Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anakara

ഏ​ഴാം ക്ലാ​സു​കാ​ര​നെ അ​ധ്യാ​പ​ക​ൻ മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി; പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

കു​മ​ളി: ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ അ​ധ്യാ​പ​ക​ൻ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കു​മ​ളി അ​ണ​ക്ക​ര​യി​ലെ ത​മി​ഴ് മീ​ഡി​യ​ത്തി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി ഉ​യ​ർ​ന്ന​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം.

അ​ധ്യാ​പ​ക​നെ വി​ദ്യാ​ർ​ഥി ക​ളി​യാ​ക്കി​യെ​ന്ന് സ​ഹ​പാ​ഠി ചെ​ന്ന് പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു മ​ർ​ദ​ന​മെ​ന്നാ​ണ് പ​രാ​തി. വ​ടി ഒ​ടി​യു​ന്ന​തു​വ​രെ അ​ധ്യാ​പ​ക​ൻ ത​ന്നെ അ​ടി​ച്ചെ​ന്നും മു​ട്ടി​ൽ നി​ർ​ത്തി​ച്ച ശേ​ഷം കാ​ലി​ൽ ച​വി​ട്ടി​യെ​ന്നും കു​ട്ടി വെ​ളി​പ്പെ​ടു​ത്തി. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി വ​ണ്ട​ൻ​മേ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ പാ​ടു​ക​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ അ​ടു​ത്തു​ള്ള പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​തേ​ടി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. കു​ട്ടി​യു​ടെ പ​രി​ക്കു​ക​ൾ ക​ണ്ട ഡോ​ക്ട​ർ ഉ​ട​ൻ ത​ന്നെ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ കു​ട്ടി പ​റ​യു​ന്ന രീ​തി​യി​ലു​ള്ള ക്രൂ​ര​മ​ർ​ദ​നം ന​ട​ന്നി​ട്ടി​ല്ലെ​ന്നാ​ണ് അ​ധ്യാ​പ​ക​ന്‍റെ വി​ശ​ദീ​ക​ര​ണം. ക്ലാ​സി​ൽ ഓ​ടി​ന​ട​ന്ന കു​ട്ടി​യോ​ട് അ​ട​ങ്ങി​യി​രി​ക്കാ​നും പു​സ്ത​കം വാ​യി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ കു​ട്ടി പു​റ​ത്തേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ചൂ​ര​ലു കൊ​ണ്ട് അ​ടി​ച്ചെ​ന്നും അ​ധ്യാ​പ​ക​ൻ പ​റ​ഞ്ഞു.

Latest News

Corehub Up