Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : America Talent

America

ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​നി​ൽ "അ​മേ​രി​ക്ക ഗോ​ട്ട് ടാ​ല​ന്‍റ്'; മ​ല​യാ​ളി ക​ലാ​പ്ര​തി​ഭ​ക​ൾ​ക്കാ​യി മ​ഹാ​വേ​ദി ഒ​രു​ങ്ങു​ന്നു

ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും മി​ക​ച്ച മ​ല​യാ​ളി ക​ലാ​പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​നും അ​വ​ർ​ക്കാ​യി വ​മ്പി​ച്ചൊ​രു ക​ലാ​വി​രു​ന്ന് ഒ​രു​ക്കാ​നു​മാ​യി ഫൊ​ക്കാ​ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വെ​ൻ​ഷ​ൻ ത​യ്യാ​റെ​ടു​ക്കു​ന്നു.

ക​ൺ​വൻ​ഷ​ന്‍റെ ര​ണ്ടാം ദി​ന​മാ​യ ഓ​ഗ​സ്റ്റ് ഏ​ഴി​ന് വൈ​കി​ട്ടാ​ണ് ഏ​റെ ആ​ക​ർ​ഷ​ക​മാ​യ "അ​മേ​രി​ക്ക ഗോ​ട്ട് ടാ​ല​ന്‍റ്' (America Got Talented) എ​ന്ന മെ​ഗാ പ്രോ​ഗ്രാം അ​ര​ങ്ങേ​റു​ന്ന​ത്. ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​നാ​ണ് ഈ ​വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്.

സം​ഗീ​തം, ഡാ​ൻ​സ്, ഫ്യൂ​ഷ​ൻ, കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ നാ​ട​ൻ ക​ല​ക​ൾ തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച നോ​ർ​ത്ത് അമേരിക്കയി​ലെ എ​ല്ലാ ക​ലാ​കാ​ര​ന്മാ​ർ​ക്കും ക​ലാ​കാ​രി​ക​ൾ​ക്കും ഈ ​വേ​ദി​യി​ലേ​ക്ക് സ്വാ​ഗ​ത​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ക​ഠി​ന​മാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യും ക​ഠി​നാ​ധ്വാാ​ന​ത്തി​ലൂ​ടെ​യും ക​ല​യെ ഉ​പാ​സി​ക്കു​ന്ന പ്ര​തി​ഭ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും അ​വ​ർ​ക്ക് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള വേ​ദി ഒ​രു​ക്കു​ക​യു​മാ​ണ് ഫൊ​ക്കാ​ന ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ച​രി​ത്ര​മാ​കാ​ൻ പോ​കു​ന്ന ക​ൺ​വ​ൻ​ഷ​ൻ

ഫൊ​ക്കാ​ന ഇ​ന്‍റർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് ആറ് മു​ത​ൽ ഒമ്പത് വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ മ​നോ​ഹ​ര​മാ​യ പോ​ക്ക​നോ​സ് മൗ​ണ്ട​ൻ​സി​ലെ ക​ൽ​ഹാ​രി റി​സോ​ർ​ട്ടി​ൽ വച്ചാ​ണ് ന​ട​ക്കു​ന്ന​ത്. പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ ച​രി​ത്ര​ത്തി​ൽ ഇ​ന്നു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത വി​ധ​ത്തി​ലു​ള്ള അ​തി​ഗം​ഭീ​ര​മാ​യ ഒ​രു ക​ൺ​വ​ൻ​ഷ​നാ​യി​രി​ക്കും ഇ​ത്.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ലാ​കാ​ര​ന്മാ​രെ ഒ​രു​മി​ച്ച് അ​ണി​നി​ര​ത്തി​ക്കൊ​ണ്ട് ഈ ​പ്രോ​ഗ്രാം അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ, അ​ത് പ്ര​വാ​സ ലോ​ക​ത്തെ ന​മ്മു​ടെ ക​ലാ​പ്ര​തി​ഭ​ക​ൾ​ക്ക് ന​ൽ​കു​ന്ന ഏ​റ്റ​വും വ​ലി​യ ആ​ദ​ര​വ് കൂ​ടി​യാ​യി മാ​റും.

അ​വ​സ​ര​ങ്ങ​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ടു​ക

ഈ ​ജ​ന​കീ​യ പ്രോ​ഗ്രാ​മി​ന്‍റെ ചെ​യ​ർ​മാ​നാ​യി ശ​ബ​രി നാ​യ​രും കോഓ​ർ​ഡി​നേ​റ്റ​റാ​യി ഗ​ണേ​ഷ് നാ​യ​രു​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​ത്സ​ര​ത്തി​ലും ഷോ​യി​ലും പ​ങ്കാ​ളി​ക​ളാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ക​ലാ​കാ​ര​ന്മാ​ർ താ​ഴെ കാ​ണു​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്:

ഇ​മെ​യി​ൽ: [email protected]

ക​ൺ​വൻ​ഷ​നെ​ത്തു​ന്ന കാ​ണി​ക​ളെ ആ​ന​ന്ദ​ത്തി​ന്‍റെ​യും ആ​സ്വാ​ദ​ന​ത്തി​ന്‍റെ​യും കൊ​ടു​മു​ടി​യി​ൽ എ​ത്തി​ക്കാ​ൻ പോ​കു​ന്ന ഈ ​പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ ക​ലാ​പ്ര​തി​ഭ​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആന്‍റ​ണി അ​റി​യി​ച്ചു.

Latest News

Corehub Up