ലാഗോസ്: നൈജീരിയയിൽ വ്യാജമദ്യ ദുരന്തം. വിഷവസ്തുവായ മെഥനോൾ കലർന്ന പാനീയം കഴിച്ച് 48 പേർ മരിച്ചു. രണ്ടാഴ്ചയ്ക്കിടെയാണ് ഇത്രയും മരണങ്ങളെന്നു പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.
തെക്കൻ നൈജീരിയയിലെ ഓണ്ടോ സംസ്ഥാനത്ത് രണ്ടു പ്രദേശങ്ങളിലാണു ദുരന്തമുണ്ടായത്. 182 പേർ വിഷമദ്യം കഴിച്ചുവെന്നാണ് അധികൃതർ അറിയിച്ചത്. ഇതിൽ നൂറോളം പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മദ്യോത്പാദനവുമായി ബന്ധമുള്ള 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മെഥനോൾ നേരിയ അളവിൽപ്പോലും ശരീരത്തിനുള്ളിൽ ചെന്നാൽ അന്ധതയോ മരണമോ സംഭവിക്കാം.