Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anil Sreeragam

അ​യ്യ​പ്പ​ശ​ര​ണ മ​ന്ത്ര​ത്തി​ന്‍റെ മ​ഹ​ത്ത്വ​വു​മാ​യി മ​ക​ര​പ്പൊ​ന്ന്

വൃ​ശ്ചി​ക പു​ല​രി തെ​ളി​ഞ്ഞു​വ​ല്ലോ... വ്ര​ത​മ​ന​സി​ൽ അ​യ്യ​പ്പ​നു​ണ​ർ​ന്നു​വ​ല്ലോ....അ​നി​ൽ ശ്രീ​രാ​ഗം ര​ച​ന​യും ക​ലാ​സം​വി​ധാ​ന​വും ഛായാ​ഗ്ര​ഹ​ണ​വും നി​ർ​വ​ഹി​ച്ച് സം​വി​ധാ​നം ചെ​യ്ത അ​യ്യ​പ്പ ഭ​ക്തി ഗാ​ന​മാ​ണ് മ​ക​ര​പ്പൊ​ന്ന്. തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ടി​ന്‍റെ മ​നോ​ഹ​ര​മാ​യ ലൊ​ക്കേ​ഷ​നു​ക​ളി​ലാ​ണ് മ​ക​ര​പ്പൊ​ന്ന് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ചെ​ല്ല​ഞ്ചി​യാ​റാ​ണ് ഗാ​ന​ത്തി​ൽ പ​മ്പാ ന​ദി​യാ​കു​ന്ന​ത്. ക​ള​ർ ഫി​ലിം​സ് ആ​ൻ​ഡ് ഫ്രെ​യിം​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ച്ച മ​ക​ര​പ്പൊ​ന്നി​ൽ അ​യ്യ​പ്പ​നാ​യി അ​ഭി​ന​യി​ക്കു​ന്ന​ത് മു​ഹ​മ്മ​ദ് ഇ​ർ​ഫാ​നാ​ണ്. അ​യ്യ​പ്പ​ന്‍റെ ബാ​ല്യം മ​ണി​ക​ണ്ഠ​സ്വാ​മി​യാ​യി ബാ​ല​താ​രം തൃ​ദേ​വ് അ​ഭി​ന​യി​ച്ചി​രി​ക്കു​ന്നു.

ഒ​പ്പം ജ​ൽ​സു ച​ന്ദ്ര​ൻ, ആ​ഷോ സ​മം, ര​തീ​ഷ് വേ​ലു​മ​ണി, ഗി​രീ​ശ​ൻ ചാ​ക്ക, പ്രേം​കു​മാ​ർ ആ​ല​പ്പു​ഴ, സി​ന്ധു പേ​യാ​ട് തു​ട​ങ്ങി​യ​വ​രും ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു.

ഗാ​ന​ത്തി​ൽ പ​ന്ത​ളം കൊ​ട്ടാ​ര​വും മ​ണി ക​ണ്ഠ​സ്വാ​മി പു​ലി​പ്പാ​ൽ തേ​ടി പോ​കു​ന്ന ക​ഥ​യും പ​റ​ഞ്ഞു​പോ​കു​ന്നു​ണ്ട്. മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി നി​ര​വ​ധി സി​നി​മ​ക​ളു​ടെ ക​ലാ സം​വി​ധാ​യ​ക​ൻ കൂ​ടി​യാ​യ അ​നി​ൽ ശ്രീ​രാ​ഗം വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ ഒ​രു​ക്കി​യ പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ന്‍റെ സെ​റ്റാ​ണ് ഗാ​ന​ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്.

മ​ക​ര​പ്പൊ​ന്നി​ന്‍റെ പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്ത​ത് ന​ട​ൻ പ​ത്‌​മ​ശ്രീ മ​ധു​വാ​ണ്. നി​ർ​മാ​ണം-​സു​നി​ൽ കു​മാ​ർ, അ​നി​ൽ ശ്രീ​രാ​ഗം, സ​ഹ സം​വി​ധാ​നം-​ഗി​രീ​ശ​ൻ ചാ​ക്ക, മു​ഖ്യ സം​വി​ധാ​ന സ​ഹാ​യി-​സു​ധീ​ഷ് ന​ന്ദ​നം, എ​ഡി​റ്റിം​ഗ്-​അ​മ​ൽ ജി​ത്ത്, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ-​ഗോ​പ​ൻ ശാ​സ്ത​മം​ഗ​ലം, പി​ആ​ർ​ഒ-​അ​ജ​യ് തു​ണ്ട​ത്തി​ൽ.

Latest News

Corehub Up