Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aishwarya Sarja

ഉ​മാ​പ​തി വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത് അ​ക്കാ​ര​ണം കൊ​ണ്ട്: ത​മ്പി രാ​മ​യ്യ പ​റ​യു​ന്നു  

ന​ട​ൻ അ​ർ​ജു​ൻ സ​ർ​ജ​യു​ടെ മൂ​ത്ത മ​ക​ൾ ഐ​ശ്വ​ര്യ അ​ർ​ജു​നും ന​ട​ൻ ത​മ്പി രാ​മ​യ്യ​യു​ടെ മ​ക​ൻ ഉ​മാ​പ​തി രാ​മ​യ്യ​യും വി​വാ​ഹ​മോ​ച​ന​ത്തി​നൊ​രു​ങ്ങു​ന്നു എ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി ന​ട​നും യൂ​ട്യൂ​ബ​റു​മാ​യ ബ​യി​ൽ​വാ​ൻ രം​ഗ​നാ​ഥ​ൻ.

ഈ ​വി​ഷ​യ​ത്തി​ൽ ത​മ്പി രാ​മ​യ്യ​യെ നേ​രി​ട്ട് ഫോ​ണി​ൽ വി​ളി​ച്ച് സം​സാ​രി​ച്ചെ​ന്നും ബ​യി​ൽ​വാ​ൻ പ​റ​ഞ്ഞു.

ഉ​മാ​പ​തി അ​ർ​ജു​ൻ സ​ർ​ജ​യു​ടെ ഇ​ള​യ​മ​ക​ൾ അ​ഞ്ജ​ന​യു​ടെ വി​വാ​ഹ​നി​ശ്ച​യ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നെ​ന്നും നി​ശ്ച​യ​ത്തി​നും വി​വാ​ഹ​ത്തി​നും ഇ​ട​യി​ൽ ഏ​ക​ദേ​ശം 10 ദി​വ​സ​ത്തെ ഇ​ട​വേ​ള​യു​ണ്ടാ​യി​രു​ന്നെ​ന്നു​മാ​ണ് ബ​യി​ൽ​വാ​ൻ പ​റ​യു​ന്ന​ത്.

ഒ​ക്ടോ​ബ​റി​ൽ ഗ്രീ​സി​ൽ വ​ച്ച് ന​ട​ന്ന അ​ഞ്ജ​ന​യു​ടെ വി​വാ​ഹാ​ഘോ​ഷ​ങ്ങ​ളി​ൽ ഉ​മാ​പ​തി​യു​ടെ അ​സാ​ന്നി​ധ്യ​മാ​ണ് ഇ​രു​വ​രു​ടെ​യും ദാ​മ്പ​ത്യ​ത്തി​ൽ വി​ള്ള​ൽ വീ​ണെ​ന്ന ത​ര​ത്തി​ലു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്.

വി​ദേ​ശ​ത്ത് ആ​രെ​യും പ​രി​ച​യ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​ത്തു ദി​വ​സം വെ​റു​തെ നി​ൽ​ക്കേ​ണ്ട​തി​ല്ലെ​ന്നും, നാ​ട്ടി​ൽ ജോ​ലി​യും തി​ര​ക്കു​ക​ളു​മു​ള്ള​തി​നാ​ലു​മാ​ണ് ത​മ്പി രാ​മ​യ്യ​യും മ​ക​നും തി​രി​കെ പോ​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

“ഇ​പ്പോ​ൾ ചി​ല യൂ​ട്യൂ​ബ​ർ​മാ​ർ ചെ​റി​യ കാ​ര്യ​ങ്ങ​ളെ​പ്പോ​ലും വ​ല്ലാ​തെ പെ​രു​പ്പി​ച്ചു കാ​ട്ടു​ക​യാ​ണ്. പേ​നി​നെ പെ​രു​മാ​ളാ​ക്കി​യാ​ൽ പോ​ലും മ​ന​സി​ലാ​ക്കാം, പ​ക്ഷേ ഇ​വ​ർ പേ​നി​നെ കാ​ട്ടാ​ന​യാ​ക്കി മാ​റ്റു​ന്നു. ഇ​ത് തി​ക​ച്ചും തെ​റ്റാ​യ പ്ര​വ​ണ​ത​യാ​ണ്.  അ​ർ​ജു​ന്‍റെ ഇ​ള​യ മ​ക​ൾ അ​ഞ്ജ​ന​യു​ടെ വി​വാ​ഹ​ത്തി​ന് ഉ​മാ​പ​തി പോ​യി​ല്ല എ​ന്ന​ത് സ​ത്യ​മാ​ണ്.

എ​ന്നാ​ൽ ഗ്രീ​സി​ൽ ന​ട​ന്ന വി​വാ​ഹ​നി​ശ്ച​യ ച​ട​ങ്ങി​ൽ ഉ​മാ​പ​തി​യും ത​മ്പി രാ​മ​യ്യ​യും പ​ങ്കെ​ടു​ത്തി​രു​ന്നു. നി​ശ്ച​യ​ത്തി​നും വി​വാ​ഹ​ത്തി​നും ഇ​ട​യി​ൽ ഏ​ക​ദേ​ശം പ​ത്തു ദി​വ​സ​ത്തെ ഇ​ട​വേ​ള​യു​ണ്ടാ​യി​രു​ന്നു.

ആ​രെ​യും പ​രി​ച​യ​മി​ല്ലാ​ത്ത വി​ദേ​ശ​രാ​ജ്യ​ത്ത് പ​ത്തു ദി​വ​സം വെ​റു​തെ നി​ൽ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും, നാ​ട്ടി​ൽ അ​ത്യാ​വ​ശ്യ​മാ​യി ചെ​യ്തു​തീ​ർ​ക്കേ​ണ്ട ജോ​ലി​ക​ളു​ണ്ടെ​ന്നും ക​രു​തി​യാ​ണ് ത​മ്പി രാ​മ​യ്യ​യും മ​ക​നും തി​രി​കെ പോ​ന്ന​ത്. 

ഈ ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​പ്പോ​ൾ ഞാ​ൻ ത​മ്പി രാ​മ​യ്യ​യെ ഫോ​ണി​ൽ വി​ളി​ച്ചു ചോ​ദി​ച്ചു. "അ​ണ്ണാ, ഇ​താ​ണ് സ​ത്യം. ഇ​വ​ർ വെ​റു​തെ ഓ​രോ​ന്ന് പ​ട​ച്ചു​വി​ടു​ക​യാ​ണ്. ന​മു​ക്ക് ഓ​രോ​ന്നി​നും പി​ന്നാ​ലെ പോ​യി മ​റു​പ​ടി പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കാ​ൻ ക​ഴി​യു​മോ? ഇ​ത്ത​രം വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ളൊ​ന്നും എ​ന്‍റെ മ​ക​നെ​യും മ​രു​മ​ക​ളെ​യും ഒ​ട്ടും ബാ​ധി​ക്കി​ല്ല" എ​ന്നാ​ണ് അ​ദ്ദേ​ഹം എ​ന്നോ​ട് പ​റ​ഞ്ഞ​ത്.

അ​ർ​ജു​നും ഭാ​ര്യ നി​വേ​ദി​ത​യും പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​വ​രാ​ണ്. അ​വ​രു​ടെ മൂ​ത്ത മ​ക​ളാ​യ ഐ​ശ്വ​ര്യ മൂ​ന്ന് സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചെ​ങ്കി​ലും അ​ത് വ​ലി​യ രീ​തി​യി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ല്ല. പി​ന്നീ​ട് ഒ​രു റി​യാ​ലി​റ്റി ഷോ​യി​ൽ വെ​ച്ചാ​ണ് ഉ​മാ​പ​തി​യും ഐ​ശ്വ​ര്യ​യും സൗ​ഹൃ​ദ​ത്തി​ലാ​കു​ന്ന​തും പ്ര​ണ​യ​ത്തി​ലാ​കു​ന്ന​തും. പ്ര​ണ​യ​ത്തി​ലാ​യ ഉ​ട​ൻ ത​ന്നെ ഐ​ശ്വ​ര്യ ഇ​ക്കാ​ര്യം അ​ർ​ജു​നോ​ട് തു​റ​ന്നു​പ​റ​ഞ്ഞു. അ​ർ​ജു​നും അ​തി​ൽ എ​തി​ർ​പ്പൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല.

അ​തു​പോ​ലെ ഉ​മാ​പ​തി ആ​ദ്യം അ​മ്മ​യോ​ടും പി​ന്നീ​ട് അ​ച്ഛ​നോ​ടും കാ​ര്യം അ​വ​ത​രി​പ്പി​ച്ചു. മ​ക​ന്‍റെ ഇ​ഷ്ട​വും അ​ർ​ജു​ന്‍റെ കു​ടും​ബ​മ​ഹി​മ​യും ക​ണ​ക്കി​ലെ​ടു​ത്ത് ത​മ്പി രാ​മ​യ്യ​യും സ​മ്മ​തം മൂ​ളി. അ​ങ്ങ​നെ ചെ​ന്നൈ​യി​ലെ ആ​ഞ്ജ​നേ​യ ക്ഷേ​ത്ര​ത്തി​ൽ വെ​ച്ച് അ​വ​രു​ടെ വി​വാ​ഹം ഗം​ഭീ​ര​മാ​യി ന​ട​ന്നു.

ത​മ്പി രാ​മ​യ്യ​യു​ടെ ഭാ​ര്യ​യും ഐ​ശ്വ​ര്യ​യും ത​മ്മി​ലു​ള്ള വ​ഴ​ക്കാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്ന് ചി​ല​ർ തീ ​കൊ​ളു​ത്താ​ൻ നോ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ അ​തി​ൽ യാ​തൊ​രു സ​ത്യ​വു​മി​ല്ല. ഉ​മാ​പ​തി​യും ഐ​ശ്വ​ര്യ​യും മൈ​ലാ​പ്പൂ​രി​ലു​ള്ള വീ​ട്ടി​ൽ ത​നി​ച്ചാ​ണ് താ​മ​സി​ക്കു​ന്ന​ത്. ത​മ്പി രാ​മ​യ്യ​യും ഭാ​ര്യ​യും വ​ള​സ​ര​വാ​ക്ക​ത്താ​ണ് താ​മ​സം. അ​മ്മാ​യി​യ​മ്മ-​മ​രു​മ​ക​ൾ പോ​ര് എ​ന്ന​തൊ​ക്കെ വെ​റും കെ​ട്ടു​ക​ഥ​യാ​ണ്. അ​വ​ർ വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ജീ​വി​ക്കു​ന്ന​ത്.  

വെ​റു​തെ സെ​ൻ​സേ​ഷ​ണ​ൽ ആ​ക്കാ​ൻ വേ​ണ്ടി മാ​ത്രം ഇ​ത്ത​രം കിം​വ​ദ​ന്തി​ക​ൾ പ​ട​ച്ചു​വി​ടു​ന്ന​ത് ശ​രി​യ​ല്ല. ത​മ്പി രാ​മ​യ്യ സി​നി​മ​യി​ൽ എ​ത്തു​ന്ന​തി​ന് മു​മ്പ്, ഒ​രു സ്ക്രി​പ്റ്റ് റൈ​റ്റ​ർ ആ​യി​രു​ന്ന കാ​ലം മു​ത​ൽ എ​നി​ക്ക് അ​ദ്ദേ​ഹ​ത്തെ അ​റി​യാം. അ​ന്ന് അ​ദ്ദേ​ഹം എ​ഴു​തി​യ സം​ഭാ​ഷ​ണ​ങ്ങ​ൾ ഞാ​ൻ ടി.​വി​യി​ൽ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ന്നു​മു​ത​ൽ എ​ന്നോ​ട് വ​ലി​യ ബ​ഹു​മാ​ന​മാ​ണ് അ​ദ്ദേ​ഹ​ത്തി​നു​ള്ള​ത്. ഈ ​വാ​ർ​ത്ത പു​റ​ത്തു​വ​ന്ന ഉ​ട​ൻ അ​ദ്ദേ​ഹം എ​ന്നെ ഫോ​ണി​ൽ വി​ളി​ച്ച് സ​ത്യാ​വ​സ്ഥ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് ഞാ​ൻ ഈ ​സ​ത്യം എ​ല്ലാ​വ​രോ​ടും തു​റ​ന്നു​പ​റ​യു​ന്ന​ത്.”

Latest News

Corehub Up