Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : And Business

Kottayam

പ്ര​തി​ഷേ​ധി​ച്ച് വ്യാ​പാ​രി-വ്യ​വ​സാ​യി സ​മി​തി

ച​ങ്ങ​നാ​ശേ​രി: പാ​ച​ക​വാ​ത​ക ക്ഷാ​മം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി-​വ്യ​വ​സാ​യി സ​മി​തി ച​ങ്ങ​നാ​ശേ​രി ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ‍പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ല്‍ ധ​ര്‍ണ​യും ന​ട​ത്തി. കെ​എ​സ്ആ​ര്‍ടി​സി ജം​ഗ്ഷ​നി​ല്‍നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം ന​ഗ​രം ചു​റ്റി ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ല്‍ സ​മാ​പി​ച്ചു. തു​ട​ര്‍ന്ന് വി​റ​ക​ടു​പ്പ് ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

വ്യാ​പാ​രി-​വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ജി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​മ്മി​റ്റി​യം​ഗം പി.​കെ. ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി. ​സു​രേ​ഷ് ബാ​ബു, കെ.​എ. അ​ഷ്‌​റ​ഫ്കു​ട്ടി, ടി. ​അ​നീ​സ്, കെ.​കെ. മോ​ഹ​ന്‍കു​മാ​ര്‍, നൗ​ഷാ​ദ് ഉ​മ്മ​ര്‍, എ. ​ന​സീ​ര്‍, എ.​കെ. സു​മോ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up