Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : An Shamseer

ഗു​സ്തി താ​ര​ങ്ങ​ളോ​ട് നീ​തി പു​ല​ര്‍​ത്തി​യോ; വ​നി​താ സം​വ​ര​ണ ഭേ​ദ​ഗ​തി ബി​ല്ലി​ല്‍ പ്ര​തി​ക​രി​ച്ച് എ.​എ​ൻ. ഷം​സീ​ർ

തി​രു​വ​ന​ന്ത​പു​രം: വ​നി​താ സം​വ​ര​ണ ഭേ​ദ​ഗ​തി ബി​ല്ലി​ല്‍ പ്ര​തി​ക​രി​ച്ച് നി​യ​മ​സ​ഭ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ. ല​ക്ഷ്യം വ​നി​താ സം​വ​ര​ണ​മ​ല്ല, ഏ​കാ​ധി​പ​ത്യ​മാ​ണ് ല​ക്ഷ്യ​മെ​ന്ന് ഷം​സീ​ർ പ​റ​ഞ്ഞു. അ​തി​നെ ജ​നാ​ധി​പ​ത്യം കൊ​ണ്ട് ജ​ന​ങ്ങ​ള്‍ തോ​ല്‍​പ്പി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

രാ​ജ്യം ഭ​രി​ക്കു​ന്ന​വ​ര്‍ ഭ​ര​ണ​ഘ​ട​ന​യെ ഗൗ​ര​വ​മാ​യ​ല്ല കാ​ണു​ന്ന​ത്. വ​നി​താ സം​വ​ര​ണ ബി​ല്ല് പാ​സാ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ജ​ന​ങ്ങ​ള്‍ തെ​ളി​യി​ച്ചു. 12 വ​ര്‍​ഷ​മാ​യി ഭ​ര​ണ​ഘ​ട​ന​യെ ഇ​ല്ലാ​താ​ക്കാ​ന്‍ ശ്ര​മി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു​വെ​ന്നും ഷം​സീ​ർ ആ​രോ​പി​ച്ചു.

ഗു​സ്തി താ​ര​ങ്ങ​ളോ​ട് നീ​തി പു​ല​ര്‍​ത്തി​യോ എ​ന്ന് ചോ​ദി​ച്ച നി​യ​മ​സ​ഭ സ്പീ​ക്ക​ർ, ഭ​ര​ണ​ഘ​ട​ന​യെ അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​രെ ഹം​ഗ​റി​ക്ക് സ​മാ​ന​മാ​യി ജ​ന​ങ്ങ​ള്‍ എ​തി​ര്‍​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം ലോ​ക്സ​ഭ​യി​ല്‍ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ല്‍ വ​നി​ത സം​വ​ര​ണ ഭേ​ദ​ഗ​തി ബി​ല്ല് പ്ര​തി​പ​ക്ഷം പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

 

 

Kerala

നിയമസഭാ സമ്മേളനം ഈ മാസം 20ന് തുടങ്ങും; ബജറ്റ് 29ന്

തി​രു​വ​ന​ന്ത​പു​രം: പ​തി​ന​ഞ്ചാം നി​യ​മ​സ​ഭ​യു​ടെ അ​വ​സാ​ന സ​മ്മേ​ള​നം ജ​നു​വ​രി 20ന് ​തു​ട​ങ്ങു​മെ​ന്ന് സ്പീ​ക്ക​ര്‍ എ.​എ​ൻ. ഷം​സീ​ര്‍. ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​നം 20ന് ​ന​ട​ക്കും.

32 ദി​വ​സ​ത്തെ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​മാ​ണ് ഷെ​ഡ്യൂ​ള്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന ബ​ജ​റ്റ് ജ​നു​വ​രി 29ന് ​അ​വ​ത​രി​പ്പി​ക്കു​മെ​ന്നും സ്പീ​ക്ക​ര്‍​പ​റ​ഞ്ഞു. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ സ്വ​കാ​ര്യ പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും എം​എ​ൽ​എ സ്ഥാ​ന​ത്ത് നി​ന്ന് അ​യോ​ഗ്യ​ന​ക്ക​ണ​മെ​ങ്കി​ൽ നി​യ​മ​സ​ഭാം​ഗം പ​രാ​തി ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നും ഷം​സീ​ര്‍ പ​റ​ഞ്ഞു.

പ്രി​വി​ലേ​ജ​സ് ആ​ന്‍റ് എ​ത്തി​ക്സ് ക​മ്മി​റ്റി​ക്ക് പ​രാ​തി കൈ​മാ​റ​ണ​മെ​ങ്കി​ൽ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളി​ൽ ആ​രെ​ങ്കി​ലും ഒ​രാ​ള്‍ പ​രാ​തി ന​ൽ​ക​ണം. അ​ത്ത​ര​ത്തി​ലൊ​രു പ​രാ​തി ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ല്‍ ബ​ലാ​ത്സം​ഗ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത് സ​ഭ​യു​ടെ അ​ന്ത​സി​നെ ബാ​ധി​ക്കി​ല്ല. സ​ഭ​യു​ടെ അ​ന്ത​സി​ന് എ​ങ്ങ​നെ​യാ​ണ് ഇ​ത് ക​ള​ങ്ക​മാ​കു​ക? വ്യ​ക്തി​ക​ള​ല്ല സ​ഭ​യു​ടെ അ​ന്ത​സ് തീ​രു​മാ​നി​ക്കു​ക. ഒ​രു കൊ​ട്ട​യി​ലെ ഒ​രു മാ​ങ്ങ കെ​ട്ടാ​ൽ എ​ല്ലാം മോ​ശ​മാ​യി എ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല​ലോ.

സ്ത്രീ​ക​ളെ ബ​ഹു​മാ​നി​ക്കാ​ൻ പ​ഠി​ക്ക​ണം, അ​ല്ലെ​ങ്കി​ൽ പ​ഠി​പ്പി​ക്ക​ണം. ചി​ല സാ​മാ​ജി​ക​രു​ടെ ഭാ​ഗ​ത്ത് തെ​റ്റു​ണ്ടാ​യാ​ൽ എ​ല്ലാ​വ​രെ​യും മോ​ശ​മാ​ക്ക​രു​തെ​ന്നും ജ​നം ന​ല്ല പെ​രു​മാ​റ്റം പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും ഷം​സീ​ര്‍ പ​റ​ഞ്ഞു.

 

Kerala

ത​ല​ശേ​രി പ്ലാ​സ്‌​റ്റി​ക് റീ​സൈ​ക്ലിം​ഗ് യൂ​ണി​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യം

ക​ണ്ണൂ​ർ: ത​ല​ശേ​രി ക​ണ്ടി​ക്ക​ലി​ൽ പ്ലാ​സ്‌​റ്റി​ക് റീ​സൈ​ക്ലിം​ഗ് യൂ​ണി​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യം. ക​ണ്ടി​ക്ക​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്‌​റ്റേ​റ്റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വൈ​കി​ട്ട് 3.30ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

വെ​ൽ​ഡിം​ഗ് ജോ​ലി​ക്കി​ടെ​യു​ണ്ടാ​യ തീ​പൊ​രി​യാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ണ്ണൂ​രി​ലെ വി​വി​ധ ഫ​യ​ർ ഫോ​ഴ്സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നെ​ത്തി​യ എ​ട്ട് യൂ​ണി​റ്റു​ക​ളും വി​മാ​ന​ത്താ​വ​ള​ത്തി​ലെ യൂ​ണി​റ്റും ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

തീ​പ​ട​ർ​ന്ന​തു ക​ണ്ട​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. തൊ​ട്ട​ടു​ത്തു​ള്ള വ​ർ​ക്ക്‌ ഷോ​പ്പി​ലേ​ക്കും തീ​പ​ട​ർ​ന്നി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. സ്ഥാ​പ​ന​ത്തി​ൽ നേ​ര​ത്തെ ശേ​ഖ​രി​ച്ചു​വ​ച്ച പ്ലാ​സ്റ്റി​ക്കാ​ണ് ക​ത്തു​ന്ന​ത്.

സ്പീ​ക്ക​ർ എ. ​എ​ൻ. ഷം​സീ​ർ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. രാ​ത്രി വൈ​കി​യും ദൗ​ത്യം തു​ട​രും.

Kerala

നഷ്ടമായത് മികച്ച പൊതുപ്രവർത്തകയെ: എ.എൻ.ഷംസീർ

തി​രു​വ​ന​ന്ത​പു​രം: കൊ​യി​ലാ​ണ്ടി എം​എ​ൽ​എ കാ​ന​ത്തി​ൽ ജ​മീ​ല​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി നി​യ​മ​സ​ഭ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ‌. കാ​ന​ത്തി​ൽ ജ​മീ​ല​യു​ടെ വേ​ർ​പാ​ടി​ലൂ​ടെ കേ​ര​ള​ത്തി​ന് ന​ഷ്ട​മാ​യ​ത് ഒ​രു മി​ക​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​യെ​യാ​ണെ​ന്ന് സ്പീ​ക്ക​ർ കു​റി​ച്ചു.

ത​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലാ​യി​രു​ന്നു എ.​എ​ൻ. ഷം​സീ​റി​ന്‍റെ കു​റി​പ്പ്. സാ​മൂ​ഹ്യ​രം​ഗ​ത്തും ഭ​ര​ണ​രം​ഗ​ത്തും ലാ​ളി​ത്യ​വും കാ​ര്യ​ക്ഷ​മ​ത​യും കൊ​ണ്ട് പ്രി​യ​ങ്ക​രി​യാ​യി​രു​ന്ന കാ​ന​ത്തി​ൽ ജ​മീ​ല ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ എ​ന്നും സ്മ​രി​ക്ക​പ്പെ​ടു​മെ​ന്നും അ​ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 8.40ഓ​ടെ​യാ​ണ് അ​ർ​ബു​ദ രോ​ഗ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന കാ​ന​ത്തി​ൽ ജ​മീ​ല മ​രി​ച്ച​ത്. 59 വ​യ​സാ​യി​രു​ന്നു. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ആ​യി​രു​ന്നു അ​ന്ത്യം.

കുറിപ്പിന്‍റെ പൂർണരൂപം;

കേരള നിയമസഭാംഗവും സി.പി.ഐ (എം) കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും പൊതുപ്രവർത്തന രംഗത്തെ അതുല്യ വ്യക്തിത്വവുമായ കാനത്തിൽ ജമീലയുടെ അകാല വിയോഗത്തിൽ അതിയായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

കൊയിലാണ്ടി മണ്ഡലത്തെ പ്രതിനിധീകരിച്ച് പതിനഞ്ചാം കേരള നിയമസഭയിലെത്തിയ അവർ, ജനസേവനരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഈ വേർപാട് സംസ്ഥാനത്തിന്, വിശേഷിച്ച് കോഴിക്കോട് ജില്ലയ്ക്ക്, നികത്താനാവാത്ത നഷ്ടമാണ്.

മണ്ഡലത്തിലെ വിഷയങ്ങൾ സഭയിൽ ശക്തമായി ഉന്നയിക്കുകയും, സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ചർച്ചയിൽ സജീവമായി ഇടപെട്ട് സംസാരിക്കുകയും ചെയ്തിരുന്ന ജമീല, ഇടതുപക്ഷത്തിന്റെ ശക്തരായ പ്രതിനിധികളിൽ ഒരാളായിരുന്നു.

1995-ൽ പൊതുപ്രവർത്തന രംഗത്ത് സജീവമായ അവർ, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലാണ് തൻ്റെ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും (2010-2015, 2019-2021) ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ദീർഘകാലത്തെ അനുഭവസമ്പത്ത് അവർക്കുണ്ടായിരുന്നു.

സാമൂഹ്യരംഗത്തും ഭരണരംഗത്തും ലാളിത്യവും കാര്യക്ഷമതയും കൊണ്ട് പ്രിയങ്കരിയായിരുന്ന ഈ ശക്തയായ പൊതുപ്രവർത്തക നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും.

കാനത്തിൽ ജമീലയുടെ വേർപാടിലൂടെ കേരളത്തിന് നഷ്ടമായത് ഒരു മികച്ച പൊതുപ്രവർത്തകയെയാണ്. അവരുടെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു.

ആദരാഞ്ജലികൾ.

 

Kerala

വി​എ​സി​ന്‍റെ ച​ര​മോ​പ​ചാ​ര റ​ഫ​റ​ൻ​സ് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു കൈ​മാ​റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍റെ ച​​​ര​​​മം സം​​​ബ​​​ന്ധി​​​ച്ച നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ റ​​​ഫ​​​റ​​​ൻ​​​സ് നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​ർ എ.​​​എ​​​ൻ. ഷം​​​സീ​​​ർ ഭാ​​​ര്യ വ​​​സു​​​മ​​​തി​​​ക്കു കൈ​​​മാ​​​റി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ലോ ​​​കോ​​​ള​​​ജി​​​നു സ​​​മീ​​​പ​​​മു​​​ള്ള മ​​​ക​​​ൻ വി.​​​എ.​​​അ​​​രു​​​ണ്‍​കു​​​മാ​​​റി​​​ന്‍റെ വീ​​​ട്ടി​​​ൽ നേ​​​രി​​​ട്ടെ​​​ത്തി​​​യാ​​​ണു സ്പീ​​​ക്ക​​​ർ ച​​​ര​​​മോ​​​പ​​​ചാ​​​ര റ​​​ഫ​​​റ​​​ൻ​​​സ് കൈ​​​മാ​​​റി​​​യ​​​ത്.

Latest News

Corehub Up