Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Antony Puthur

പു​ത്ത​ൻ​പാ​ന പാ​രാ​യ​ണം ജ​ന​കീ​യ​മാ​ക്കി​യ ച​രി​ത്രാ​ന്വേ​ഷി

കൊ​​​​ച്ചി: പു​​​​തു​​​​ത​​​​ല​​​​മു​​​​റ​​​​യ്ക്ക് പു​​​​ത്ത​​​​ൻ​​​​പാ​​​​ന​​​​യും അ​​​​വ​​​​യു​​​​ടെ പാ​​​​രാ​​​​യ​​​​ണ​​​​വും പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നും ജ​​​​ന​​​​കീ​​​​യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നും വ​​​​ലി​​​​യ പ​​​​ങ്കു​ വ​​​​ഹി​​​​ച്ച ക്രൈ​​​​സ്ത​​​​വ ച​​​​രി​​​​ത്ര​​​​കാ​​​​ര​​​​നാ​​​​ണ് ഇ​​​​ന്ന​​​​ലെ വി​​​​ട​​​​വാ​​​​ങ്ങി​​​​യ ആ​​​​ന്‍റ​​​​ണി പു​​​​ത്തൂ​​​​ർ.

‘അ​​​​ർ​​​​ണോ​​​​സ് പാ​​​​തി​​​​രി: പു​​​​ത്ത​​​​ൻ​​​​പാ​​​​ന​​​​യും ഇ​​​​ത​​​​ര ​​​​കാ​​​​വ്യ​​​​ങ്ങ​​​​ളും’ എ​​​​ന്ന ഗ്ര​​​​ന്ഥ​​​​ത്തി​​​​ന്‍റെ ര​​​​ച​​​​യി​​​​താ​​​​വാ​​​​യ ആ​​​​ന്‍റ​​​​ണി, നോ​​​​ന്പു​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ വി​​​​വി​​​​ധ പ​​​ള്ളി​​​ക​​​​ളി​​​​ൽ പു​​​​ത്ത​​​​ൻ​​​​പാ​​​​ന പാ​​​​രാ​​​​യ​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തി​​​​ലും അ​​​​തി​​​​ന്‍റെ വി​​​​ചി​​​​ന്ത​​​​ന​​​​ങ്ങ​​​​ൾ പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ന്ന​​​​തി​​​​ലും സ​​​​ജീ​​​​വ​​​​മാ​​​​യി​​​​രു​​​​ന്നു.

‘ഹോ​​​​ർ​​​​ത്തൂ​​​​സ് മ​​​​ല​​​​ബാ​​​​റി​​​​ക്ക​​​​ൂസ്’ എ​​​​ന്ന വി​​​​ഖ്യാ​​​​ത ഗ്ര​​​​ന്ഥ​​​​ത്തി​​​​ന്‍റെ ര​​​​ച​​​​ന​​​​യി​​​​ൽ ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ ക​​​​ർ​​​​മ​​​​ലീ​​​​ത്ത വൈ​​​​ദി​​​​ക​​​​ൻ മ​​​​ത്തേ​​​​വൂ​​​​സ് പാ​​​​തി​​​​രി​​​​യു​​​​ടെ​​​​യും ല​​​​ത്തീ​​​​ൻ പ​​​​ണ്ഡി​​​​ത​​​​രാ​​​​യ വൈ​​​​ദി​​​​ക​​​​രു​​​​ടെ​​​​യും പ​​​​ങ്കി​​​​നെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ആ​​​​ന്‍റ​​​​ണി പു​​​​ത്തൂ​​​​രി​​​​ന്‍റെ പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളും ലേ​​​​ഖ​​​​ന​​​​ങ്ങ​​​​ളും ശ്ര​​​​ദ്ധി​​​​ക്ക​​​​പ്പെ​​​​ട്ടു.

‘ഹോ​​​​ർ​​​​ത്തൂ​​​​സ് മ​​​​ല​​​​ബാ​​​​റി​​​​ക്ക​​​​ൂസ്’ ര​​​​ച​​​​ന​​​​യി​​​​ൽ മ​​​​ത്തേ​​​​വൂ​​​​സ് പാ​​​​തി​​​​രി​​​​യു​​​​ടെ പ​​​​ങ്ക് എ​​​​ന്തു​​​​കൊ​​​​ണ്ടു ത​​​​മ​​​​സ്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ടു എ​​​​ന്ന​​​​തി​​​​ലു​​​​ള്ള ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​നാ​​​​യി അ​​​​ദ്ദേ​​​​ഹം ദീ​​​​ർ​​​​ഘ​​​​കാ​​​​ലം ചെ​​​​ല​​​​വ​​​​ഴി​​​​ച്ചു. പ്രാ​​​​യം പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​തെ​​​​യു​​​​ള്ള പ​​​​ഠ​​​​ന​​​​ങ്ങ​​​​ൾ രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​നാ​​​​യ ​​​ശേ​​​​ഷ​​​​വും തു​​​​ട​​​​ർ​​​​ന്നു.

കെ​​​​എ​​​​ൽ​​​​സി​​​​എ​​​​ച്ച്എ​​​​യു​​​​ടെ​​​​യും കെ​​​​ആ​​​​ർ​​​​എ​​​​ൽ​​​​സി​​​​ബി​​​​എ​​​​ച്ച്സി​​​​യു​​​​ടെ​​​​യും നി​​​​ർ​​​​വാ​​​​ഹ​​​​കസ​​​​മി​​​​തി​​​​യം​​​​ഗ​​​​വും ച​​​​രി​​​​ത്രാ​​​​ന്വേ​​​​ഷി എ​​​​ന്ന സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ചെ​​​​യ​​​​ർ​​​​മാ​​​​നു​​​​മാ​​​​ണ്. തൃ​​​​ശൂ​​​​ർ വേ​​​​ലൂ​​​​രി​​​​ലു​​​​ള്ള അ​​​​ർ​​​​ണോ​​​​സ് പാ​​​​തി​​​​രി അ​​​​ക്കാ​​​​ദ​​​​മി​​​​യി​​​​ലും ആ​​​​ന്‍റ​​​​ണി പു​​​​ത്തൂ​​​​ർ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​നി​​​​ര​​​​ത​​​​നാ​​​​യി​​​​രു​​​​ന്നു.

ആ​​​​ന്‍റ​​​​ണി പു​​​​ത്തൂ​​​​രി​​​​ന്‍റെ നി​​​​ര്യാ​​​​ണ​​​​ത്തി​​​​ൽ വ​​​​രാ​​​​പ്പു​​​​ഴ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​ജോ​​​​സ​​​​ഫ് ക​​​​ള​​​​ത്തി​​​​പ്പ​​​​റ​​​​മ്പി​​​​ൽ അ​​​​നു​​​​ശോ​​​​ചി​​​​ച്ചു.

Latest News

Corehub Up