സുൽത്താൻ ബത്തേരി: തെരഞ്ഞെടുപ്പിന് പിന്നാലെ പെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഓട്ടോറിക്ഷയും ബൈക്കും തള്ളിയായിരുന്നു ബത്തേരി ടൗണിൽ പ്രകടനം നടത്തിയത്.
പെട്രോൾ, ഡീസൽ വില അടിന്തരമായി പിൻവലിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ഇന്ധനവില കൂടിയതോടെ അവശ്യസാധനങ്ങളുമായി എത്തുന്ന ലോറികളുടെ വാടക വർധിക്കുകയും ഇത് വിപണിയിൽ പച്ചക്കറി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂട്ടാൻ ഇടയാക്കുകയും ചെയ്തിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വലിയ മാറ്റമില്ലാതിരുന്നിട്ടും ആഭ്യന്തര വിപണിയിൽ വില കൂട്ടുന്നത് കോർപ്പറേറ്റുകളെ സഹായിക്കാനാണ്.
ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടുവരാൻ സർക്കാർ തയാറാകണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. പ്രകടനത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് എം.എ. അസൈനാർ, സെക്രട്ടറി സി.കെ. ഹാരിഫ്, ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുള്ള മാടക്കര, ജില്ലാ സെക്രട്ടറി പി.പി. അയൂബ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വൈസ് പ്രസിഡന്റ് ടി. അവറാൻ, നിയോജകമണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി കെ.പി. അഷ്കർ, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സി.കെ. മുസ്തഫ, മണ്ഡലം പ്രസിഡന്റ് ടി. ആഷിഖ്, എസ്ടിയു ജില്ലാ ട്രഷറർ ഇബ്രാഹിം തൈതൊടി, മുനിസിപ്പൽ ലീഗ് പ്രസിഡന്റ് കെ.എം. ഷബീർ അഹമ്മദ്, സെക്രട്ടറി റിയാസ് കൂടത്താൾ, അസീസ് പുള്ളാട്ട്, അബൂബക്കർ വാകേരി, അനസ്, ഷഹീർ നായ്ക്കെട്ടി, അസീസ് വേങ്ങൂർ, ഇ.പി. ജലീൽ, താഹിർ കൈപ്പഞ്ചേരി, സജീർ ബീനാച്ചി, നാസർ അലങ്കാർ, ഷമീർ ഉണ്ടോടി, എസ്.എം. ഉമ്മർ, പി. അബ്ദുറഹ്മാൻ, ബിജു കാക്കത്തോട്, മുസ്തഫ കുരുടൻകണ്ടി, പി. മൊയ്തീൻ കരടിപ്പാറ, ബഷീർ താന്നിക്കോടൻ, നാസർ അലങ്കാർ തുടങ്ങിയവർ നേതൃത്വം നൽകി.