Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Applewatch

രോ​ഗ​വി​വ​രം മു​ൻ​കൂ​ട്ടി അ​റി​യി​ച്ച് ആ​പ്പി​ൾ വാ​ച്ച്; കാ​യി​ക​താ​ര​ത്തി​ന് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി

ന്യൂ​ഡ​ൽ​ഹി: ഗു​രു​ത​ര​മാ​യ ഹൃ​ദ​യ​രോ​ഗം മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്തി മു​ന്ന​റി​യി​പ്പ് ന​ൽ​കി കാ​യി​ക​താ​ര​ത്തി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സ​ഹാ​യി​ച്ച് ആ​പ്പി​ൾ വാ​ച്ച്. ട്ര​യാ​ത്ത്‌​ല​ൺ മ​ത്സ​ര​ത്തി​നാ​യു​ള്ള പ​രി​ശീ​ല​ന​ത്തി​നി​ടെ ഹൃ​ദ​യ​മി​ടി​പ്പ് അ​സാ​ധാ​ര​ണ​മാ​യി ഉ​യ​ർ​ന്ന​പ്പോ​ൾ ആ​പ്പി​ൾ വാ​ച്ചി​ലെ ഇ​സി​ജി ഫീ​ച്ച​ർ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​ണ​ർ എ​ന്ന അ​ത്‌​ല​റ്റി​ന് രോ​ഗ​വി​വ​രം തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ച​ത്.

പ​രി​ശീ​ല​ന സ​മ​യ​ത്ത് ഹൃ​ദ​യ​മി​ടി​പ്പ് മി​നി​റ്റി​ൽ 219 വ​രെ​യാ​യി ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് കോ​ണ​ർ വാ​ച്ചി​ലെ ഇ​സി​ജി ആ​പ്പ് വ​ഴി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ഹൃ​ദ​യ​മി​ടി​പ്പി​ൽ അ​സാ​ധാ​ര​ണ​മാ​യ വ്യ​തി​യാ​നം ഉ​ണ്ടെ​ന്ന് വാ​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി വി​ദ​ഗ്ദ്ധ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ത​നി​ക്ക് ഗു​രു​ത​ര​മാ​യ ഹൃ​ദ​യ​രോ​ഗ​മു​ണ്ടെ​ന്ന് ഇ​യാ​ൾ അ​റി​യു​ന്ന​ത്.

ഉ​ട​ൻ ത​ന്നെ ഇ​ദ്ദേ​ഹ​ത്തി​ന് തു​റ​ന്ന ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക​യും ജീ​വ​ൻ ര​ക്ഷി​ക്കു​ക​യും ചെ​യ്തു. ത​നി​ക്ക് പു​തി​യൊ​രു ജീ​വ​ൻ ന​ൽ​കി​യ​തി​ന് ആ​പ്പി​ൾ വാ​ച്ചി​ന് ന​ന്ദി പ​റ​യു​ന്ന​താ​യി കോ​ണ​ർ വ്യ​ക്താ​മാ​ക്കി.

ആ​പ്പി​ൾ വാ​ച്ച് സീ​രീ​സ് 4 മു​ത​ലു​ള്ള മോ​ഡ​ലു​ക​ളി​ലും ആ​പ്പി​ൾ വാ​ച്ച് അ​ൾ​ട്രാ സീ​രീ​സു​ക​ളി​ലും ല​ഭ്യ​മാ​യ ഇ​സി​ജി സം​വി​ധാ​ന​മാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ച്ച​ത്. മു​ൻ​പും സ​മാ​ന​മാ​യ രീ​തി​യി​ൽ അ​പ​ക​ട​നി​ല​യി​ലാ​യ പ​ല​രു​ടെ​യും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ആ​പ്പി​ൾ വാ​ച്ചി​ലെ ഹെ​ൽ​ത്ത് ഫീ​ച്ച​റു​ക​ൾ​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up