കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാൻഡിൽ ഇരുകാലുകളിൽ കൂടി ബസ് കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തുലാപ്പള്ളി പുളിയൻകുന്ന് സ്വദേശി വാലുമണ്ണേൽ ജോൺ (80) ആണ് മരിച്ചത്.
സംസ്കാരം ഇന്ന് രാവിലെ തുലാപ്പള്ളി മാർത്തോമ്മ പള്ളിക്ക് സമീപമുള്ള പെന്തകോസ്ത് സഭ സെമിത്തേരിയിൽ. ശനിയാഴ്ച രാവിലെ 10.30ന് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലാണ് അപകടം.
കട്ടപ്പനയ്ക്ക് പുറപ്പെടുകയായിരുന്ന ദേവമാത ബസിന്റെ മുന്നിലൂടെ ജോൺ കുറുകെ കടക്കുമ്പോഴാണ് ബസ് തട്ടി വീണു കാലുകളിലൂടെ ടയർ കയറിയിറങ്ങിയത്.
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം, കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു.ഭാര്യ: തങ്കമ്മ ജോൺ. മക്കൾ - സോഫി, സോജി, സോജൻ. മരുമകൻ - ഷിബു.