കൊച്ചി: ആമസോൺ എയർ സേവനം വ്യാപിപ്പിച്ചു. പുതിയ കാർഗോ റൂട്ടുകൾ കോൽക്കത്തയുമായും ഗോഹട്ടിയുമായും ബന്ധിപ്പിക്കുന്നതോടെ മേഖലയിലെ ഡെലിവറി വേഗം അഞ്ചു മടങ്ങ് വരെ ഉയരുമെന്ന് കമ്പനി അറിയിച്ചു.
പുതിയ സേവനം അരുണാചൽ പ്രദേശ്, ആസാം, മണിപ്പുർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നിവ ഉൾപ്പെടുന്ന ഏഴു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള വിതരണം കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടത്താൻ സഹായിക്കുമെന്നും അധികൃതർ അറിയിച്ചു.