Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anticipatory Baii

ഹി​മ​ന്ത ബി​ശ്വ ശ​ർ​മയു​ടെ ഭാ​ര്യ​യ്ക്കെ​തി​രാ​യ ആ​രോ​പ​ണം; പ​വ​ൻ ഖേ​ര​യ്ക്ക് മു​ൻ​കൂ​ർ ജാ​മ്യം

ഹൈ​ദ​രാ​ബാ​ദ്: ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യു​ടെ ഭാ​ര്യ​യ്ക്കെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് പ​വ​ൻ ഖേ​ര​യ്ക്ക് മു​ൻ​കൂ​ർ ജാ​മ്യം. ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യു​ടെ ഭാ​ര്യ​യ്ക്ക് മൂ​ന്ന് പാ​സ്പോ​ർ​ട്ടുണ്ടെന്ന് പ​വ​ൻ ഖേ​ര ആ​രോ​പി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് പ​വ​ൻ ഖേ​ര​യ്ക്കെ​തി​രെ ആ​സാം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​തോ​ടെ തെ​ലുങ്കാ​ന ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച അ​ദ്ദേ​ഹ​ത്തി​ന് ഒ​രാ​ഴ്‌​ച​ത്തേ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. ത​ന്‍റെ ഭാ​ര്യാ​വീ​ട് തെ​ലു​ങ്കാ​ന​യി​ൽ ആ​യ​തി​നാ​ലാ​ണ് തെ​ലുങ്കാ​ന ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തെ​ന്ന് പ​വ​ൻ ഖേ​ര വ്യ​ക്ത​മാ​ക്കി.

ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യു​ടെ ഭാ​ര്യ​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ഡ​ൽ​ഹി പോ​ലീ​സും ആ​സാം പോ​ലീ​സും പ​വ​ൻ​ഖേ​ര​യു​ടെ ഡ​ൽ​ഹി​യി​ലെ വ​സ​തി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് തെ​ലു​ങ്കാ​ന ഹൈ​ക്കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up