വെഞ്ഞാറമൂട്: റോഡ് കുറുകെ കടക്കുന്നതിനിടെ വയോധികൻ കാറിടിച്ച് മരിച്ചു. വെഞ്ഞാറമൂട് തൈക്കാട് സമന്വയ നഗർ കെവിൻ വില്ലയിൽ ഡി. സാമുവൽ (76) ആണ് മരിച്ചത്.
ഇന്നലെ രാവിലെ സമന്വയ നഗറിലായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ പോത്തൻകോട് ഭാഗത്തു നിന്നു വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ സാമുവലിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ: പരേതയായ കമലാഭായി. മക്കൾ: റോബർട്ട് സാം, ഹെലൻ കുമാരി, പരേതനായ ഡ്രമ്മണ്ട് സാം. മരുമക്കൾ: ഷീബ, ജോസ്, ഷിജി.