Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : And Robotic E

Ernakulam

എം​ഡി​എം​എ​യു​മാ​യി എ​ല്‍​എ​ല്‍​ബി വി​ദ്യാ​ര്‍​ഥി​യും റോ​ബോ​ട്ടി​ക് എ​ൻ​ജി​നി​യ​റും അ​റ​സ്റ്റി​ല്‍

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്സ്‌​മെ​ന്‍റ് ആ​ന്‍​ഡ് ആ​ന്‍റി നാ​ര്‍​കോ​ട്ടി​ക് സ്‌​പെ​ഷ്യ​ല്‍ സ്‌​ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ എം​ഡി​എം​എ​യു​മാ​യി എ​ല്‍​എ​ല്‍​ബി വി​ദ്യാ​ര്‍​ഥി​യും റോ​ബോ​ട്ടി​ക് എ​ൻ​ജി​നി​യ​റാ​യ കൂ​ട്ടാ​ളി​യും അ​റ​സ്റ്റി​ല്‍.


മൂ​ന്നാം വ​ര്‍​ഷ എ​ല്‍​എ​ല്‍​ബി വി​ദ്യാ​ര്‍​ഥി​യാ​യ മ​ര​ട് വൃ​ന്ദാ​വ​ന്‍ വീ​ട്ടി​ല്‍ സാ​യൂ​ജ് (21), വ​ര്‍​ക്ക​ല കോ​വൂ​ര്‍ അ​ഭി​ലാ​ഷ് ഭ​വ​നി​ല്‍ ആ​രോ​മ​ല്‍ (28) എ​ന്നി​വ​രെ​യാ​ണ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​എ​സ്. ക​ണ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ലോ​ഡ്ജി​ല്‍ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ല്‍ നി​ന്ന് അ​ഞ്ചു ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു.

ഇ​തി​ന് വി​പ​ണി​യി​ല്‍ 30,000 രൂ​പ വി​ല വ​രും. തൃ​പ്പൂ​ണി​ത്തു​റ കേ​ന്ദ്രീ​ക​രി​ച്ച് എം​ഡി​എം​എ വി​ൽ​ക്കു​ന്ന സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ് ഇ​രു​വ​രും.കേ​സി​ല്‍ എ​ക്‌​സൈ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up