Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aiinfluencers

എ​ഐ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ​ക്ക് എ​ട്ടി​ന്‍റെ പ​ണി; ലേ​ബ​ൽ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ റീ​ച്ച് കു​റ​യ്ക്കു​മെ​ന്ന് ഇ​ൻ​സ്റ്റാ​ഗ്രാം

ന്യൂ​ഡ​ൽ​ഹി: വ്യാ​ജ എ​ഐ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രെ​യും വ്യാ​ജ പ്രൊ​ഫൈ​ലു​ക​ളെ​യും ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി പ്ര​മു​ഖ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ഇ​ൻ​സ്റ്റാ​ഗ്രാം.

എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും വ്യ​ക്തി​ക​ളെ​യും അ​വ​ത​രി​പ്പി​ക്കു​ന്ന അ​ക്കൗ​ണ്ടു​ക​ളി​ൽ അ​ത് വ്യ​ക്ത​മാ​ക്കു​ന്ന ലേ​ബ​ലു​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കു​മെ​ന്ന് മെ​റ്റാ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ൻ​സ്റ്റാ​ഗ്രാം അ​റി​യി​ച്ചു.

എ​ഐ നി​ർ​മി​ത പ്രൊ​ഫൈ​ലാ​ണെ​ന്ന വി​വ​രം മ​റ​ച്ചു​വെ​ക്കു​ന്ന അ​ക്കൗ​ണ്ടു​ക​ളു​ടെ റീ​ച്ച് (അ​താ​യ​ത് കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് പോ​സ്റ്റ് എ​ത്തു​ന്ന സൗ​ക​ര്യം) ഇ​ൻ​സ്റ്റാ​ഗ്രാം വെ​ട്ടി​ക്കു​റ​യ്ക്കും.

മു​ൻ​പ് ന​ൽ​കി​യി​രു​ന്ന എ​ഐ ക്രി​യേ​റ്റ​ർ എ​ന്ന ലേ​ബ​ലി​ന് പ​ക​രം ഇ​നി മു​ത​ൽ എ​ഐ ജ​ന​റേ​റ്റ​ഡ് പ്രൊ​ഫൈ​ൽ എ​ന്ന ലേ​ബ​ലാ​യി​രി​ക്കും ന​ൽ​കു​ക. എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ക​ണ്ട​ന്‍റു​ക​ൾ നി​ർ​മി​ക്കു​ന്ന യ​ഥാ​ർ​ഥ മ​നു​ഷ്യ​രാ​ണെ​ന്ന് ഉ​പ​യോ​ക്താ​ക്ക​ൾ തെ​റ്റി​ദ്ധ​രി​ക്കാ​തി​രി​ക്കാ​നാ​ണ് ഈ ​മാ​റ്റം.

കാ​ണു​ന്ന​ത് യ​ഥാ​ർ​ഥ മ​നു​ഷ്യ​നെ​യാ​ണോ അ​തോ എ​ഐ സൃ​ഷ്ടി​ച്ച ഡി​ജി​റ്റ​ൽ രൂ​പ​ത്തെ​യാ​ണോ എ​ന്ന് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വ്യ​ക്ത​മാ​യി മ​ന​സ്സി​ലാ​ക്കാ​നാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ന്‍റെ പു​തി​യ നീ​ക്കം.

Latest News

Corehub Up