Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aid Of A Police Officer

Thiruvananthapuram

ത​ല​ക​റ​ങ്ങി വീ​ണ പൊലിസ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് പി​ങ്ക് ബ​സ് ജീ​വ​ന​ക്കാ​ർ തു​ണ​യാ​യി

കാ​ട്ടാ​ക്ക​ട: ത​മ്പാ​നൂ​രി​ൽനി​ന്നു കാ​ട്ടാ​ക്ക​ട ഡി​പ്പോ​യി​ലേ​ക്കു വ​ന്ന പി​ങ്ക് ബ​സി​നു​ള്ളി​ൽ ത​ല​ക​റ​ങ്ങി വീ​ണ വ​നി​താ പൊലിസ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ ജീ​വ​ൻ ഡ്രൈ​വ​റു​ടെ​യും ക​ണ്ട​ക്ട​റു​ടെ​യും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്ന​ലെ നെ​യ്യാ​റ്റി​ൻ​ക​ര കോ​ട​തി​യി​ൽ ഡ്യൂ​ട്ടി ക​ഴി​ഞ്ഞു തി​രു​വ​ന​ന്ത​പു​രം എ​സ്​പി ഓ​ഫീ​സി​ൽ മീറ്റിംഗിനു പോ​യശേ​ഷം മ​ട​ങ്ങി വ​രി​ക​യാ​യി​രു​ന്നു ര​ണ്ടു വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ. കീ​ഴാ​റൂ​ർ സ്വ​ദേ​ശി​നി​യാ​യ സ​ഹ​പ്ര​വ​ർ​ത്ത​ക​യ്ക്കൊ​പ്പം ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം സ്വ​ദേ​ശി​നി​യാ​യ പൊലിസുകാരി ഇ​ന്ന​ലെ വൈകു ന്നേരം അഞ്ചരയോടെ ത​മ്പാ​നൂ​രി​ൽ നി​ന്നാ​ണ് കാ​ട്ടാ​ക്ക​ട​യ്ക്കു​ള്ള ബ​സി​ൽ ക​യ​റി​യ​ത്. ബ​സ് കി​ള്ളി ജം​ഗ്ഷ​ൻ ക​ഴി​ഞ്ഞ​തും ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം സ്വ​ദേ​ശി​നി​ക്കു ത​ല​ക​റ​ക്കം അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി സ​ഹ​പ്ര​വ​ർ​ത്ത​ക​യോ​ടു പ​റ​ഞ്ഞു. കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും അ​വ​ർ ബ​സി​നു​ള്ളി​ൽ ത​ല​ക​റ​ങ്ങി വീ​ഴു​ക​യാ​യി​രു​ന്നു.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക ഉ​ട​ൻ ത​ന്നെ വി​വ​രം ക​ണ്ട​ക്ട​റെ അ​റി​യി​ച്ചു. ക​ണ്ട​ക്ട​ർ വി​പി​ൻ വി​വ​രം ഡ്രൈ​വ​ർ മു​ഹ​മ്മ​ദ് ഷു​ഹൈ​ലി​നെ ധ​രി​പ്പി​ച്ചു. ഒ​ട്ടും വൈ​കാ​തെ ഡ്രൈ​വ​ർ ബ​സ് അ​തി​വേ​ഗം കി​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി​യ​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​യു​ടെ ജീ​വ​ൻ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി. ഇ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഡ്രൈ​വ​ർ മു​ഹ​മ്മ​ദ് ഷു​ഹൈ​ൽ പൂ​വ​ച്ച​ൽ സ്വ​ദേ​ശി​യും ക​ണ്ട​ക്ട​ർ വി​പി​ൻ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യു​മാ​ണ്. ഇ​രു​വ​രു​ടെ​യും മ​നു​ഷ്യ​ത്വ​പ​ര​മാ​യ ഇ​ട​പെ​ട​ലി​നു നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

Latest News

Corehub Up