Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Allocation.

മഞ്ഞ റേഷൻ കാർഡ് അനുവദിക്കുന്നത് നിലനിർത്താൻ അഭ്യർത്ഥിച്ചു

ന്യൂ​ഡ​ൽ​ഹി: ഏ​റ്റ​വും ദ​രി​ദ്ര​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കു വേ​ണ്ടി​യു​ള്ള അ​ന്ത്യോ​ദ​യ അ​ന്ന​യോ​ജ​ന (എ​എ​വൈ) പ​ദ്ധ​തി​ക്കു കീ​ഴി​ൽ മ​ഞ്ഞ റേ​ഷ​ൻ കാ​ർ​ഡു​കാ​ർ​ക്ക് ന​ൽ​കി വ​രു​ന്ന വി​ഹി​തം നി​ല​നി​ർ​ത്താ​ൻ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന് ഭ​ക്ഷ്യ-​സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്.

കേ​ന്ദ്ര ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പ് മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ എ​എ​വൈ വി​ഭാ​​ഗ​ത്തി​നു ന​ൽ​കിവ​രു​ന്ന 35 കി​ലോ അ​രി നി​ല​നി​ർ​ത്ത​ണ​മെ​ന്നും എ​എ​വൈ വി​ഭാ​​ഗ​ത്തി​നു ല​ഭി​ച്ചി​രു​ന്ന പ​ഞ്ച​സാ​ര പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് അ​നൂ​പ് ജേ​ക്ക​ബ് ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സ്കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ൽ കു​ത്ത​രി ഉ​ൾ​പ്പെ​ടു​ന്ന​ത് പ​രി​ഗ​ണി​ക്കാ​മെ​ന്നു കേ​ന്ദ്രം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ഒ​രു മാ​സം 40,000 മെ​ട്രി​ക് ട​ൺ അ​രി ഇ​തി​നു വേ​ണ്ടി നീ​ക്കി​വ​യ്ക്കേ​ണ്ടി വ​രു​മെ​ന്നും അ​നൂ​പ് ജേ​ക്ക​ബ് അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​എ​വൈ പ​ദ്ധ​തി​യു​ടെ ​ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​രി വി​ഹി​തം കു​റ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഔ​ദ്യോ​​ഗി​ക​മാ​യി ഒ​രു യോ​​ഗം വി​ളി​ച്ചു​ചേ​ർ​ക്കു​മെ​ന്നു കേ​ന്ദ്രം അ​റി​യി​ച്ചി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ങ്ങ​ളു​ടെ വ്യ​ക്ത​മാ​യ അ​ഭി​പ്രാ​യം യോ​​ഗ​ത്തി​ൽ ആ​രാ​യു​മെ​ന്നും അ​നൂ​പ് ജേ​ക്ക​ബ് അ​റി​യി​ച്ചു. സം​സ്ഥാ​ന​ങ്ങ​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ക്കാ​തെ​യാ​ണ് ഭേ​ദ​​ഗ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ​എ​വൈ പ​ദ്ധ​തി​ക്കു​ള്ള അ​രി കൃ​ത്യ​മാ​യി വി​നി​യോ​​ഗി​ക്ക​പ്പ​ടു​ന്നു​ണ്ടോ എ​ന്നു​ള്ള​തും ര​ണ്ട് പേ​രു​ള്ള കു​ടും​ബ​ത്തി​ന് 35 കി​ലോ അ​രി​യു​ടെ ആ​വ​ശ്യ​മു​ണ്ടോ എ​ന്നു​ള്ള​തു​മാ​ണ് പു​തി​യ മാ​റ്റ​ത്തി​നു പി​ന്നി​ലെ കേ​ന്ദ്ര​ത്തി​ന്‍റെ ചോ​ദ്യ​ങ്ങ​ളെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

എ​ന്നാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട വി​ഭാ​​ഗ​മാ​യ എ​എ​വൈ വി​ഭാ​​ഗ​ത്തി​നാ​ണ് ഈ 35 ​കി​ലോ അ​രി ല​ഭി​ക്കു​ന്ന​തെ​ന്നും അ​ങ്ങ​നെ​യു​ള്ള​വ​ർ​ക്ക് ഇ​തൊ​രു ഭ​ക്ഷ്യ​സു​ര​ക്ഷ​യാ​ണെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ആ​ദി​വാ​സി മേ​ഖ​ല​യി​ലു​ൾ​പ്പെ​ടെ​യു​ള്ള എ​എ​വൈ കു​ടും​ബ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ ന​യ​മെ​ന്നും അ​നൂ​പ് ജേ​ക്ക​ബ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ൽ കു​ത്ത​രി ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ൽ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് പ​ച്ച​ക്കൊ​ടി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ കേ​ന്ദ്ര​ത്തി​നും പ്രൊ​പ്പോ​സ​ലി​ൽ വ്യ​ക്ത​ത വേ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Latest News

Corehub Up