Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Annual Convention

America

ഹി​ൽ​വ്യൂ ച​ർ​ച്ച് ഓ​ഫ് ഗോ​ഡി​ന്‍റെ വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു

ഡാ​ള​സ്: ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് ആ​ൻ​ഡേ​ഴ്സ​ൺ ഇ​ന്ത്യാ​ന​യു​ടെ ഭാ​ഗ​മാ​യി ഗാ​ർ​ല​ൻ​ഡി​ൽ 4405 ബ്രോ​ഡ് വേ ​ബു​ല​വാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹി​ൽ​വ്യൂ ച​ർ​ച്ച് ഓ​ഫ് ഗോ​ഡി​ന്‍റെ ക​ൺ​വെ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് ഒ​ന്നാം തീ​യ​തി വൈ​കു​ന്നേ​രം 6.30ന് ​ആ​രം​ഭി​ച്ച് ര​ണ്ടാം തീ​യ​തി ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​നു​ള്ള ആ​രാ​ധ​ന​യോ​ടെ അ​വ​സാ​നി​ക്കും.

ഈ ​ക​ൺ​വ​ൻ​ഷ​നി​ൽ പാ​സ്റ്റ​ർ റെ​ജി മാ​ത്യു ശാ​സ്താം കോ​ട്ട​യാ​ണ് മു​ഖ്യ സ​ന്ദേ​ശം നി​ർ​വ​ഹി​ക്കു​ന്ന​ത്. ബ്ര​ദ​ർ പ്രി​ൻ​സ് ഫി​ലി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ർ​ഷി​പ്പ് ടീം ​ഗാ​ന ശു​ശ്രൂ​ഷ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​താ​ണ്.

ഹി​ൽ​വ്യൂ ച​ർ​ച്ച ഓ​ഫ് ഗോ​ഡി​ൽ എ​ല്ലാ ഞാ​യ​റാ​ഴ്ച​യും രാ​വി​ലെ ഒമ്പിന് ബൈ​ബി​ൾ സ്റ്റ​ഡി​യും തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ആ​രാ​ധ​ന 11ന് കൂ​ടി അ​വ​സാ​നി​ക്കും. വെ​ള്ളി​യാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ഉ​പ​വാ​സ പ്രാ​ർഥന​ക​ൾ രാ​വി​ലെ 10.30ന് ​ആ​രം​ഭി​ച്ച് 12ന് അ​വ​സാ​നിക്കും.

ഇ​ത് കൂ​ടാ​തെ യു​വ​ജ​ന​ങ്ങ​ൾ​ക്കും സ​ഹോ​ദ​രി​മാ​ർ​ക്കും പ്ര​ത്യേ​ക യോ​ഗ​ങ്ങ​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഈ ​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ടു​ക.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: Hillview Church of God. 4405 Broadway Blvd. Garland Tx.75043. പാ​സ്റ്റ​ർ മാ​ത്യു വ​ർ​ഗീ​സ് (ഫോ​ൺ 214 505 3682), രാ​ജു ത​ര​ക​ൻ (ഫോ​ൺ 469 274 2926).

Latest News

Corehub Up