തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്. ഭരണതുടര്‍ച്ചയ്ക്കുള്ള ജനവിധിയായിരിക്കും ഇത്തവണത്തേതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് വ്യാപകമായി കളവ് പ്രചരിപ്പിക്കുകയും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തു. തെറ്റിദ്ധാരണ പരത്താന്‍ യുഡിഎഫ് ശ്രമിച്ചു. എല്‍ഡിഎഫ് സംസ്ഥാനത്ത് വലിയ വികസനമാണ് നടപ്പിലാക്കിയത്. പേരാമ്പ്ര മണ്ഡലത്തിലും വലിയ വികസനം നടത്തി.
1,950 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. സ്കൂളുകള്‍, റോഡുകള്‍, പാലങ്ങള്‍, ഗവ. ഓഫീസ് കെട്ടിടങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ വികസനം നടപ്പിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.