Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Appleinteligence

ആ​പ്പി​ളി​ന്‍റെ എ​ഐ; ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന പു​തു​പു​ത്ത​ൻ ഫീ​ച്ച​റു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്നു

കാ​ലി​ഫോ​ര്‍​ണി​യ: ആ​പ്പി​ൾ, ഐ​ഫോ​ൺ, ഐ​പാ​ഡ്, മാ​ക്, ആ​പ്പി​ൾ ടി​വി, വി​ഷ​ൻ പ്രോ ​എ​ന്നി​വ​യ്ക്കാ​യി പു​തി​യ എ​ഐ അ​ധി​ഷ്‌​ഠി​ത ആ​ക്‌​സ​സി​ബി​ലി​റ്റി സ​വി​ശേ​ഷ​ത​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ശ​ബ്‍​ദം, കാ​ഴ്‌​ച, ച​ല​നം, ഭാ​ഷ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യി ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നാ​ണ് പു​തി​യ അ​പ്ഡേ​റ്റു​ക​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്‌​തി​രി​ക്കു​ന്ന​തെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു.

ആ​പ്പി​ളി​ന്‍റെ ആ​പ്പി​ൾ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പി​ന്തു​ണ​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന പു​തി​യ സം​വി​ധാ​ന​ങ്ങ​ൾ വോ​യി​സ് ഓ​വ​ർ, മാ​ഗ്നി​ഫ​യ​ർ, വോ​യി​സ് ക​ണ്ട്രോ​ൾ, ആ​ക്‌​സ​സ​ബ​ലി​റ്റി റീ​ഡ​ർ തു​ട​ങ്ങി​യ പ്ര​ധാ​ന ആ​ക്‌​സ​സി​ബി​ലി​റ്റി ടൂ​ളു​ക​ളെ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്നു. വോ​യി​സ് ഓ​വ​റി​ലേ​ക്ക് ഇ​മേ​ജ് എ​ക്സ്പ്ലോ​റ​ർ എ​ന്ന പു​തി​യ സം​വി​ധാ​ന​വും ചേ​ർ​ത്തി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ ചി​ത്ര​ങ്ങ​ൾ, സ്‍​കാ​ൻ ചെ​യ്‌​ത ബി​ല്ലു​ക​ൾ, രേ​ഖ​ക​ൾ, മ​റ്റ് ദൃ​ശ്യ ഉ​ള്ള​ട​ക്ക​ങ്ങ​ൾ എ​ന്നി​വ​യു​ടെ കൂ​ടു​ത​ൽ വി​ശ​ദ​മാ​യ വി​വ​ര​ണം ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് കേ​ൾ​ക്കാ​ൻ സാ​ധി​ക്കും.

ഐ​ഫോ​ൺ മോ​ഡ​ലു​ക​ളി​ൽ ആ​ക്ഷ​ൻ ബ​ട്ട​ൺ ഉ​പ​യോ​ഗി​ച്ച് ക്യാ​മ​റ കാ​ണു​ന്ന ദൃ​ശ്യ​ങ്ങ​ളെ​ക്കു​റി​ച്ച് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​നും അ​തി​ന് ശ​ബ്‌​ദ​രൂ​പ​ത്തി​ൽ മ​റു​പ​ടി ല​ഭി​ക്കാ​നും സാ​ധി​ക്കും. കാ​ഴ്‌​ച വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കും കു​റ​ഞ്ഞ കാ​ഴ്‌​ച​ശേ​ഷി​യു​ള്ള​വ​ർ​ക്കും ഈ ​സം​വി​ധാ​നം ഏ​റെ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ട്ടു.

മാ​ഗ്നി​ഫ​യ​ർ ആ​പ്പി​ലും എ​ഐ അ​ധി​ഷ്‌​ഠി​ത ഫീ​ച്ച​റു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സൂം ​ഇ​ൻ, ടേ​ൺ ഫ്ളാ​ഷ് ലൈ​റ്റ് പോ​ലു​ള്ള വോ​യി​സ് ക​മാ​ൻ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് മാ​ഗ്നി​ഫ​യ​ർ നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കും. വോ​യി​സ് ക​ണ്ട്രോ​ൾ സം​വി​ധാ​ന​ത്തി​ൽ കൂ​ടു​ത​ൽ സ്വാ​ഭാ​വി​ക ഭാ​ഷ മ​ന​സി​ലാ​ക്കു​ന്ന ശേ​ഷി​യും കൂ​ട്ടി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് കൃ​ത്യ​മാ​യ ബ​ട്ട​ൺ പേ​രു​ക​ൾ ഓ​ർ​മ്മി​ക്കാ​തെ ത​ന്നെ, സാ​ധാ​ര​ണ സം​സാ​ര ഭാ​ഷ​യി​ൽ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ ക​ഴി​യു​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത.

ആ​ക്‌​സ​സ​ബ​ലി​റ്റി റീ​ഡ​ർ ഇ​നി ശാ​സ്ത്രീ​യ ലേ​ഖ​ന​ങ്ങ​ൾ, ടേ​ബി​ളു​ക​ൾ, മ​ൾ​ട്ടി-​കോ​ളം ഡോ​ക്യു​മെ​ന്‍റു​ക​ൾ തു​ട​ങ്ങി​യ സ​ങ്കീ​ർ​ണ്ണ ലേ​ഔ​ട്ടു​ക​ൾ​ക്കും പി​ന്തു​ണ ന​ൽ​കും. ഇ​തി​നൊ​പ്പം, ക്യാ​പ്ഷ​ൻ ഇ​ല്ലാ​ത്ത വീ​ഡി​യോ​ക​ൾ​ക്കാ​യി എ​ഐ സ​ബ്ടൈ​റ്റി​ൽ സം​വി​ധാ​ന​വും അ​വ​ത​രി​പ്പി​ച്ചു. ഓ​ൺ-​ഡി​വൈ​സ് സ്‌​പീ​ച്ച് റെ​ക്ക​ഗ്നി​ഷ​ൻ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് വീ​ഡി​യോ​ക​ളി​ലെ സം​ഭാ​ഷ​ണ​ങ്ങ​ൾ സ്വ​യം ടെ​ക്സ്റ്റാ​ക്കി മാ​റ്റാ​ൻ ക​ഴി​യും.

വി​ഷ​ൻ പ്രോ ​ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി ക​ണ്ണി​ന്‍റെ ച​ല​നം ഉ​പ​യോ​ഗി​ച്ച് പ​വ​ർ വീ​ൽ​ചെ​യ​ർ നി​യ​ന്ത്രി​ക്കാ​നു​ള്ള പു​തി​യ സം​വി​ധാ​ന​വും ആ​പ്പി​ൾ അ​വ​ത​രി​പ്പി​ച്ചു. ടോ​ൾ​ട്ട്, എ​ൽ‌​യു‌​സി‌​ഐ എ​ന്നീ വീ​ൽ​ചെ​യ​ർ സം​വി​ധാ​ന​ങ്ങ​ൾ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പി​ന്തു​ണ ല​ഭി​ക്കു​ക. കൂ​ടാ​തെ ടി​വി ഒ​എ​സി​ൽ വ​ലി​യ അ​ക്ഷ​ര​ങ്ങ​ൾ, ഹി​യ​റിം​ഗ് എ​യി​ഡ് ക​ണ​ക്റ്റി​വി​റ്റി​യി​ലെ മെ​ച്ച​പ്പെ​ടു​ത്ത​ൽ, സോ​ണി ആ​ക്‌​സ​സ​സ് ക​ണ്ട്രോ​ള​ർ പി​ന്തു​ണ തു​ട​ങ്ങി​യ അ​പ്ഡേ​റ്റു​ക​ളും ക​മ്പ​നി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up