വടക്കഞ്ചേരി: സുവർണ ജൂബിലി വർഷത്തിൽ പൂർവവിദ്യാർഥി സംഗമം. വണ്ടാഴി സിവിഎം സ്കൂളിലെ 1977 എസ്എസ്എൽസി ബാച്ചുകാരാണ് ഓർമകൾ- 77 എന്ന പേരിൽ ഒത്തുകൂടിയത്.
മുടപ്പല്ലൂരിലുള്ള പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ നടന്ന കൂട്ടായ്മ പാലക്കാട് സ്വരലയ സെക്രട്ടറി, ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി തുടങ്ങി ജില്ലയിലെ സാംസ്കാരിക പരിപാടികളിലെ നിറസാനിധ്യമായ ടി.ആർ.അജയൻ ഉദ്ഘാടനം ചെയ്തു. വള്ളിയോട് പോളിടെക്നിക് കോളജ്, മുണ്ടൂർ യുവക്ഷേത്ര കോളജ് എന്നിവയുടെ മുൻ ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ മുഖ്യപ്രഭാഷണം നടത്തി.
ഓർമകൾ-77 എന്ന പേരിലുള്ള സുവനീറിന്റെ പ്രകാശനം ടി.ആർ. അജയൻ നിർവഹിച്ചു. പൂർവവിദ്യാർഥിയും റിട്ടയേഡ് ഡിവൈഎസ്പി യുമായ മുഹമദ് കാസിം അധ്യക്ഷത വഹിച്ചു.
വടക്കഞ്ചേരി സിഐ പി.എം.എബി, റിട്ടയേഡ് അധ്യാപകരായ പി.എം. നൂർമുഹമദ്, പി.ജി. നാരായണൻ നായർ, പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ട കൂട്ടായ്മയിലെ ബെന്നി സ്കറിയ എന്നിവരെ ആദരിച്ചു. മുരളി പരിപ്പായി റിപ്പോർട്ട് അവതരിപ്പിച്ചു.
സഹദേവൻ മാത്തൂർ, സുരേഷ് നന്ദനം, എം. ചന്ദ്രൻ, വി. രോഹിത്, വിനോദിനി രവീന്ദ്രൻ, കെ.കെ. മോഹനൻ, കെ. കരുണാനാഥ്, ടി. രാധാകൃഷ്ണൻ, വി. കേശവ പ്രകാശൻ പ്രസംഗിച്ചു. പാലക്കാട് രാമകൃഷ്ണൻ അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.