Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anil Akkara

പ്ര​ധാ​ന​മ​ന്ത്രി പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചു; അ​നി​ൽ അ​ക്ക​ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി

തൃ​ശൂ​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് അ​നി​ൽ അ​ക്ക​ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി. വ​നി​താ സം​വ​ര​ണ ബി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​നി​യാ​ഴ്‌​ച രാ​ത്രി പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തി​രു​ന്നു.

ഇ​ത് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നാ​ണ് പ​രാ​തി. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന സ​മ​യ​ത്ത് കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്ന് പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ത​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​സം​ഗം രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നാ​യി ദു​രു​പ​യോ​ഗം ചെ​യ്തു.

ഇ​ത് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മാ​ണെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും ആ​രോ​പി​ച്ചി​രു​ന്നു. വ​നി​താ സം​വ​ര​ണ ബി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ പ്ര​സം​ഗം മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

അനിൽ അക്കര ഇനി 'അടാട്ട്' കരയിൽ; തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു

തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മുൻ എംഎൽഎ അനിൽ അക്കരയെ കളത്തിലിറക്കി കോണ്‍ഗ്രസ്. അനിലിന്‍റെ സ്വന്തം തട്ടകമായ അടാട്ട് പഞ്ചായത്തിലെ 15-ാം വാർഡിലാണ് അനിൽ ജനവിധി തേടുന്നത്. മണ്ഡലം ഉപസമിതി ചേർന്നാണ് അനിൽ അക്കരയുടെ പേര് ശിപാർശ ചെയ്തത്.

വടക്കാഞ്ചേരി മുൻ എംഎൽഎയായ അനിൽ അക്കര 2003 മുതൽ 2010 വരെ അടാട്ട് പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. അനിലിന്‍റെ ഭരണകാലത്ത് മികച്ച പഞ്ചായത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

2000ത്തിലാണ് അനിൽ പഞ്ചായത്തിൽ കന്നിയങ്കത്തിനിറങ്ങുന്നത്. കന്നിയങ്കത്തിൽ അടാട്ടിലെ ഏഴാം വാർഡിൽനിന്നും 400 വോട്ടുകൾക്ക് വിജയിച്ചു. 2005ൽ 11-ാം വാർഡിൽനിന്ന് 285 വോട്ടുകൾക്ക് വിജയിച്ചു. 2010ൽ ജില്ലാ പഞ്ചായത്തിലേക്ക് കളം മാറ്റിയ അനിൽ 14000 വോട്ടുകൾക്കാണ് വിജയിച്ചത്.

2016ലാണ് അനിൽ നിയമസഭയിലേക്ക് ജനവിധി തേടിയത്. 46 വോട്ടുകൾക്കായിരുന്നു അനിലിന്‍റെ ജയം. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 15,000 വോട്ടുകൾ തോറ്റതോടെ അനിൽ ഇനി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

Kerala

ഡി​വൈ​ഡ​ർ ത​ക​ർ​ത്ത സം​ഭ​വം; അ​നി​ൽ അ​ക്ക​ര​യ്ക്കെ​തി​രെ കേ​സെ​ടു​ത്തു

തൃ​ശൂ​ർ: സം​സ്ഥാ​ന​പാ​ത​യി​ലെ ഡി​വൈ​ഡ​ര്‍ ത​ല്ലി​ത്ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ൽ മു​ൻ എം​എ​ൽ​എ​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ അ​നി​ൽ അ​ക്ക​ര​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. തൃ​ശൂ​ര്‍- കു​ന്നം​കു​ളം സം​സ്ഥാ​ന​പാ​ത​യി​ലെ ഡി​വൈ​ഡ​റാ​ണ് അ​നി​ൽ അ​ക്ക​ര ത​ക​ർ​ത്ത​ത്.

ബി​എ​ൻ​എ​സ് 324(4) പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. 19160 രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​ക്കി​യെ​ന്ന് എ​ഫ്ഐ​ആ​റി​ലു​ണ്ട്. സ​ഞ്ചാ​ര​സൗ​ക​ര്യം ത​ട​ഞ്ഞു​വെ​ന്നാ​രോ​പി​ച്ചാ​ണ് ഡി​വൈ​ഡ​ർ ത​ക​ർ​ത്ത​ത്.

മു​തു​വ​റ ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ല്‍ ഉ​ണ്ടാ​യി​രു​ന്ന യു ​ടേ​ണ്‍ അ​ട​ച്ചു കെ​ട്ടി​യ​തോ​ടെ​യാ​ണ് ഡി​വൈ​ഡ​ര്‍ ത​ല്ലി​പ്പൊ​ളി​ച്ച് അ​നി​ല്‍ അ​ക്ക​ര​യു​ടെ പ്ര​കോ​പ​നം. തൃ​ശൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ക്ഷേ​ത്ര​ത്തി​ന്‍റെ ഭാ​ഗ​ത്തേ​ക്ക് തി​രി​യ​ണ​മെ​ങ്കി​ല്‍ അ​മ​ല ആ​ശു​പ​ത്രി വ​രെ പോ​യി യൂ​ടേ​ണ്‍ എ​ടു​ത്തു വ​രേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു അ​നി​ല്‍ അ​ക്ക​ര​യു​ടെ ന​ട​പ​ടി.

Latest News

Corehub Up