Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Approve

സി​പി​എം തെ​റ്റ് തി​രു​ത്ത​ൽ രേ​ഖ​യി​ൽ കേ​ര​ള നേ​താ​ക്ക​ൾ​ക്കെ​തി​രെ ക​ടു​ത്ത പ​രാ​മ​ർ​ശ​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: സി​പി​എ​മ്മി​ന്‍റെ തെ​റ്റ് തി​രു​ത്ത​ൽ രേ​ഖ​യ്ക്ക് പാ​ർ​ട്ടി പോ​ളി​റ്റ് ബ്യൂ​റോ (പി​ബി) ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​കാ​രം ന​ൽ​കി. വ​രാ​നി​രി​ക്കു​ന്ന കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഈ ​രേ​ഖ വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യും. കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ ചി​ല നേ​താ​ക്ക​ൾ​ക്ക് പാ​ർ​ല​മെ​ന്‍റ​റി മോ​ഹം പി​ടി​പെ​ട്ടി​ട്ടു​ണ്ടെ​ന്ന് രേ​ഖ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

പാ​ർ​ട്ടി​യു​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ മ​റ്റൊ​രു മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച സാ​ഹ​ച​ര്യ​മു​ണ്ടാ​യി. മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ ജി. ​സു​ധാ​ക​ര​ൻ, ടി.​കെ. ഗോ​വി​ന്ദ​ൻ എ​ന്നി​വ​ർ ഇ​തി​ന് ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണെ​ന്ന് പി​ബി​യി​ൽ നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യെ​ക്കു​റി​ച്ച് കേ​ര​ള ഘ​ട​കം സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് പാ​ർ​ട്ടി കേ​ന്ദ്ര നേ​തൃ​ത്വം അ​തേ​പ​ടി അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. പി​ബി യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നു​വ​ന്ന വി​വി​ധ നി​ർ​ദ്ദേ​ശ​ങ്ങ​ളും തി​രു​ത്ത​ലു​ക​ളും കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഇ​പ്പോ​ൾ ഈ ​രേ​ഖ കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ പ​രി​ഗ​ണ​ന​യ്ക്കാ​യി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

Kerala

തി​രു​വ​ന​ന്ത​പു​രം ലൈ​റ്റ് മെ​ട്രോ പ​ദ്ധ​തി​ ; ആ​ദ്യ ഘ​ട്ട അ​ലൈ​ൻ​മെ​ന്‍റി​ന് അം​ഗീ​കാ​രം

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ മെ​ട്രോ റെ​യി​ല്‍ പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ട അ​ലൈ​ന്‍​മെ​ന്‍റി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അം​ഗീ​കാ​രം ന​ൽ​കി. 31 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള പാ​ത​യി​ൽ 27 സ്റ്റേ​ഷ​നു​ക​ളു​ണ്ടാ​കും.

ടെ​ക്നോ​പാ​ർ​ക്കി​ന്‍റെ മൂ​ന്ന് ഫേ​സു​ക​ൾ, വി​മാ​ന​ത്താ​വ​ളം, ത​മ്പാ​നൂ​ർ ബ​സ് സ്റ്റാ​ൻ​ഡ്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, സെ​ക്ര​ട്ടേ​റി​യ​റ്റ്, മെ​ഡി​ക്ക​ൽ​കോ​ള​ജ് എ​ന്നി​വ ബ​ന്ധി​പ്പി​ക്കു​ന്ന ആ​ദ്യ ഘ​ട്ട അ​ലൈ​ൻ​മെ​ന്‍റാ​ണ് അം​ഗീ​ക​രി​ച്ച​ത്. കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് മു​ഖേ​ന​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക.

പാ​പ്പ​നം​കോ​ട് നി​ന്ന് ആ​രം​ഭി​ച്ച് കി​ള്ളി​പ്പാ​ലം, പാ​ള​യം, ശ്രീ​കാ​ര്യം, ക​ഴ​ക്കൂ​ട്ടം, ടെ​ക്നോ​പാ​ർ​ക്ക്, കൊ​ച്ചു​വേ​ളി, വി​മാ​ന​ത്താ​വ​ളം വ​ഴി ഈ​ഞ്ച​ക്ക​ലി​ൽ അ​വ​സാ​നി​ക്കും. ക​ഴ​ക്കൂ​ട്ടം, ടെ​ക്നോ​പാ​ർ​ക്ക്, കാ​ര്യ​വ​ട്ടം എ​ന്നി​വ​യാ​യി​രി​ക്കും ഇ​ന്‍റ​ർ​ചേ​ഞ്ച്‌ സ്റ്റേ​ഷ​നു​ക​ൾ.

തി​രു​വ​ന​ന്ത​പു​രം മെ​ട്രോ​യു​ടെ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശ്രീ​കാ​ര്യം, ഉ​ള്ളൂ​ർ, പ​ട്ടം എ​ന്നീ മേ​ൽ​പ്പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണ ചു​മ​ത​ല കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡി​നെ ഏ​ൽ​പ്പി​ച്ചി​രു​ന്നു. ഇ​തി​ൽ ശ്രീ​കാ​ര്യം മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Latest News

Corehub Up