Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : After Jeep Plunges

കക്കാടംപൊയിലിൽ ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് യുവാവ് മരിച്ചു

കൂ​​​ട​​​ര​​​ഞ്ഞി: ക​​​ക്കാ​​​ടം​​​പൊ​​​യി​​​ൽ പീ​​​ടി​​​ക​​​പ്പാ​​​റ​​​യ്ക്കു സ​​​മീ​​​പം ഓ​​​പ്പ​​​ൺ ജീ​​​പ്പ് നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ട് കൊ​​​ക്ക​​​യി​​​ലേ​​​ക്കു മ​​​റി​​​ഞ്ഞു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ യു​​​വാ​​​വ് മ​​​രി​​​ച്ചു. മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ മാ​​​റാ​​​ട് അ​​​ണ്ട​​​ത്തോ​​​ട​​​ത്ത് വാ​​​ട്ട​​​ർ ടാ​​​ങ്കി​​​നു സ​​​മീ​​​പം താ​​​മ​​​സി​​​ക്കു​​​ന്ന സാ​​​യ​​​ന്താ​​​ണു (25) മ​​​രി​​​ച്ച​​​ത്. അ​​​പ​​​ക​​​ട​​​ത്തി​​​ൽ അ​​​ഞ്ചു​​​പേ​​​ർ​​​ക്ക് ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു.

മ​​​റ്റു ര​​​ണ്ടു​​​പേ​​​ർ​​​ക്ക് നി​​​സാ​​​ര പ​​​രി​​​ക്കേ​​​റ്റു. മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ആ​​​ദ​​​ർ​​​ശ്, അ​​​മ​​​ൽ, അ​​​ക്ഷ​​​യ്, സ​​​നൂ​​​ജ്, അ​​​ഷ്റ​​​ഫ്, അ​​​മി​​​ത്, മി​​​ഥു​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്. ക​​​ക്കാ​​​ടം​​​പൊ​​​യി​​​ലി​​​ലെ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്രം സ​​​ന്ദ​​​ർ​​​ശി​​​ച്ച് മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന എ​​​ട്ടം​​​ഗ​​​സം​​​ഘം സ​​​ഞ്ച​​​രി​​​ച്ച ഓ​​​പ്പ​​​ൺ ജീ​​​പ്പാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​ത്രി ഏ​​​ഴോ​​​ടെ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. വ​​​ള​​​വും ഇ​​​റ​​​ക്ക​​​വു​​​മു​​​ള്ള ഭാ​​​ഗ​​​ത്തു നി​​​യ​​​ന്ത്ര​​​ണം ന​​​ഷ്‌​​​പ്പെ​​​ട്ട ജീ​​​പ്പ് താ​​​ഴ്ച​​​യി​​​ലേ​​​ക്ക് മ​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​പ​​​ക​​​ട​​​ശ​​​ബ്ദം കേ​​​ട്ടെ​​​ത്തി​​​യ നാ​​​ട്ടു​​​കാ​​​രാ​​​ണ് ജീ​​​പ്പി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​രെ പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ മ​​​ണാ​​​ശേ​​​രി​​​യി​​​ലെ സ്വ​​​കാ​​​ര്യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. അ​​​പ​​​ക​​​ടം ന​​​ട​​​ന്ന വ​​​ള​​​വി​​​ൽ സു​​​ര​​​ക്ഷാ വേ​​​ലി ഇ​​​ല്ലാ​​​ത്ത​​​ത് അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ തീ​​​വ്ര​​​ത വ​​​ർ​​​ധി​​​പ്പി​​​ച്ച​​​താ​​​യി നാ​​​ട്ടു​​​കാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

Latest News

Corehub Up