പ്പോ​ള്‍ അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ഞെ​ട്ടി​പ്പോ​യി സ​ത്യ​ന്‍. വേ​ദ​ന കൊ​ണ്ടും അ​ഭി​മാ​ന​ത്തി​നേ​റ്റ ക്ഷ​തം​കൊ​ണ്ടും, മു​ഖം വി​വ​ര്‍​ണ​മാ​യി. കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ള്‍ ക​വി​ളി​ല്‍ നീ​രും വ​ന്നു.

മ​ഹാ​ന​ട​നെ ത​ല്ലി​യ സം​ഭ​വ​ത്തെ കു​റി​ച്ച് അ​ഭി​മു​ഖ​ത്തി​ല്‍ അ​ടൂ​ര്‍ ഭ​വാ​നി പ​റ​ഞ്ഞ​ത് കേ​ട്ടാ​ല്‍ ചി​രി​ച്ചു​പോ​കും. “സ​ത്യ​ന്‍ പ​ണ്ട് ജ​യി​ലി​ലെ മ​നു​ഷ്യ​രെ ത​ല്ലു​ന്ന​ത് ഞാ​ന്‍ ക​ണ്ടി​ട്ടു​ണ്ട​ല്ലോ. പി​ന്നെ എ​ന്നെ പീ​റ​പ്പെ​ണ്ണെ​ന്നു പ​റ​യു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍ പി​ന്നെ ന​ന്നാ​യൊ​ന്നു കൊ​ടു​ത്തേ​ക്കാ​മെ​ന്ന് ക​രു​തി. എ​ന്‍റെ ശ​ക്തി​ക്ക് അ​നു​സ​രി​ച്ച് ഒ​ന്ന് കാ​ച്ചു​ക​യും ചെ​യ്തു.”​ഇ​നി​യാ​ണ് ക​ഥ​യു​ടെ യ​ഥാ​ര്‍​ഥ ട്വി​സ്റ്റ്. സ​ത്യ​ന്‍ എ​ന്ന അ​ന​ശ്വ​ര ന​ട​ന്‍റെ മ​ഹ​ത്വം കൂ​ടി തെ​ളി​യു​ന്ന ക​ഥ​യു​ടെ ഗ​തി​മാ​റ്റം ! വ​ലി​യ ഔ​ന്നി​ത്യ​ത്തി​ല്‍ നി​ല്‍​ക്കു​ന്ന നാ​യ​ക​ന​ട​നെ അ​ടി​ച്ചു​ത​ക​ര്‍​ത്ത അ​മ്മ​ന​ടി പേ​ടി​ച്ച് മേ​ക്ക​പ്പ് റൂ​മി​ല്‍ ക​യ​റി ഒ​ളി​ക്കു​ന്നു. ഉ​ച്ച​യ്ക്ക് ഊ​ണ് ക​ഴി​ക്കാ​ന്‍ സ​മ​യ​ത്തും ഭ​വാ​നി ഇ​റ​ങ്ങി വ​രു​ന്നി​ല്ലെ​ന്ന​റി​ഞ്ഞ സ​ത്യ​ന്‍ ഭ​വാ​നി​യെ ബ​ല​മാ​യി വി​ളി​ച്ച് സം​സാ​രി​ക്കു​ന്നു.

സീ​ന്‍ വ​ള​രെ ന​ന്നാ​യി എ​ന്നും ഇ​നി എ​ന്നും ഭ​വാ​നി ആ​യി​രി​ക്കും ത​ന്‍റെ അ​മ്മ​യെ​ന്നും സ​ത്യ​ന്‍. അ​തി​നു​ശേ​ഷം നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ ഭ​വാ​നി സ​ത്യ​ന്‍റെ അ​മ്മ​യാ​യി. സ​ത്യ​ന്‍ അ​മ്മ, എ​ന്നു മാ​ത്ര​മേ പി​ന്നീ​ട് വി​ളി​ച്ചി​ട്ടു​ള്ളൂ​വെ​ന്നും അ​ടൂ​ര്‍ ഭ​വാ​നി പ​റ​ഞ്ഞി​ട്ടു​ണ്ട്. ‘ക​ര​കാ​ണാ​ക​ട​ലി​ലെ’​തോ​മ എ​ന്ന സ​ത്യ​നെ​യും തോ​മ​യു​ടെ അ​മ്മ​യെ​യും മ​റ​ക്കാ​ന്‍ ക​ഴി​യി​ല്ല​ല്ലോ! ‘ചെ​മ്മീ​നി​ല്‍’​പ​ള​നി എ​ന്ന സ​ത്യ​ന്‍റെ അ​മ്മാ​യി​യ​മ്മ​യാ​യും എ​ത്തി.

“ഞാ​ന്‍ ക​ട​പ്പു​റ​വും ക​ണ്ടി​ട്ടി​ല്ല. മ​ര​യ്ക്കാ​ന്‍​മാ​രു​ടെ ജീ​വി​ത​വും ക​ണ്ടി​ട്ടി​ല്ല. അ​ടൂ​രെ​വി​ടെ​യാ ക​ട​പ്പു​റം.”​അ​ങ്ങ​നെ​യാ​ണ് അ​ടൂ​ര്‍ ഭ​വാ​നി ‘ചെ​മ്മീ​നി​ലെ’ സ്വാ​ഭാ​വി​ക അ​ഭി​ന​യ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ക്കു​മ്പോ​ള്‍ പ​റ​ഞ്ഞി​രു​ന്ന​ത്. ക​ട​ല്‍ ക​ണ്ടി​ട്ടി​ല്ലാ​ത്ത ഭ​വാ​നി ചെ​മ്മീ​നി​ലെ ച​ക്കി മ​ര​യ്ക്കാ​ത്തി​യാ​യി അ​ഭി​ന​യി​ച്ചു, അ​ല്ല ജീ​വി​ച്ചു! പാ​വ​പ്പെ​ട്ട ഒ​രു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ അ​മ്മ​യു​ടെ മു​ഴു​വ​ന്‍ ഭാ​വ​വും എ​ന്തി​ന് മു​ഖ​വും, ശ​രീ​ര​ഭാ​ഷ​യും വ​രെ എ​ങ്ങ​നെ സ്വ​ന്ത​മാ​ക്കി എ​ന്ന​തി​ന് അ​ടൂ​ര്‍ ഭ​വാ​നി​ക്ക് ഒ​രി​ക്ക​ലും ഉ​ത്ത​ര​മു​ണ്ടാ​യി​രു​ന്നി​ല്ല.

സു​ന്ദ​രി​യാ​യ മ​ക​ള്‍ ക​റു​ത്ത​മ്മ​യെ (ഷീ​ല) കാ​ത്തു സൂ​ക്ഷി​ക്കു​ന്ന ഒ​ര​മ്മ​യു​ടെ ധ​ര്‍​മ​സ​ങ്ക​ട​ങ്ങ​ള്‍ അ​ടൂ​ര്‍ ഭ​വാ​നി നെ​ഞ്ചി​ലേ​റ്റി​യ​പ്പോ​ള്‍ പ്രേ​ക്ഷ​ക​രു​ടെ ക​ണ്ണു​ക​ള്‍ നി​റ​ഞ്ഞു. ചെ​ല്ല​മ്മ​യെ (ഷീ​ല) പെ​റ്റ​മ്മ​യെ​പ്പോ​ലെ സം​ര​ക്ഷി​ക്കു​ന്ന ‘ക​ള്ളി​ച്ചെ​ല്ല​മ്മ’​യി​ലെ മ​രി​ച്ചീ​നി​ക്കാ​രി വ​ള്ളി അ​ക്ക​ന്‍ അ​ടൂ​ര്‍ ഭ​വാ​നി​യു​ടെ മ​റ്റൊ​രു മി​ക​ച്ച ക​ഥാ​പാ​ത്ര​മാ​ണ്. ‘ക​ള്ളി​ച്ചെ​ല്ല​മ്മ​യി​ലെ’​യും ‘ക​ട​ല്‍​പ്പാ​ല​ത്തി ലെ’​യും അ​ഭി​ന​യ​മാ​ണ് 1969ലെ ​മി​ക​ച്ച ര​ണ്ടാ​മ​ത്തെ അ​ഭി​നേ​ത്രി​ക്കു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​വാ​ര്‍​ഡ് അ​ടൂ​ര്‍ ഭ​വാ​നി​ക്ക് നേ​ടി​ക്കൊ​ടു​ത്ത​ത്.

‘ഏ​പ്രി​ല്‍ 18ലെ’ ​നാ​ണി​യ​മ്മ​യും ‘സ​സ്നേ​ഹ​ത്തി​ലെ’ ഏ​ലി​യാ​മ്മ ചേ​ട്ട​ത്തി​യും ‘ഹി​റ്റ്‌​ല​റി​ലെ’ സ​ത്യ​പാ​ല​ന്‍റെ (ക​ലാ​ഭ​വ​ന്‍ സൈ​നു​ദീ​ന്‍) അ​മ്മ ഭാ​ര്‍​ഗ​വി​യും ‘സേ​തു​രാ​മ​യ്യ​ര്‍ സി​ബി​ഐ​യി​ലെ’ മേ​രി​യും അ​ടൂ​ര്‍ ഭ​വാ​നി​യു​ടെ അ​വി​സ്മ​ര​ണീ​യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്.

1953ല്‍ ​ശ​രി​യോ തെ​റ്റോ എ​ന്ന ചി​ത്ര​ത്തി​ല്‍ തു​ട​ങ്ങി​യ അ​ഭി​ന​യ ജീ​വി​ത​ത്തി​ല്‍ 450 സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു. അ​പാ​ര​മാ​യ അ​ഭി​ന​യ​സി​ദ്ധി ഉ​ണ്ടാ​യി​രു​ന്നി​ട്ടും അ​ര്‍​ഹി​ക്കു​ന്ന പ​ദ​വി​യോ പ​ണ​മോ കി​ട്ടാ​തെ​പോ​യ ച​ല​ച്ചി​ത്ര​ന​ടി​യാ​ണ് അ​ടൂ​ര്‍ ഭ​വാ​നി.

Latest News

Corehub Up