Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amazing:

വിസ്മയം ജനങ്ങളുടെ പിന്തുണ: സണ്ണി ജോസഫ്

കൊ​​​ച്ചി: പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് പ​​​റ​​​ഞ്ഞ വി​​​സ്മ​​​യം ജ​​​ന​​​ങ്ങ​​​ളു​​​ടെ പി​​​ന്തു​​​ണ​​​യാ​​​ണെ​​​ന്നു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ല്‍എ. യു​​​ഡി​​​എ​​​ഫി​​​ന് പി​​​ന്തു​​​ണ ന​​​ല്‍കു​​​ന്ന ജ​​​ന​​​വി​​​ഭാ​​​ഗം, ശ​​​രി​​​തെ​​​റ്റി​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​യം മ​​​ന​​​സി​​​ലാ​​​ക്കു​​​ന്ന ജ​​​ന​​​ങ്ങ​​​ള്‍, ഭ​​​ര​​​ണ​​​മാ​​​റ്റം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രെ​​​ല്ലാം യു​​​ഡി​​​എ​​​ഫി​​​നൊ​​​പ്പം വ​​​രും.

വി​​​ചാ​​​രി​​​ച്ച​​​തി​​​നേ​​​ക്കാ​​​ള്‍ ജ​​​ന​​​പി​​​ന്തു​​​ണ​​​യാ​​​ണ് യു​​​ഡി​​​എ​​​ഫി​​​നു ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ല​​​ഭി​​​ച്ച​​​ത്. ജ​​​ന​​​വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ ക​​​രു​​​ത്തി​​​ല്‍ മു​​​ന്നോ​​​ട്ടു​​​പോ​​​കും. മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞ 110 സീ​​​റ്റ് ജ​​​ന​​​ങ്ങ​​​ള്‍ക്കു​​​വേ​​​ണ്ടി​​​യാ​​​ണെ​​​ന്നും കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ്- എ​​​മ്മു​​​മാ​​​യി ഒ​​​രു ച​​​ര്‍ച്ച​​​യും ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ല. മു​​​സ്‌​​​ലിം ലീ​​​ഗ് ച​​​ര്‍ച്ച ന​​​ട​​​ത്തി​​​യ​​​തി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​റി​​​യി​​​ല്ല. മു​​​ന്ന​​​ണി​​​യു​​​ടെ ന​​​ന്മ​​​യ്ക്കാ​​​യി ആ​​​ര്‍ക്കും അ​​​വ​​​രു​​​ടേ​​​താ​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ ന​​​ൽ​​​കാം. യു​​​ഡി​​​എ​​​ഫി​​​ന്‍റെ ജ​​​ന​​​കീ​​​യ അ​​​ടി​​​ത്ത​​​റ വി​​​പു​​​ലീ​​​ക​​​രി​​​ക്കും.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മു​​​സ്‌​​​ലിം ലീ​​​ഗ് കൂ​​​ടു​​​ത​​​ല്‍ സീ​​​റ്റ് ചോ​​​ദി​​​ച്ചി​​​ട്ടി​​​ല്ല. പാ​​​ലാ, കൊ​​​ട്ടാ​​​ര​​​ക്ക​​​ര സീ​​​റ്റു​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ ച​​​ര്‍ച്ച ന​​​ട​​​ന്നി​​​ട്ടി​​​ല്ല. താ​​​ന്‍ മ​​​ത്സ​​​രി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ല​​​ട​​​ക്കം കോ​​​ണ്‍ഗ്ര​​​സ് ഹൈ​​​ക്ക​​​മാ​​​ന്‍ഡ് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും. ധ​​​ര്‍മ​​​ട​​​ത്ത് ക​​​രു​​​ത്ത​​​നാ​​​യ മ​​​ത്സ​​​രാ​​​ർ​​​ഥി​​​യു​​​ണ്ടാ​​​കും.

രാ​​​ഹു​​​ല്‍ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലി​​​നെ കൈ​​​പി​​​ടി​​​ച്ച് രാ​​​ജി​​​വ​​​യ്പി​​​ക്കാ​​​നാ​​​കി​​​ല്ല. അ​​​തു വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ കാ​​​ര്യ​​​മാ​​​ണ്. അ​​​ദ്ദേ​​​ഹം നി​​​ല​​​വി​​​ല്‍ കോ​​​ണ്‍ഗ്ര​​​സ് പാ​​​ര്‍ട്ടി​​​യി​​​ല്‍ ഇ​​​ല്ല. രാ​​​ജി​​​വ​​​യ്ക്കു​​​ന്ന​​​താ​​​ണു ന​​​ല്ല​​​തെ​​​ന്ന് താ​​​ന്‍ നേ​​​ര​​​ത്തേ പ​​​റ​​​ഞ്ഞി​​​രു​​​ന്നു​​​വെ​​​ന്നും സ​​​ണ്ണി ജോ​​​സ​​​ഫ് കൊ​​​ച്ചി​​​യി​​​ല്‍ പ​​​റ​​​ഞ്ഞു.

Latest News

Corehub Up