മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ കരുത്തരായ റയൽ മാഡ്രിഡിന് ആവേശ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ അലാവസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
റയലിന് വേണ്ടി കൈലിയൻ എംബാപ്പെയും വിനിഷ്യസ് ജൂനിയറും ആണ് ഗോളുകൾ നേടിയത്. ടോണി മാർട്ടിനെസും ആണ് അലാവസിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ റയലിന് 73 പോയിന്റായി. ലീഗ് ടേബിളിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് റയൽ.