National
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിയിലെ അഭിഭാഷകൻ ഹോട്ടൽ കെട്ടിടത്തിൽ നിന്നുംചാടി ജീവനൊടുക്കി. രാജേഷ് സിംഗ്(26) ആണ് മരിച്ചത്.
ഡൽഹിയിലെ കൊണാട്ട് പ്ലേസ് പ്രദേശത്തുള്ള ദി റോയൽ പ്ലാസ ഹോട്ടലിന്റെ 15-ാം നിലയിൽ നിന്നും ചാടിയാണ് ഇയാൾ ജീവനൊടുക്കിയത്. മഹാവീർ എൻക്ലേവ് സ്വദേശിയാണ് രാജേഷ് സിംഗ്.
ഹോട്ടലിലെ മുറിയിൽ ഇയാൾ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്നും ആത്മഹത്യക്കുറിപ്പ് ലഭിച്ചുവെന്നും പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക.അത്തരം ചിന്തകളുളളപ്പോള് 'ദിശ' ഹെല്പ് ലൈനില് വിളിക്കുക. Toll free helpline number: 1056, 0471-2552056)
Kerala
തിരുവനന്തപുരം: പ്രാക്ടീസ് അവസാനിപ്പിക്കുന്ന അഭിഭാഷകനു നൽകുന്ന ആനുകൂല്യത്തിന്റെയും മരണാനന്തര ആനുകൂല്യത്തിന്റെയും പരമാവധി തുക 20 ലക്ഷം രൂപയാക്കി ഉയർത്തി 1980ലെ അഭിഭാഷക ക്ഷേമനിധി ആക്ടിൽ ഭേദഗതി വരുത്താൻ മന്ത്രിസഭ തീരുമാനിച്ചു.
2026ലെ കേരള അഭിഭാഷക ക്ഷേമനിധി (ഭേദഗതി) ബിൽ അംഗീകരിക്കുകയും ചെയ്തു. നിലവിൽ 10 ലക്ഷം രൂപയായിരുന്നു പരമാവധി പരിധി.
പ്രധാന ശസ്ത്രക്രിയകൾക്കും കാൻസർ ചികിത്സയ്ക്കുമുള്ള സാന്പത്തിക സഹായം നിലവിലുള്ള ഒരു ലക്ഷം രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയായി വർധിപ്പിക്കാനും തീരുമാനിച്ചു.
Kerala
കാസർഗോഡ്: കുമ്പളയിൽ അഭിഭാഷകയുടെ വീട് കുത്തിത്തുറന്ന് 29 പവൻ സ്വർണവും, വെള്ളിയാഭരണങ്ങളും പണവും കവർന്നു. നായ്കാപ്പിലെ ചൈത്രയുടെ വീട്ടിലാണ് കവർച്ച നടന്നത്. കുമ്പള പൊലീസ് അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
ഞായറാഴ്ച വൈകുന്നേരം ചൈത്രയും കുടുംബവും ക്ഷേത്ര ഉത്സവത്തിന് പോയപ്പോഴാണ് മോഷണം നടന്നത്. വീടിന്റെ പിന്ഭാഗത്തെ വാതില് തകര്ത്ത് അകത്ത് കടന്ന മോഷ്ടാക്കള് അലമാരകളില് സൂക്ഷിച്ചിരുന്ന സ്വര്ണ്ണം, കാല്ലക്ഷം രൂപ വിലവരുന്ന വെള്ളി ആഭരണങ്ങള്, 5000 രൂപ എന്നിവ കൈക്കലാക്കിയാണ് രക്ഷപ്പെട്ടത്.
നെക്ലേസ്, വളകള്, മോതിരങ്ങള്, ബ്രേസ്ലെറ്റ്, വലിയ മാല, കമ്മല്, കുട്ടികളുടെ മാല, കുട്ടികളുടെ സ്വര്ണ്ണവള, കല്ലുവച്ച മാല തുടങ്ങിയ സ്വര്ണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സമീപത്ത് താമസിക്കുന്ന ബന്ധുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ സ്വർണം കൂടി ചൈത്രയുടെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഡിസംബറിലാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. മൊത്തം 31,67,000 രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.
ഞായറാഴ്ച വൈകുന്നേരം ആറരമണിക്കും രാത്രി എട്ടുമണിക്കും ഇടയിലാണ് സംഭവവമെന്നാണ് പോലീസ് പറയുന്നത്. കാസര്ഗോഡ് ബാറിലെ അഭിഭാഷകയായ ചൈത്രയും കുടുംബവും വീടുപൂട്ടി കണിപുര ഗോപാലകൃഷ്ണ ക്ഷേത്ര ഉത്സവത്തിനു പോയതായിരുന്നു.
രാത്രി എട്ടിന് തിരിച്ചെത്തിയപ്പോള് വീട്ടിനകത്തു ലൈറ്റുകള് കത്തി നില്ക്കുന്ന നിലയിലായിരുന്നു. അകത്തു കയറി പരിശോധിച്ചപ്പോഴാണ് അലമാര കുത്തിത്തുറന്ന് തുണിത്തരങ്ങള് വാരിവലിച്ചിട്ട് അകത്തുണ്ടായിരുന്ന ആഭരണങ്ങളും പണവും കൊള്ളയടിച്ചു കൊണ്ടുപോയതായി വ്യക്തമായത്.
Kerala
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ മൂന്നാമത്തെ ലൈംഗീക പീഡന പരാതി വ്യാജമാണെന്ന് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്. പരാതി നൽകിയ സ്ത്രീ റൂം ബുക്ക് ചെയ്തു, രാഹുൽ മാങ്കൂട്ടത്തിൽ എത്തി പീഡിപ്പിച്ചു എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഇത് തന്നെ പരാതി വ്യാജമാണെന്ന് വ്യക്തമാക്കുന്നതാണെന്നും ശാസ്തമംഗലം അജിത്ത് പറഞ്ഞു.
സ്വയം റൂമിലെത്തിയ യുവതിയെ രാഹുൽ എത്തി പീഡിപ്പിച്ചു എന്നു പറയുന്നതിൽ നിന്ന് തന്നെ ഇത് വ്യാജ പരാതിയാണെന്ന് മനസിലാക്കാമല്ലോയെന്നും അദ്ദേഹം ചോദിച്ചു. ചോദ്യം ചെയ്യലിന് ഹാജരാവാൻ തയാറായ വ്യക്തിയെ എന്തിനാണ് അറസ്റ്റ് ചെയ്യുന്നത്.
മറ്റ് രണ്ട് കേസുകളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെ ഇന്നത്തെ അറസ്റ്റ് ആ ഹർജികളെ ബാധിക്കുമോ എന്ന ചോദ്യത്തോട് എങ്ങനെ ബാധിക്കും എന്നാണ് അഭിഭാഷകൻ ചോദിച്ചത്. രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചുവെന്നും അഭിഭാഷൻ പറഞ്ഞു. ചോദ്യം ചെയ്യലിൽ സഹകരിക്കാത്ത വ്യക്തി ലൈംഗിക ശേഷി പരിശോധിക്കുന്നതിന് സമ്മതിക്കുമോ എന്നും ശാസ്തമംഗലം അജിത്ത് ചോദിച്ചു.
പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിലിനെ മാവേലിക്കര പ്രത്യേക ജയിലിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. പാലക്കാട് ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്തിരുന്നു. ശേഷം ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തിയിരുന്നു.
വൈദ്യപരിശോധനയ്ക്ക് രാഹുൽ മാങ്കൂട്ടത്തലിനെ എത്തിച്ചപ്പോൾ വലിയ പ്രതിഷേധമാണ് യുവമോർച്ച-ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഡിവൈഎഫ്ഐ പ്രവർത്തകർ പൊതിച്ചോർ വിതരണം ചെയ്താണ് പ്രതിഷേധിച്ചത്.
National
ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിക്കു നേരെ ഷൂ വലിച്ചെറിയാൻ ശ്രമിച്ച അഭിഭാഷൻ രാകേഷ് കിഷോറിന് നേരെ ആക്രമണം. ഒരാൾ രാകേഷ് കിഷോറിനെ ചെരുപ്പുകൊണ്ട് അടിക്കുകയായിരുന്നു.
ഡൽഹിയിലെ കർകർദൂമ കോടതി പരിസരത്തുവച്ചാണ് സംഭവം. സുരക്ഷാഉദ്യോഗസ്ഥരെത്തിയാണ ഇവരെ പിടിച്ചുമാറ്റിയത്. രാകേഷ് കുഷോറിന് പരിക്കില്ല. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
ഒക്ടോബർ ആറിനാണ് കോടതി നടപടികൾക്കിടെ ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിക്കുനേരെ അഭിഭാഷകൻ രാകേഷ് കിഷോർ ഷൂ എറിയാൻ ശ്രമിച്ചത്.
"സനാതന ധർമത്തോടുള്ള അനാദരം ഇന്ത്യ സഹിക്കില്ലെന്ന' മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് രാകേഷ് കിഷോർ ഷൂ എറിഞ്ഞതെന്ന് കോടതിയിലുണ്ടായിരുന്ന മറ്റ് അഭിഭാഷകർ പറഞ്ഞു.
ഇന്നത്തെ ആക്രമണത്തിന് പിന്നിലെ കാര്യം എന്താണെന്ന് വ്യക്തമല്ല.