കൊട്ടിയം: വീണ്ടും ലോട്ടറിത്തട്ടിപ്പ്. വാളത്തുംഗൽ ഗുരുമന്ദിരത്തിന് സമീപം പപ്പടവും ലോട്ടറിയും വിൽക്കുന്ന വാളത്തുംഗൽ ചാണയിൽ തിട്ടയിൽ മോഹനൽ എന്ന 75 കാരനെയാണ് അജ്ഞാതനായ യുവാവ് തട്ടിച്ചത്.ഇന്നലെ രാവിലെ 11 നായിരുന്നു സംഭവം. സമ്മാനതുകയ്ക് അർഹമായ രണ്ട് ടിക്കറ്റ് തന്റെ പക്കലുണ്ടെന്ന് പറഞ്ഞായിരുന്നു വയോധികനെ സമീപിച്ചത്.
അവസാനത്തെ നമ്പറായ അഞ്ച് എന്ന അക്കം മൂന്നാക്കി ആയിരം രൂപ വാങ്ങുകയായിരുന്നു. മറ്റൊരു ടിക്കറ്റിനും സമ്മാനമുണ്ടെന്നു പറഞ്ഞപ്പോൾ അതിന്റെ പണം നൽകാൻ തന്റെ പക്കൽ പണമില്ലായെന്ന് പറഞ്ഞതോടെ യുവാവ് പണവുമായി മടങ്ങി.
തുടർന്ന് മോഹനൻ ടിക്കറ്റ് എടുക്കുന്നയാളെ വിളിച്ച് ടിക്കറ്റ് നൽകിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതു പുറത്തറിയുന്നത്.മറ്റൊരാളുടെ ടിക്കറ്റുകൾ എടുത്ത് വിൽക്കുകയാണ് മോഹനൻ എന്ന വയോധികൻ .ആയിരം രൂപ തനിക്ക് ചെറിയ ഒരു തുകയല്ലെന്നാണ് വിഷമത്തോടെ വയോധികൻ പറയുന്നത്.