Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Apartment

അ​മേ​രി​ക്ക​യി​ൽ ഫ്ലാ​റ്റി​ന് തീ​പി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ ഡാ​ള​സി​ൽ ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. വാതകം ചോ​ർ​ച്ച​യു​ണ്ടെ​ന്ന വി​വ​രം അ​റി​ഞ്ഞ് അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തു​ന്ന​തി​നി​ട​യി​ൽ സ്ഫോ​ട​നം ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ അ​ഞ്ചി​ല​ധി​കം പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഒ​രു നി​ർ​മാ​ണ തൊ​ഴി​ലാ​ളി സം​ഘം സ​മീ​പ​ത്തെ പൈ​പ്പ് ലൈ​നി​ന് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി​യ​താ​ണ് വാതക ചോ​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ വാ​ത​ക വി​ത​ര​ണം പൂ​ർ​ണ​മാ​യും വി​ച്ഛേ​ദി​ച്ചി​ട്ടു​ണ്ട്.

തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും ത​ക​ർ​ന്ന അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ തി​ര​ച്ചി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മാ​യി സ​മീ​പ​ത്തെ സ്കൂ​ളി​ൽ കു​ടും​ബാ​ഗ​ങ്ങ​ളെ ക​ണ്ടെ​ത്താ​നു​ള്ള സ​ഹാ​യ കേ​ന്ദ്രം അ​ധി​കൃ​ത​ർ തു​റ​ന്നി​ട്ടു​ണ്ട്.

Latest News

Corehub Up