Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Agartala

ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന് മി​ന്ന​ലേ​റ്റു; പ​വ​ർ സി​സ്റ്റം ത​ക​ർ​ന്നു

കോ​ൽ​ക്ക​ത്ത: ടേ​ക്ക് ഓ​ഫി​ന് ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന് മി​ന്ന​ലേ​റ്റ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. കോ​ൽ​ക്ക​ത്ത നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ വി​മാ​ന​ത്തി​ന്‍റെ പ​വ​ർ സി​സ്റ്റം ത​ക​ർ​ന്നു. അ​ഗ​ർ​ത്ത​ല​യി​ലേ​ക്ക് പു​റ​പ്പെ​ടാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അപകടം.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.25ന് ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ 56എ​ൽ എ​ന്ന ഏ​യ​റോ​ബ്രി​ഡ്ജി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. 6ഇ6068 ​എ​യ​ർ​ബ​സ് എ320 ​വി​മാ​ന​ത്തി​ൽ ആ ​സ​മ​യ​ത്ത് 141 യാ​ത്ര​ക്കാ​രും ആ​റ് ജീ​വ​ന​ക്കാ​രു​മ​ട​ക്കം 147 പേ​ർ ഉ​ണ്ടാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മു​ൻ​ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യി വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ യാ​ത്ര​ക്കാ​രെ​യും ജീ​വ​ന​ക്കാ​രെ​യും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ക്കി.

പ​വ​ർ സി​സ്റ്റം ത​ക​രാ​റി​ലാ​യ വി​മാ​നം സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി മാ​റ്റി​യ​താ​യും യാ​ത്ര​ക്കാ​ർ​ക്കാ​യി ബ​ദ​ൽ സൗ​ക​ര്യം ഒ​രു​ക്കി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും റ​ൺ​വേ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ര​ണ്ട് ഗ്രൗ​ണ്ട് സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ​ക്ക് പൊ​ള്ള​ലേ​റ്റെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up