Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Annual General Body

വാ​​​ര്‍ഷി​​​ക ജ​​​ന​​​റ​​​ല്‍ബോ​​​ഡി​​​യി​​​ലെ രാ​​​ജി; വിശദീകരണവുമായി ശ്വേ​​​ത മേനോന്‍

കൊ​​​ച്ചി: ‘അ​​​മ്മ’ വാ​​​ര്‍ഷി​​​ക ജ​​​ന​​​റ​​​ല്‍ബോ​​​ഡി​​​യി​​​ലു​​​ണ്ടാ​​​യ നാ​​​ട​​​കീ​​​യ നീ​​​ക്ക​​​ങ്ങ​​​ള്‍ക്കും രാ​​​ജി​​​ക്കും പി​​​ന്നാ​​​ലെ ഫേ​​​സ്ബു​​​ക്ക് കു​​​റി​​​പ്പി​​​ലൂ​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി ന​​​ടി ശ്വേ​​​താ മേ​​​നോ​​​ന്‍. യാ​​​തൊ​​​രു അ​​​ടി​​​സ്ഥാ​​​ന​​​വു​​​മി​​​ല്ലാ​​​ത്ത വ്യ​​​ക്തി​​​ഹ​​​ത്യ​​​യും വ്യ​​​ക്തി അ​​​ധി​​​ക്ഷേ​​​പ​​​വും തു​​​ട​​​ര്‍ച്ച​​​യാ​​​യ​​​തോ​​​ടെ​​​യാ​​​ണു ഭ​​​ര​​​ണ​​​സ​​​മി​​​തി രാ​​​ജി​​​വ​​​ച്ച​​​ത്. ഇ​​​ത് ദൗ​​​ര്‍ബ​​​ല്യ​​​മ​​​ല്ല, മ​​​റി​​​ച്ച് ആ​​​ത്മാ​​​ഭി​​​മാ​​​ന​​​മു​​​ള്ള​​​തു​​​കൊ​​​ണ്ടാ​​​ണെ​​​ന്നും ശ്വേ​​​ത മേ​​​നോ​​​ന്‍ പ​​​റ​​​ഞ്ഞു.

ആ​​​രു​​​ടെ​​​യും പാ​​​വ​​​യാ​​​കാ​​​തി​​​രി​​​ക്കാ​​​നാ​​​ണു ത​​​ന്‍റെ രാ​​​ജി. ‘അ​​​മ്മ’ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് മു​​​മ്പു​​​ത​​​ന്നെ ക്രൈം ​​​ന​​​ന്ദ​​​കു​​​മാ​​​ര്‍, മാ​​​ര്‍ട്ടി​​​ന്‍ മേ​​​നാ​​​ച്ചേ​​​രി എ​​​ന്നി​​​വ​​​രെ​​​പ്പോ​​​ലു​​​ള്ള​​​വ​​​രെ മു​​​ന്നി​​​ല്‍ നി​​​ര്‍ത്തി ത​​​നി​​​ക്കെ​​​തി​​​രേ ദു​​​ഷ്പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളും കെ​​​ട്ടി​​​ച്ച​​​മ​​​ച്ച ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളും ന​​​ട​​​ത്തി. ഇ​​​തു മ​​​റി​​​ക​​​ട​​​ന്നാ​​​ണ് ഭൂ​​​രി​​​പ​​​ക്ഷ പി​​​ന്തു​​​ണ​​​യി​​​ല്‍ താ​​​ന്‍ ജ​​​യി​​​ച്ച​​​ത്. നി​​​ര്‍ഭാ​​​ഗ്യ​​​വ​​​ശാ​​​ല്‍ മു​​​ന്‍ ക​​​മ്മി​​​റ്റി​​​യി​​​ലെ ചി​​​ല​​​രു​​​ടെ തെ​​​റ്റാ​​​യ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍പ്പോ​​​ലും അ​​​ന്വേ​​​ഷി​​​ക്കാ​​​ന്‍ സാ​​​ധി​​​ച്ചി​​​ല്ല. ചി​​​ല സ്വാ​​​ര്‍ത്ഥ​​​താ​​​ത്പ​​​ര്യ​​​ക്കാ​​​ര്‍ അ​​​തി​​​ല്‍ ഇ​​​ട​​​പെ​​​ട്ടു​​​വെ​​​ന്നും ശ്വേ​​​ത ആ​​​രോ​​​പി​​​ച്ചു.

സം​​​ഘ​​​ട​​​ന​​​യി​​​ലെ വ​​​ര​​​വു​​​ചെ​​​ല​​​വ് ക​​​ണ​​​ക്കു​​​ക​​​ളി​​​ല്‍ ആ​​​കെ ക​​​ള്ള​​​ക്ക​​​ളി​​​യാ​​​ണെ​​​ന്നും അ​​​വ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി. ക​​​ഴി​​​ഞ്ഞ ര​​​ണ്ട് ഭ​​​ര​​​ണ​​​സ​​​മി​​​തി​​​ക​​​ളു​​​ടെ​​​യും ക​​​ണ​​​ക്കു​​​ക​​​ള്‍ സ​​​മ​​​ഗ്ര​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും ശാ​​​സ്ത്രീ​​​യ ഓ​​​ഡി​​​റ്റിം​​​ഗ് ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും അ​​​വ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മു​​​ന്‍കാ​​​ല ക​​​ണ​​​ക്കു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ത​​​ന്‍റെ രാ​​​ജി​​​ക്കു​​​ശേ​​​ഷ​​​വും സം​​​ശ​​​യ​​​ങ്ങ​​​ളു​​​ണ്ടെ​​​ന്നു പ​​​റ​​​ഞ്ഞ ശ്വേ​​​ത, താ​​​ന്‍ ബി​​​ജെ​​​പി​​​യു​​​മ​​​ല്ല ക​​​മ്യൂ​​​ണി​​​സ്റ്റു​​​മ​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി.

കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ന്‍റെ​​​യോ കേ​​​ര​​​ള​​​ത്തി​​​ലെ മു​​​ന്‍ എ​​​ല്‍ഡി​​​എ​​​ഫ് സ​​​ര്‍ക്കാ​​​രി​​​ന്‍റെ​​​യോ ഒ​​​രു പ​​​രി​​​പാ​​​ടി​​​യി​​​ലും താ​​​ന്‍ പ​​​ങ്കെ​​​ടു​​​ത്തി​​​ട്ടി​​​ല്ല. മ​​​റ്റെ​​​ല്ലാ​​​വ​​​രും ഈ ​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ക്കു പി​​​ന്നാ​​​ലെ പോ​​​യ​​​പ്പോ​​​ഴും മാ​​​റി നി​​​ല്‍ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ശ്വേ​​​ത വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. കൂ​​​ടു​​​ത​​​ല്‍ കാ​​​ര്യ​​​ങ്ങ​​​ള്‍ ഇ​​​നി​​​യും വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് സൂ​​​ചി​​​പ്പി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ഫേ​​​സ്ബു​​​ക്ക് കു​​​റി​​​പ്പ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up