Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Animal Conservationists

Wayanad

മൃ​ഗ​സം​ര​ക്ഷ​ണ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​നു കീ​ഴി​ലു​ള്ള വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്കു​ള്ള 2025ലെ ​അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ജ​ന്തു​രോ​ഗ നി​യ​ന്ത്ര​ണ പ​ദ്ധ​തി​യു​ടെ​യും ക​ന്നു​കാ​ലി​ക​ളി​ലെ കൃ​ത്രി​മ ബീ​ജാ​ധാ​ന പ​രി​പാ​ടി​യു​ടെ​യും ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച ലൈ​വ്സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ/​അ​സി​സ്റ്റ​ന്‍റ് ഫീ​ൽ​ഡ് ഓ​ഫീ​സ​ർ ത​സ്തി​ക​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​ണ് അ​വാ​ർ​ഡ് ന​ൽ​കി​യ​ത്.

ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ൻ​സെ​മി​നേ​ഷ​ൻ ടെ​ക്നീ​ഷ്യ​ൻ വി​ഭാ​ഗ​ത്തി​ൽ സെ​ക്സ് സോ​ർ​ട്ട് ബീ​ജ​മാ​ത്ര​ക​ൾ ഉ​ൾ​പ്പെ​ടെ മി​ക​ച്ച രീ​തി​യി​ൽ കൃ​ത്രി​മ ബീ​ജാ​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ഭാ​ര​ത് പ​ശു​ധ​ൻ പോ​ർ​ട്ട​ലി​ൽ ഡാ​റ്റ രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത പ​ള്ളി​ക്കു​ന്ന് മൃ​ഗാ​ശു​പ​ത്രി​യി​ലെ അ​സി. ഫീ​ൽ​ഡ് ഓ​ഫീ​സ​ർ കെ. ​മു​ഹ​മ്മ​ദ​ലി, അ​ന്പ​ല​വ​യ​ൽ വെ​റ്റ​റി​ന​റി സ​ബ് സെ​ന്‍റ​റി​ലെ ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ എം.​സി. ദി​നൂ​പ്, മാ​ണ്ടാ​ട് സ​ബ് സെ​ന്‍റ​റി​ലെ അ​സി. ഫീ​ൽ​ഡ് ഓ​ഫീ​സ​ർ എ. ​സ​ലീ​ൽ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നു​മു​ത​ൽ മൂ​ന്നു​വ​രെ അ​വാ​ർ​ഡ് നേ​ടി.

വാ​ക്സി​നേ​റ്റ​ർ വി​ഭാ​ഗ​ത്തി​ൽ എ​ഡി​സി​പി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കി​യ കു​ള​ന്പു​രോ​ഗ ച​ർ​മ​മു​ഴ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് കാ​ന്പ​യി​നി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച വ​യ്ക്കു​ക​യും പ​ശു​ധ​ൻ എ​ൻ​ട്രി പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്ത പെ​രി​ക്ക​ല്ലൂ​ർ വെ​റ്റ​റി​ന​റി സ​ബ് സെ​ന്‍റ​റി​ലെ അ​സി.​ഫീ​ൽ​ഡ് ഓ​ഫീ​സ​ർ യു​പി ഇ​ബ്രാ​ഹിം, നെ​യ്ക്കു​പ്പ വെ​റ്റ​റി​ന​റി സ​ബ് സെ​ന്‍റ​റി​ലെ അ​സി. ഫീ​ൽ​ഡ് ഓ​ഫീ​സ​ർ പി.​കെ. ബി​ന്ദു എ​ന്നി​വ​ർ​ക്കാ​ണ് ഒ​ന്ന്, ര​ണ്ട് അ​വാ​ർ​ഡ്.

മൂ​ന്നാ​മ​ത് അ​വാ​ർ​ഡ് ക​ല്ലു​വ​യ​ൽ സ​ബ് സെ​ന്‍റ​റി​ലെ അ​സി​സ്റ്റ​ന്‍റ് ഫീ​ൽ​ഡ് ഓ​ഫീ​സ​ർ സി.​ഡി. റോ​ഷ്ന, പ​യ്യ​ന്പ​ള്ളി സ​ബ് സെ​ന്‍റ​റി​ലെ ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ ജോ​യ്സി കെ. ​ജോ​യ് എ​ന്നി​വ​ർ പ​ങ്കി​ട്ടു. ഓ​രോ വി​ഭാ​ഗ​ത്തി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച പ​ത്ത് പേ​ർ പ്ര​ശ​സ്തി​പ​ത്ര​ത്തി​ന് അ​ർ​ഹ​രാ​യി.

ബ​ത്തേ​രി മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ മൃ​ഗ​സം​ര​ക്ഷ​ണ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ.​പി. സ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​സ​ജി ജോ​സ​ഫ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ. ​കെ.​എ​സ്. പ്രേ​മ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫീ​ൽ​ഡ് ഓ​ഫീ​സ​ർ എം. ​ബൈ​ജു, എം.​സി. ധ​ന്യ, കെ. ​ദി​ലീ​പ്കു​മാ​ർ, സു​നി​ത നി​ഷാ​ന്ത്, വി. ​നി​ത്യ, എ.​കെ. ര​മേ​ശ​ൻ, കെ. ​ഐ​ശ്വ​ര്യ, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ഡോ. ​കെ.​എം. സീ​ന, ജി​ല്ലാ എ​പ്പി​ഡ​മോ​ള​ജി​സ്റ്റ് ഡോ. ​നീ​തു ദി​വാ​ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up