Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Androidusers

ആ​ൻ​ഡ്രോ​യി​ഡ് ഫോ​ണു​ക​ളി​ൽ ഗു​രു​ത​ര സു​ര​ക്ഷാ വീ​ഴ്ച; എ​ത്ര​യും വേ​ഗം ഫോ​ണു​ക​ൾ അ​പ്‌​ഡേ​റ്റ് ചെ​യ്യാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ നി​ർ​ദ്ദേ​ശം, വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നേ​ക്കാം!

ന്യൂ​ഡ​ൽ​ഹി: ആ​ൻ​ഡ്രോ​യി​ഡ് സ്മാ​ർ​ട്ട്ഫോ​ൺ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ക​ടു​ത്ത സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ സൈ​ബ​ർ സു​ര​ക്ഷാ ഏ​ജ​ൻ​സി​യാ​യ ഇ​ന്ത്യ​ൻ ക​മ്പ്യൂ​ട്ട​ർ എ​മ​ർ​ജ​ൻ​സി റെ​സ്‌​പോ​ൺ​സ് ടീം (CERT-In).

​പ്ര​മു​ഖ ആ​ൻ​ഡ്രോ​യി​ഡ് പ​തി​പ്പു​ക​ളി​ലും ഗു​രു​ത​ര​മാ​യ സു​ര​ക്ഷാ വീ​ഴ്ച​ക​ൾ ക​ണ്ടെ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം. ഉ​പ​ഭോ​ക്താ​ക്ക​ൾ ത​ങ്ങ​ളു​ടെ ഫോ​ണു​ക​ൾ എ​ത്ര​യും വേ​ഗം അ​പ്‌​ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ൻ​ഡ്രോ​യി​ഡ് സി​സ്റ്റ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ സു​ര​ക്ഷാ വീ​ഴ്ച​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഉ​യ​ർ​ന്ന അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള മു​ന്ന​റി​യി​പ്പാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​ൻ​ഡ്രോ​യി​ഡ് 14, ആ​ൻ​ഡ്രോ​യി​ഡ് 15, ആ​ൻ​ഡ്രോ​യി​ഡ് 16, ആ​ൻ​ഡ്രോ​യി​ഡ് 16 QPR2, ആ​ൻ​ഡ്രോ​യി​ഡ് 17 എ​ന്നീ പ​തി​പ്പി​ക​ളെ​യാ​ണ് ഇ​ത് പ്ര​ധാ​ന​മാ​യും ബാ​ധി​ക്കു​ക.

ആ​ൻ​ഡ്രോ​യി​ഡ് റ​ൺ​ടൈം, മീ​ഡി​യ​ടെ​ക് ഫ്രെ​യിം​വ​ർ​ക്ക്, ടെ​ലി​ഫോ​ണി, വൈ​ഫൈ, യു​ഡ​ബ്ല്യു​ബി തു​ട​ങ്ങി​യ പ്ര​ധാ​ന സി​സ്റ്റം ഭാ​ഗ​ങ്ങ​ളി​ലാ​ണ് ത​ക​രാ​റു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.

ഹാ​ക്ക​ർ​മാ​ർ​ക്ക് ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ ഇ​രു​ന്നു​ത​ന്നെ നി​ങ്ങ​ളു​ടെ ഫോ​ണി​ലേ​ക്ക് ക​ട​ന്നു​ക​യ​റാ​നും, ഫോ​ണി​ലെ ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ, ഫോ​ട്ടോ​ക​ൾ, ബാ​ങ്കിം​ഗ് വി​വ​ര​ങ്ങ​ൾ, സ​ന്ദേ​ശ​ങ്ങ​ൾ എ​ന്നി​വ ചോ​ർ​ത്താ​നും ഈ ​സു​ര​ക്ഷാ വീ​ഴ്ച​ക​ൾ വ​ഴി സാ​ധി​ക്കും. കൂ​ടാ​തെ ഫോ​ണി​ന്‍റെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ടു​ത്താ​നും ഹാ​ക്ക​ർ​മാ​ർ​ക്ക് ക​ഴി​യും.

സു​ര​ക്ഷി​ത​രാ​കാ​ൻ എ​ന്ത് ചെ​യ്യ​ണം?

ഗൂ​ഗി​ൾ ഇ​തി​നോ​ട​കം ത​ന്നെ ഈ ​പ്ര​ശ്ന​ങ്ങ​ൾ​ക്കു​ള്ള പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഉ​പ​ഭോ​ക്താ​ക്ക​ൾ എ​ത്ര​യും വേ​ഗം താ​ഴെ പ​റ​യു​ന്ന രീ​തി​യി​ൽ ഫോ​ൺ അ​പ്‌​ഡേ​റ്റ് ചെ​യ്യേ​ണ്ട​താ​ണ്:

1. ഫോ​ണി​ലെ Settings തു​റ​ക്കു​ക.
2. System > Software Update അ​ല്ലെ​ങ്കി​ൽ Security & Privacy > System Updates സെ​ല​ക്ട് ചെ​യ്യു​ക.
3. പു​തി​യ അ​പ്‌​ഡേ​റ്റ് ല​ഭ്യ​മാ​ണെ​ങ്കി​ൽ ഉ​ട​ൻ ത​ന്നെ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ക.

ഇ​തി​നു​പു​റ​മെ, അ​പ​രി​ചി​ത​മാ​യ ഉ​റ​വി​ട​ങ്ങ​ളി​ൽ നി​ന്നും ആ​പ്പു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​തി​രി​ക്കാ​നും സം​ശ​യാ​സ്പ​ദ​മാ​യ ലി​ങ്കു​ക​ളി​ൽ ക്ലി​ക്ക് ചെ​യ്യാ​തി​രി​ക്കാ​നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Latest News

Corehub Up