Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Animal

Kannur

ക​രി​ക്കോ​ട്ട​ക്ക​രി​യി​ൽ മൃ​ഗ​ങ്ങ​ളു​ടെ അ​സ്ഥി​കൂ​ടം

ക​രി​ക്കോ​ട്ട​ക്ക​രി: ടൗ​ണി​ന് സ​മീ​പം റ​ബ​ർ തോ​ട്ട​ത്തി​ൽ മൃ​ഗ​ങ്ങ​ളു​ടെ അ​സ്ഥി​കൂ​ട​ങ്ങ​ൾ ക​ണ്ടെ​ത്തി. ഇ​ത് വ​ന്യ​ജീ​വി കൊ​ന്ന ജീ​വി​ക​ളു​ടെ അ​വ​ശി​ഷ്ട​മാ​ണെ​ന്ന സം​ശ​യ​മു​ണ്ട്.

തു​രു​ത്തി​മ​റ്റ​ത്തി​ൽ ഡി.​ജെ. ജോ​സ​ഫി​ന്‍റെ റ​ബ​ർ തോ​ട്ട​ത്തി​ലാ​ണ് നാ​ലി​ട​ങ്ങ​ളി​ലാ​യി കു​റു​ക്ക​ന്‍റേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന അ​സ്ഥി​കൂ​ട​ങ്ങ​ളും ശ​രീ​ര​ഭാ​ഗ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത്. തോ​ട്ടം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ​ദ്യം ഇ​വ കാ​ണു​ന്ന​ത്.

ആ​ദ്യ​ദി​വ​സം ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് അ​ടു​ത്ത​ദി​വ​സം അ​വ​ശി​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. തെ​ര​ച്ചി​ലി​ൽ മ​റ്റൊ​രി​ട​ത്ത് ക​ണ്ടെ​ത്തി.ഇ​ത്ത​ര​ത്തി​ൽ പ​ല​പ്പോ​ഴാ​യി ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ൾ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് മാ​റി​യി​രു​ന്നു. പു​ലി​യും ക​ടു​വ​യു​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സ്ഥ​ലം മാ​റ്റി സൂ​ക്ഷി​ക്കു​ന്ന സ്വ​ഭാ​വം പ്ര​ക​ടി​പ്പി​ക്കാ​റു​ള്ള​തെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

Latest News

Corehub Up