Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alappuzha Assault Case

ഗ​ൺ​മാ​ൻ​മാ​രു​ടെ ജാ​മ്യം: കോ​ട​തി വി​ധി​യി​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ളാ യാ​ത്ര​യ്ക്കി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളാ​യ ഗ​ൺ​മാ​ൻ​മാ​ർ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള കോ​ട​തി​വി​ധി​യി​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. വി​ധി​ക്ക് പി​ന്നി​ലെ കാ​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

കോ​ട​തി​യു​ടെ ദൈ​നം​ദി​ന ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്. കോ​ട​തി വി​ധി​യി​ൽ പ​ര​സ്യ​മാ​യി പ്ര​തി​ഷേ​ധി​ക്കാ​നോ അ​ഭി​പ്രാ​യം പ​റ​യാ​നോ സ​ർ​ക്കാ​രി​ന് സാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യ​മ​പ​ര​മാ​യ മ​റ്റ് മാ​ർ​ഗ​ങ്ങ​ൾ സ​ർ​ക്കാ​രി​ന് മു​ന്നി​ലു​ണ്ടെ​ന്നും അ​വ​യെ​ല്ലാം കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​രെ മ​ർ​ദി​ച്ച കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഗ​ൺ​മാ​ന്മാ​ർ​ക്ക് ചൊ​വ്വാ​ഴ്ച​യാ​ണ് മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ച്ച​ത്. ആ​ല​പ്പു​ഴ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് കേ​സി​ൽ അ​ഞ്ച് പ്ര​തി​ക​ൾ​ക്കും മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യ​ത്.

Latest News

Corehub Up