Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aneesh Death

ബൈ​ക്ക​പ​ക​ട​ത്തി​ൽ ബി​എ​ല്‍​ഒ മ​രി​ച്ചു

വെ​​​ഞ്ഞാ​​​റ​​​മൂ​​​ട്: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു ത​​​ലേ​​​ദി​​​വ​​​സം ബി​​​എ​​​ല്‍​ഒ ബൈ​​​ക്ക​​​പ​​​ക​​​ട​​​ത്തി​​​ല്‍ മ​​​രി​​​ച്ചു. വാ​​​മ​​​ന​​​പു​​​രം നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ത്തി​​​ലെ മു​​​പ്പ​​​താം ന​​​മ്പ​​​ര്‍ ബൂ​​​ത്ത് ബി​​​എ​​​ല്‍​ഒ​​​യും മ​​​ണ്ണ​​​ന്ത​​​ല ഗ​​​വ​​​ണ്‍​മെ​​​ന്‍റ് പ്ര​​​സ് ജീ​​​വ​​​ന​​​ക്കാ​​​ര​​​നു​​​മാ​​​യ വി.​​​എ​​​സ് . അ​​​നീ​​​ഷ് (37) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

കോ​​​ട്ടു​​​കു​​​ന്നം ശു​​​ചീ​​​ന്ദ്ര ഭ​​​വ​​​നി​​​ല്‍ ശു​​​ചീ​​​ന്ദ്ര ബാ​​​ബു​​​വി​​​ന്‍റെ മ​​​ക​​​നാ​​​ണ്. ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി 10 ഓ​​​ടെ ആ​​​ല​​​ന്ത​​​റ മ​​​ണ്ഡ​​​പ​​​ക്കു​​​ന്നി​​​നു സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ലെ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ല്‍ സ​​​ഹാ​​​യി​​​ച്ച ശേ​​​ഷം വീ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ മ​​​ണ്ഡ​​​പ​​​ക്കു​​​ന്ന് ഭാ​​​ഗ​​​ത്ത് വ​​​ച്ച് ഇ​​​ദ്ദേ​​​ഹം സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന ബൈ​​​ക്ക് മ​​​തി​​​ലി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചു ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഭാ​​​ര്യ: പ്രി​​​യ ല​​​ക്ഷ്മി(​​​നെ​​​ല്ല​​​നാ​​​ട് പ​​​ഞ്ചാ​​​യ​​​ത്ത്). മ​​​ക്ക​​​ള്‍: അ​​​ബ​​​നി ല​​​ക്ഷ്മി, ആ​​​ദ്രി​​​യ​​​ന്‍.

Latest News

Corehub Up