Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ageverification

പു​തി​യ പ്രാ​യ​പ​രി​ധി നി​യ​മ​വു​മാ​യി ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​ർ, കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് 'ഏ​ജ് വേ​രി​ഫി​ക്കേ​ഷ​ൻ'

ന്യൂ​ഡ​ൽ​ഹി: ആ​ൻ​ഡ്രോ​യി​ഡ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഡി​ജി​റ്റ​ൽ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി നി​ർ​ണാ​യ​ക ചു​വ​ടു​വെ​പ്പു​മാ​യി ഗൂ​ഗി​ൾ. പ്ലേ ​സ്റ്റോ​റി​ലെ ആ​പ്പു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ന്ന ഉ​പ​യോ​ക്താ​ക്ക​ളു​ടെ പ്രാ​യം നി​ർ​ണ​യി​ക്കു​ന്ന​തി​നു​ള്ള 'പ്ലേ ​ഏ​ജ് സി​ഗ്ന​ൽ എ​പി​ഐ' സം​വി​ധാ​നം ലോ​ക​മെ​മ്പാ​ടും വ്യാ​പി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ഗൂ​ഗി​ൾ.

2026 അ​വ​സാ​ന​ത്തോ​ടെ അ​മേ​രി​ക്ക ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും ഈ ​പു​തി​യ സു​ര​ക്ഷാ സം​വി​ധാ​നം നി​ല​വി​ൽ വ​രു​മെ​ന്ന് ഗൂ​ഗി​ൾ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ​ത ലം​ഘി​ക്കാ​തെ ത​ന്നെ അ​വ​രു​ടെ പ്രാ​യ​പ​രി​ധി ആ​പ്പ് ഡെ​വ​ല​പ്പ​ർ​മാ​ർ​ക്ക് സ്ഥി​രീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​ന്ന സം​വി​ധാ​ന​മാ​ണി​ത്. ഇ​തി​നാ​യി ഐ​ഡി കാ​ർ​ഡു​ക​ളോ സെ​ൽ​ഫി ചി​ത്ര​ങ്ങ​ളോ ന​ൽ​കേ​ണ്ട​തി​ല്ല.

ഗൂ​ഗി​ളി​ന്‍റെ നി​ല​വി​ലു​ള്ള 'ഫാ​മി​ലി ലി​ങ്ക്' ആ​പ്പ് വ​ഴി​യാ​ണ് ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മാ​താ​പി​താ​ക്ക​ൾ​ക്ക് ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ൾ​ക്കാ​യി ഒ​രു നി​ശ്ചി​ത പ്രാ​യ​പ​രി​ധി സെ​റ്റ് ചെ​യ്തു ന​ൽ​കാം. ര​ക്ഷി​താ​ക്ക​ൾ നി​ശ്ച​യി​ക്കു​ന്ന പ്രാ​യ​പ​രി​ധി​ക്ക് അ​നു​യോ​ജ്യ​മാ​യ ആ​പ്പു​ക​ളും ഉ​ള്ള​ട​ക്ക​ങ്ങ​ളും മാ​ത്ര​മേ കു​ട്ടി​ക​ൾ​ക്ക് പ്ലേ ​സ്റ്റോ​റി​ൽ നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​നാ​കൂ. കു​ട്ടി​ക​ളു​ടെ പ്രാ​യം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ഈ ​പ​രി​ധി​ക​ളി​ൽ മാ​റ്റം വ​രു​ത്താ​നും സാ​ധി​ക്കും.

കു​ട്ടി​ക​ൾ​ക്കാ​യി ആ​പ്പ് സ്റ്റോ​റു​ക​ളി​ൽ ക​ർ​ശ​ന​മാ​യ പ്രാ​യ​പ​രി​ധി പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് യു​എ​സ്, യു​കെ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ തു​ട​ങ്ങി​യ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സ​ർ​ക്കാ​രു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഗൂ​ഗി​ളി​ന്‍റെ പു​തി​യ നീ​ക്കം. സ്വ​കാ​ര്യ​താ വി​ദ​ഗ്ധ​ർ ഇ​തി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും, ഇ​ന്റ​ർ​നെ​റ്റി​ലെ വ്യ​ക്തി​ഗ​ത സ്വ​കാ​ര്യ​ത ഇ​ല്ലാ​താ​കു​മോ എ​ന്ന ആ​ശ​ങ്ക​യും ചി​ല​ർ പ​ങ്കു​വെ​ക്കു​ന്നു​ണ്ട്.

ഗൂ​ഗി​ളി​ന്‍റെ ഈ ​പു​തി​യ സം​വി​ധാ​ന​ത്തി​ൽ ചി​ല വെ​ല്ലു​വി​ളി​ക​ളും ഉ‍​യ​ർ​ന്നു​വ​രു​ന്നു​ണ്ട്.​ഡെ​വ​ല​പ്പ​ർ​മാ​ർ ഈ ​ഏ​ജ് സി​ഗ്ന​ൽ സം​വി​ധാ​നം ത​ങ്ങ​ളു​ടെ ആ​പ്പു​ക​ളി​ൽ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന​ത് പൂ​ർ​ണ​മാ​യും നി​ർ​ബ​ന്ധ​മ​ല്ല.പു​തി​യ ഗൂ​ഗി​ൾ അ​ക്കൗ​ണ്ടു​ക​ൾ ഉ​ണ്ടാ​ക്കി തെ​റ്റാ​യ ജ​ന​ന​ത്തീ​യ​തി ന​ൽ​കി കു​ട്ടി​ക​ൾ​ക്ക് ഈ ​സു​ര​ക്ഷാ വേ​ലി​ക​ൾ മ​റി​ക​ട​ക്കാ​ൻ ക​ഴി​യും. ര​ക്ഷി​താ​ക്ക​ൾ ഫാ​മി​ലി ലി​ങ്ക് വ​ഴി പ്രാ​യ​പ​രി​ധി നി​ശ്ച​യി​ച്ചാ​ൽ മാ​ത്ര​മേ ഈ ​ഫീ​ച്ച​ർ പൂ​ർ​ണ​തോ​തി​ൽ ഫ​ല​പ്ര​ദ​മാ​കൂ.

പ്ലേ ​സ്റ്റോ​റി​ൽ വ​രു​ന്ന ഈ ​മാ​റ്റം ആ​ൻ​ഡ്രോ​യി​ഡ് ആ​പ്പ് അ​നു​ഭ​വ​ങ്ങ​ളെ​യും കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത​മാ​യ ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗ​ത്തെ​യും കാ​ര്യ​മാ​യി സ്വാ​ധീ​നി​ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

Latest News

Corehub Up