Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Applemaps

ആ​പ്പി​ൾ മാ​പ്‌​സിൽ പ​ര​സ്യ​ങ്ങ​ൾ ആ​രം​ഭി​ച്ചു

മും​ബൈ: ഗൂ​ഗി​ൾ മാ​പ്‌​സി​ന് സ​മാ​ന​മാ​യി ത​ങ്ങ​ളു​ടെ മാ​പ്പ് ആ​പ്ലി​ക്കേ​ഷ​നാ​യ 'ആ​പ്പി​ൾ മാ​പ്‌​സി​ലും' ആ​പ്പി​ൾ പ​ര​സ്യ​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി ഉ​ൾ​പ്പെ​ടു​ത്തി തു​ട​ങ്ങി. വ​രും ആ​ഴ്ച​ക​ളി​ൽ കൂ​ടു​ത​ൽ ഉ​പ​യോ​ക്താ​ക്ക​ളി​ലേ​ക്ക് ഈ ​ഫീ​ച്ച​ർ ല​ഭ്യ​മാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ‌​ട്ടു​ക​ൾ. നീ​ല നി​റ​ത്തി​ലു​ള്ള പ്ര​ത്യേ​ക ആ​ഡ് ഐ​ക്ക​ൺ വ​ഴി​യാ​ണ് പ​ര​സ്യ​ങ്ങ​ളെ തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കു​ക.

മാ​പ്‌​സ് ആ​പ്പി​ൽ പ്ര​ധാ​ന​മാ​യും ര​ണ്ടി​ട​ങ്ങ​ളി​ലാ​ണ് പ​ര​സ്യ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക. സെ​ർ​ച്ച് സ്‌​ക്രീ​നി​ലെ സ​ജ​സ്റ്റ​ഡ് പ്ലേ​സ​സ് ലി​സ്റ്റി​ൽ പ​ര​സ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തും.​ഉ​പ​യോ​ക്താ​വ് തെ​ര​യു​ന്ന സേ​വ​ന​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ പ​ര​സ്യ​ങ്ങ​ൾ സെ​ർ​ച്ച് റി​സ​ൾ​ട്ടു​ക​ളി​ൽ തെ​ളി​യും.

പ​ര​സ്യ​ങ്ങ​ൾ വ​രു​മ്പോ​ഴും ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ​ത പൂ​ർ​ണ​മാ​യി സം​ര​ക്ഷി​ക്ക​പ്പെ​ടു​മെ​ന്ന് ആ​പ്പി​ൾ അ​റി​യി​ച്ചു. ഉ​പ​യോ​ക്താ​വി​ന്‍റെ ലൊ​ക്കേ​ഷ​നോ പ​ര​സ്യ ഇ​ട​പെ​ട​ലു​ക​ളോ ആ​പ്പി​ൾ ഐ​ഡി​യു​മാ​യി ബ​ന്ധി​പ്പി​ക്കി​ല്ല. വി​വ​ര​ങ്ങ​ൾ മൂ​ന്നാം ക​ക്ഷി​ക​ൾ​ക്ക് പ​ങ്കു​വെ​ക്കു​ക​യോ ആ​പ്പി​ൾ ശേ​ഖ​രി​ക്കു​ക​യോ ചെ​യ്യി​ല്ല.

സെ​പ്റ്റം​ബ​ർ 9ന് ​ന​ട​ക്കു​ന്ന ഏ​റ്റ​വും പു​തി​യ ആ​പ്പി​ൾ ഇ​വ​ന്‍റി​ലാ​ണ് ഇ​നി സാ​ങ്കേ​തി​ക ലോ​ക​ത്തി​ന്‍റെ ശ്ര​ദ്ധ മു​ഴു​വ​ൻ. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 10:30നാ​ണ് പ​രി​പാ​ടി ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്യു​ക.

ഈ ​ച​ട​ങ്ങി​ൽ പു​തി​യ ഐ​ഫോ​ൺ 18 സീ​രീ​സി​ന് പു​റ​മെ, ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ആ​പ്പി​ളി​ന്‍റെ ആ​ദ്യ മ​ട​ക്കാ​വു​ന്ന സ്മാ​ർ​ട്ട്‌​ഫോ​ണാ​യ ഐ​ഫോ​ൺ അ​ൾ​ട്രാ​യും ക​മ്പ​നി അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Latest News

Corehub Up