Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amoebic

അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം ബാ​ധി​ച്ചു രണ്ടുപേർ മ​രി​ച്ചു

മാ​വേ​ലി​ക്ക​ര/അ​മ്പ​ല​പ്പു​ഴ: അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം ബാ​ധി​ച്ചു രണ്ട് പേർ മ​രി​ച്ചു.

പി​ഡ​ബ്ല്യു ഡി റ​സ്റ്റ് ഹൗ​സി​ലെ ക​രാ​ര്‍ ജീ​വ​ന​ക്കാ​ര​ന്‍ വ​ഴു​വാ​ടി ക​ളീ​ക്ക​ല്‍ വ​ട​ക്കതി​ല്‍ ബി​നു വ​ര്‍​ഗീ​സ് (55), അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്തിൽ നീ​ർ​ക്കു​ന്നം ക​ള​ത്തി​ൽ വി​ജ​യ​ന്‍റെ മ​ക​ൾ ആ​ര്യ​മോൾ (നഴ്സ്-26) എന്നിവരാണ് മരിച്ചത്.

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ​യാ​ണ് ബി​നു വ​ര്‍​ഗീ​സ് മ​രിച്ച​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ ത​ല​വേ​ദ​ന ക​ല​ശ​ലാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. ര​ക്ത​സ​മ്മ​ര്‍​ദമാ​ണ് കാ​ര​ണ​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും മ​രു​ന്നു​ക​ള്‍ ന​ല്‍​കി​യി​ട്ടും ത​ല​വേ​ദ​ന കു​റ​യാ​തി​രു​ന്ന​ത് കാ​ര​ണം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.

ഭാ​ര്യ: മേ​രി കു​ള​ന​ട വാ​ലി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ള്‍: ഫേ​ബ മ​റി​യം ബി​നു, ഹെ​ബ മ​റി​യം ബി​നു. സം​സ്‌​കാ​രം പി​ന്നീ​ട്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ര്യ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്.

വി​ദേ​ശ​ത്ത് ജോ​ലി​ക്കു പോ​കാ​നാ​യി ആ​ര്യ ബം​ഗ​ളൂ​രു​വി​ലെ ജോ​ലി രാ​ജി​വ​ച്ച് ര​ണ്ടു മാ​സം മു​ൻ​പാണ് നാ​ട്ടി​ലെ​ത്തി​യത്.

ഒ​രു മാ​സം മു​ൻ​പ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തോ​ടെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ​നി​ന്ന് ചി​കി​ത്സ തേ​ടി. ഡി​സ് ചാ​ർ​ജാ​യി വ​ന്ന ശേ​ഷം വീ​ണ്ടും രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഒ​രാ​ഴ്ച​യോ​ളം ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞു.

രോ​ഗം കൂ​ടി​യ​തോ​ടെ യു​വ​തി​യെ പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കുകയായിരുന്നു.സം​സ്കാ​രം വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ന്നു.

Latest News

Corehub Up