Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Against Candidates.

Alappuzha

സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രേ അ​ടി​യൊ​ഴു​ക്ക് വ്യാ​പ​കം​

അമ്പ​ല​പ്പു​ഴ: തെ​രെ​ഞ്ഞെ​ടു​പ്പി​ന് മൂ​ന്നു ദി​വ​സം അ​വ​ശേ​ഷി​ക്കെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രേ അ​ടി​യൊ​ഴു​ക്കു​ക​ൾ വ്യാ​പ​കം. മ​റ്റു​ള്ള​വ​ർ​ക്ക് അ​വ​സ​രം ന​ൽ​കാ​തെ​ തു​ട​ർ​ച്ച​യാ​യി മ​ത്സ​രി​ക്കുന്നവ​ർ​ക്കെ​തി​രേ​യാ​ണ് സ്വ​ന്തം അ​ണി​ക​ളി​ൽ നി​ന്നു​ള്ള വോ​ട്ടുചോ​ർ​ച്ച​യ്ക്കു സാ​ധ്യ​ത.

പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ സിപി​എ​മ്മി​ലെ മൂ​ന്ന് വ​നി​താ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രേ തു​ട​ക്കം മു​ത​ൽ പാ​ർ​ട്ടി​യി​ലെ ബ്രാ​ഞ്ച് എ​തി​ർ​പ്പു പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. മൂ​ന്നു മു​ത​ൽ അ​ഞ്ചു പ്രാ​വ​ശ്യംവ​രെ ഇ​വ​ർ മ​ൽ​സ​രി​ച്ചു വി​ജ​യി​ക്കു​ക​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നംവ​രെ ല​ഭി​ക്കുകയും ചെയ്തു.

എ​ന്നി​ട്ടും മ​റ്റു​ള്ള​വ​ർ​ക്ക് അ​വ​സ​രം ന​ൽ​കാ​തെ പാ​ർ​ട്ടി മേ​ൽ​ഘ​ട​ക​ത്തെ വ​രു​തി​ക്കു നി​ർ​ത്തി സ്ഥാ​നാ​ർ​ഥി​ത്വം നേ​ടി​യ​താ​ണ് ഒ​രു വി​ഭാ​ഗ​ത്തെ ചൊ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. തെ​രെ​ഞ്ഞെ​ടു​പ്പി​ൽ ഇ​തി​ന്‍റെ പ്ര​തി​ഫ​ല​ന​മു​ണ്ടാ​കു​മെ​ന്ന് പറയുന്നു.

പു​ന്ന​പ്ര തെ​ക്ക് 17-ാം വാ​ർ​ഡ് യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രേയും സീ​റ്റ് ല​ഭി​ക്കാ​തി​രു​ന്ന ചി​ല​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ഭാ​ഗീയ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​താ​യാ​ണു സൂ​ച​ന.

അ​മ്പ​ല​പ്പു​ഴ തെ​ക്ക്-​വ​ട​ക്ക്, പു​റ​ക്കാ​ട്, പു​ന്ന പ്ര​വ​ട​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും നി​ല​വി​ലു​ള്ള സ്ഥി​രം സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ നീ​ക്കം ന​ട​ക്കു​ന്നു​ണ്ട്.

ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം തെ​രെ​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​മാ​യ പ​ല​രും എ​തി​ർ സ്ഥാ​നാ​ർ​ഥി​ക്കുവേ​ണ്ടി ര​ഹ​സ്യ നീ​ക്കം ന​ട​ത്തു​ന്ന​താ​യി അ​ണി​ക​ൾ​ക്കി​ട​യി​ൽത്തന്നെ സം​സാ​രമുണ്ട്.

അ​ധി​കാ​ര മോ​ഹി​ക​ളെ വീ​ട്ടി​ലി​രു​ത്തി പ്ര​തി​ക​രി​ക്കു​മെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്.

Latest News

Corehub Up