Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Against Minister

Kannur

മ​ന്ത്രി റോ​ജി​ക്കെ​തി​രേ എസ്എഫ്ഐയുടെ പ്ര​തി​ഷേ​ധ ബാ​ന​ർ

ധ​ർ​മ​ശാ​ല: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി റോ​ജി എം. ​ജോ​ണി​നെ​തി​രെ ബാ​ന​ർ ഉ​യ​ർ​ത്തി എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം. മാ​ങ്ങാ​ട്ടു​പ​റ​മ്പി​ലെ ക​ണ്ണൂ​ർ ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ഇ​ല​ക്‌​ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​നാ​യി നി​ർ​മി​ച്ച ല​ബോ​റ​ട്ട​റി ബ്ലോ​ക്കി‍​ന്‍റെ ഉ​ദ്ഘാ​ട​ന​വേ​ദി​യി​ൽ മ​ന്ത്രി പ്ര​സം​ഗി​ക്ക​വെ​യാ​ണ് പ്ര​തി​ഷേ​ധ ബാ​ന​ർ ഉ​യ​ർ​ത്തി​യ​ത്.

കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ശി​ക്ഷാ​ന​ട​പ​ടി​ക്കെ​തി​രെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. "അ​തു​കൊ​ണ്ട​രി​ശം തീ​രാ​ഞ്ഞ​വ​നാ​പ്പു​ര​യു​ടെ ചു​റ്റും മ​ണ്ടി​ന​ട​ന്നു..' എ​ന്നാ​ണ് ബാ​ന​റി​ൽ എ​ഴു​തി​യി​രു​ന്ന​ത്. റൂ​റ​ൽ എ​സ്പി ഉ​മേ​ഷ് ഗോ​യ​ലി​ന്‍റെ​യും ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി ടി.​പി. സു​മേ​ഷി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വ​ൻ പൊ​ലി​സ് സം​ഘം സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്‌​തി​രു​ന്നു.

പ​ഴ​യ​ങ്ങാ​ടി: കാ​ല​ടി വി​ഷ​യ​ത്തി​ൽ മാ​ടാ​യി കോ​ള​ജി​ലും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം ​ജോ​ണി​നെ​തി​രേ എ​സ്എ​ഫ്ഐ​യു​ടെ ബാ​ന​ർ ഉ​യ​ർ​ത്തി പ്ര​തി​ഷേ​ധി​ച്ചു. കോ​ള​ജി​ൽ ന​ട​ക്കു​ന്ന ബി​രു​ദ ദാ​ന ച​ട​ങ്ങി​ന് എ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി. പ​രി​യാ​രം സി​ഐ വി​നോ​ദ് കു​മാ​റി​ന്‍റെ​നേ​തൃ​ത്വ​ത്തി​ൽ വ​ൻ പൊ​ലി​സ് സ​ന്നാ​ഹം കോ​ള​ജി​ൽ നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. പ്ര​തി​ഷേ​ധി​ച്ച എ​സ്എ​ഫ്ഐ വി​ദ്യാ​ർ​ഥി​ക​ളെ പൊ​ലി​സ് ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കം ചെ​യ്തു.

Latest News

Corehub Up