Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Agnimitra Paul

തൃ​ണ​മൂ​ൽ ഇ​നി ഒ​രി​ക്ക​ലും ബം​ഗാ​ളി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​ല്ല; ജ​ന​ങ്ങ​ൾ അ​വ​രെ തി​ര​സ്ക​രി​ച്ചു ക​ഴി​ഞ്ഞു: അ​ഗ്നി​മി​ത്ര പോ​ൾ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ഇ​നി ഒ​രി​ക്ക​ലും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​ല്ലെ​ന്ന് സം​സ്ഥാ​ന ന​ഗ​ര​കാ​ര്യ​മ​ന്ത്രി അ​ഗ്നി​മി​ത്ര പോ​ൾ. വ​ൻ ത​ക​ർ​ച്ച​യി​ലേ​യ്ക്കാ​ണ് തൃ​ണ​മൂ​ൽ നീ​ങ്ങു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

'സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ തൃ​ണ​മൂ​ലി​നെ തി​ര​സ്ക​രി​ച്ചു ക​ഴി​ഞ്ഞു. 15 കൊ​ല്ല​ത്തെ മ​മ​ത​യു​ടെ ഭ​ര​ണം ജ​ന​ങ്ങ​ളെ അ​ത്ര​ത്തോ​ളം വെ​റു​പ്പി​ച്ചു. ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ മാ​ത്ര​മാ​ണ് അ​വ​ർ​ക്കു​ണ്ടാ​യി​രു​ന്ന​ത്. അ​ഴി​മ​തി ആ​യി​രു​ന്നു അ​വ​രു​ടെ പ്ര​ധാ​ന ല​ക്ഷ്യം. ഇ​നി അ​തൊ​ന്നും ഉ​ണ്ടാ​വി​ല്ല.'-​അ​ഗ്നി​മി​ത്ര പ​റ​ഞ്ഞു.

'ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യാ​ണ് സം​സ്ഥാ​ന​ത്തെ ബി​ജെ​പി സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ഴി​മ​തി അ​വ​സാ​നി​പ്പി​ക്കും. ജ​ന​ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി​രി​ക്കും ഉ​ണ്ടാ​വു​ക. അ​ഞ്ച് കൊ​ല്ലം കൊ​ണ്ട് എ​ത്ര​ത്തോ​ളം കാ​ര്യ​ങ്ങ​ൾ ചെ​യ്ത് തീ​ർ​ക്കാ​ൻ പ​റ്റും എ​ന്ന് പ​റ​യാ​ൻ പ​റ്റി​ല്ല. പ​റ്റാ​വു​ന്ന​തി​ൽ പ​ര​മാ​വ​ധി കാ​ര്യ​ങ്ങ​ൾ ചെ​യ്യും.'-​അ​ഗ്നി​മി​ത്ര വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up